റഷ്യയിലെ പെർം ക്രായിലെ ഒരു നദിയാണ് കോൾവ ( Russian: Колва ). കാമനദീ തടത്തിലെ വിഷേരനദിയുടെ വലത്കരയിൽ ചേരുന്ന പോഷകനദിയാണിത്.[1] 460 കിലോമീറ്റർ (290 മൈ) നീളമുള്ള നദിയാണിത്. അതിന്റെ വൃഷ്ടിപ്രദേശം ഏകദേശം 13,500 ച. �കിലോ�ീ. (5,200 ച മൈ) വരുന്ന പ്രദേശമാണ്.[2] കോൾവയുടെ ചരിത്ര പ്രാധാന്യത്തെ സൂചിപ്പിക്കുന്ന കോമി റിപ്പബ്ലിക്കിന്റെ അതിർത്തിക്കടുത്തുള്ള പെർം ക്രായിയുടെ വടക്കുകിഴക്കൻ ഭാഗത്ത് സ്ഥിതിചെയ്യുന്ന കോൾവിൻസ്കി കാമെൻ പർവതത്തിന്റെ തെക്കുകിഴക്കൻ ചരിവിലാണ് ഈ പ്രദേശം ആരംഭിക്കുന്നത്. ചെർഡിൻ പട്ടണത്തിനടുത്താണ് ഇത് നദിയായി മാറുന്നത്. [3]

കോൾവ
Scheme of the Kama River Basin.
Countryറഷ്യ
Physical characteristics
പ്രധാന സ്രോതസ്സ്North Ural
നദീമുഖംVishera
60°21′56″N 56°33′11″E / 60.36556°N 56.55306°E / 60.36556; 56.55306
നീളം460 കി.മീ (290 മൈ)
Discharge
  • Average rate:
    457 m3/s (16,100 cu ft/s)
നദീതട പ്രത്യേകതകൾ
Progressionഫലകം:RVishera (Kama)
നദീതട വിസ്തൃതി13,500 കി.m2 (5,200 ച മൈ)

കോൾ‌വ നവംബർ മാസം ആദ്യത്തോടെ മരവിച്ച് ഐസായി മാറുന്നു. ഏപ്രിൽ അവസാനമോ മെയ് ആദ്യമോ വരെ ഈ നദി ഐസ് പ്രദേശമായി തുടരുന്നു. ജലം ഒഴുകുന്ന സമയത്ത് 200-തൊട്ട് 250 കിലോമീറ്റർ (120- തൊട്ട് 160 മൈ) വരെ ഈ നദിയിലൂടെ അഴിമുഖത്തിലൂടെ സഞ്ചരിക്കാനാകും. ചെർഡൈൻ പട്ടണം ഇതിന്റെ അടുത്താണ് സ്ഥിതിചെയ്യുന്നത്.

പ്രധാന പോഷകനദികൾ (ഉറവിടത്തിൽ നിന്ന് നദിയിലേക്ക്): [2]

  • ഇടതുകര: യമസാഛ്, സെലെയ, കുമയ്, അയ്യ, തുല്പൻ, ബെര്യൊസൊവായ, ഉഖ്തൈമ്, നിഷ്വ, മുഡ്യ്ൽ, ഛുദോവ .
  • വലത് കര: നൈയാരിസ്, സുഖൊതൈൽ, നുയുസിം, അൻയ്ൽ, വിഷേർഖ, വിഷാൽഖ, ബുബ്യ്ൽ, ലൈസോവ്ക .

ചരിത്രം

തിരുത്തുക

പെച്ചോറ പ്രദേശത്തെ വോൾഗ മേഖലയിൽ നിന്നുള്ള പുരാതനമായ ഒരു വഴി കോൾവയിലൂടെ കടന്നുപോയിരുന്നു. ചെർഡൈനും നൈറോബിനും ഇടയിൽ നിരവധി ഛുദ് സെറ്റിൽമെന്റുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ നിന്നും ഓറിയന്റൽ കാലഘട്ടത്തിലെ നാണയങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഇത് കോൾവയുടെ ചരിത്ര പ്രാധാന്യത്തെ സൂചിപ്പിക്കുന്നു. കോൾവ പാത പുരാതന വോൾഗക്കും ബൾഗേറിയക്കും ഇടയിലെ പ്രധാന ആശയവിനിമയ പാതയായിരുന്നു എന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്.

അവലംബങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കോൾവ_(പെർം_ക്രായ്)&oldid=3803617" എന്ന താളിൽനിന്ന് ശേഖരിച്ചത്