കോൾഫാക്സ്
കോൾഫാക്സ് അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തുള്ള പ്ലെയ്സർ കൌണ്ടിയിലെ ഒരു പട്ടണാകുന്നു. മുമ്പ് ഈ പട്ടണം, ആൽഡൻ ഗ്രോവ്, ആൽഡർ ഗ്രോവ്, ഇല്ലിനോയിസ് ടൌൺ, അപ്പർ കരാൾ എന്നിങ്ങനെയുള്ള പേരുകളിലും അറിയപ്പെട്ടിരുന്നു). ഇൻറർസ്റ്റേറ്റ് 80, സ്റ്റേറ്റ്റൂട്ട് 174 എന്നീ പാതകൾ സന്ധിക്കുന്നിടത്താണ് പട്ടണത്തിൻറെ സ്ഥാനം. ഈ പട്ടണം സാക്രെമെൻറൊ-ആർഡൻ-ആർക്കേഡ്-റോസ്‍വില്ലെ മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയുടെ ഭാഗമാണ്. 2010 ലെ യു.എസ്. സെൻസസിൽ ഈ പട്ടണത്തിലെ ആകെ ജനസംഖ്യ 1,963 ആയിരുന്നു. യു.എസ് വൈസ് പ്രസിഡൻറായിരുന്ന ഷ്യൂയിലർ കോൾഫാക്സിനെ (1869–73) ആദരിക്കുന്നതിനായാണ് പട്ടണത്തിന് ഈ പേരു നൽകിയത്. റെയിൽ റോഡ് സ്ട്രീറ്റിനും ഗ്രാസ് വാലി സ്ട്രീറ്റിനും സമീപത്തായി അദ്ദേഹത്തിൻറെ വെങ്കലപ്രതിമ സ്ഥാപിക്കപ്പെട്ടിരിക്കുന്നു.[7] യു.എസിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന അദ്ദേഹത്തിൻറെ ഏക പ്രതിമ ഇതു മാത്രമാകുന്നു.[8]
Colfax, California | |
---|---|
The historic Stevens Trail's trailhead is in Colfax | |
Location in Placer County and the state of California | |
Coordinates: 39°5′50″N 120°57′14″W / 39.09722°N 120.95389°W | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | California |
County | Placer |
Incorporated | February 23, 1910[1] |
• Mayor | Kim Douglass[2] |
• State senator | Ted Gaines (R)[3] |
• Assemblymember | Brian Dahle (R)[3] |
• U. S. rep. | Doug LaMalfa (R)[4] |
• ആകെ | 1.407 ച മൈ (3.645 ച.കി.മീ.) |
• ഭൂമി | 1.407 ച മൈ (3.645 ച.കി.മീ.) |
• ജലം | 0 ച മൈ (0 ച.കി.മീ.) 0% |
ഉയരം | 2,425 അടി (739 മീ) |
(2010) | |
• ആകെ | 1,963 |
• ജനസാന്ദ്രത | 1,400/ച മൈ (540/ച.കി.മീ.) |
സമയമേഖല | UTC-8 (Pacific) |
• Summer (DST) | UTC-7 (PDT) |
ZIP code | 95713 |
ഏരിയ കോഡ് | 530 |
FIPS code | 06-14498 |
GNIS feature ID | 1655912 |
വെബ്സൈറ്റ് | www |
ചരിത്രം
തിരുത്തുകപത്തൊമ്പതാം നൂറ്റാണ്ടിൻറെ മദ്ധ്യകാലഘട്ടത്തിൽ ആൽഡർ ഗ്രോവ് എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശത്ത് മൈഡു, മിവോക്ക് എന്നീ തദ്ദേശീയ ഇന്ത്യൻ വർഗ്ഗങ്ങൾ അധിവസിച്ചിരുന്നു. പട്ടണം അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കെ ഇല്ലിനോയിസ്ടൌണ് എന്നറിയപ്പെട്ടു. പിന്നീട് പട്ടണം മുൻ യു.എസ് വൈസ് പ്രസിഡൻറായിരുന്ന ഷ്യൂയിലർ കോൾഫാക്സിന്റെ പേരിനെ അനുസ്മരിച്ച് പുനർനാമകരണം ചെയ്യപ്പെട്ടു.
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ "Colfax City Council". The City of Colfax, California. Archived from the original on 2017-01-11. Retrieved January 31, 2015.
- ↑ 3.0 3.1 "Statewide Database". UC Regents. Retrieved November 4, 2014.
- ↑ "California's 1-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved March 3, 2013.
- ↑ "2010 Census U.S. Gazetteer Files – Places – California". United States Census Bureau.
- ↑ "Colfax". Geographic Names Information System. United States Geological Survey. Retrieved November 4, 2014.
- ↑ Statue of Schuyler Colfax, Vice President of the US (1869-73), Colfax, CA
- ↑ Sierra Nevada Geotourism MapGuide