ആന്ധ്രാപ്രദേശിലെ നഗരിമലയിൽ ഉത്ഭവിച്ച് തമിഴ്നാട്ടിലൂടെ തെക്കു കിഴക്കോട്ടും പിന്നീട് കിഴക്കോട്ടും ഒഴുകിനീങ്ങുന്ന നദിയാണ് കോർതലൈയാർ [1].എണ്ണൂർ എന്ന സ്ഥലത്തുവച്ച് ഈ നദി ബംഗാൾ ഉൾക്കടലിൽ പതിയ്ക്കുന്നു.[2]

പ്രാധാന്യം തിരുത്തുക

ചെന്നൈ നഗരം കുടിവെള്ളത്തിനു വേണ്ടി പ്രധാനമായും കോർതലൈയാറിനെയാണ് ആശ്രയിയ്ക്കുന്നത്. വടക്കുകിഴക്കൻ കാലവർഷംആണ് ഈ നദിയെ കൂടുതൽ ജലഭരിതമാക്കുന്നത്.

ജലസംഭരണ മാർഗ്ഗങ്ങൾ തിരുത്തുക

നഗരത്തിലെ ജലസംഭരണികൾക്കു ജലം നൽകാനായി താമരപക്കം എന്ന സ്ഥലത്ത് ഒരു വിയർ സ്ഥാപിയ്ക്കപ്പെട്ടിട്ടുണ്ട്. 70.8 ദശലക്ഷം ക്യു.മീറ്റർ സംഭരണശേഷിയുള്ള സത്യമൂർത്തിസാഗർ എന്ന ജലാശയവും ഈ നദിയിൽ ഉണ്ട്. 131 കി.മീ നീളമുള്ള ഈ നദിയിലൂടെ ശരാശരി 350 ദശലക്ഷം ക്യു.മീ. ജലം പ്രതിവർഷം പ്രവഹിയ്ക്കുന്നു.

അവലംബം തിരുത്തുക

  1. Interstate rivers falling in the Bay of Bengal: Subarnarekha, Brahmani, Mahaadi, Vamsadhara, Nagavati, Godavari, Krishna, Kaveri Penneru, Korthalaiyaar, Paalar, Ponnaiyaar.
  2. ഇന്ത്യയിലെ നദികൾ -കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 2012 .പേജ് 92
"https://ml.wikipedia.org/w/index.php?title=കോർതലൈയാർ&oldid=2312770" എന്ന താളിൽനിന്ന് ശേഖരിച്ചത്