കോർണ്ണിയൽ എപ്പിത്തീലിയം
കോർണിയയുടെ ഏറ്റവും മുന്നിലുള്ള പാളിയായ കോർണിയൽ എപിത്തീലിയം എപ്പിത്തീലിയൽ ടിഷ്യു കൊണ്ട് നിർമ്മിച്ചതാണ്. ഇത് കോർണിയയെ സംരക്ഷിക്കുന്നതിനോടൊപ്പം, കണ്ണീരിൽ നിന്ന് ദ്രാവകങ്ങളുടെ സ്വതന്ത്രമായ ഒഴുക്കിനെ പ്രതിരോധിക്കുകയും ബാക്ടീരിയകളെ തടയുകയും ചെയ്യുന്നു.
കോർണിയൽ എപിത്തീലിയം | |
---|---|
Details | |
Part of | മനുഷ്യ നേത്രം |
System | വിഷ്വൽ സിസ്റ്റം |
Identifiers | |
Latin | Epithelium anterius corneae |
MeSH | D019573 |
TA | A15.2.02.018 |
FMA | 58263 |
Anatomical terminology |
കോർണിയ എപിത്തീലിയത്തിൽ നിരവധി പാളികൾ അടങ്ങിയിരിക്കുന്നു. ഏറ്റവും ആഴത്തിലുള്ള പാളിയുടെ കോശങ്ങൾ ബാസൽ സെല്ലുകൾ എന്നറിയപ്പെടുന്ന നിരയാണ്. വിംഗ് സെല്ലുകൾ എന്നറിയപ്പെടുന്ന പോളിഹെഡ്രൽ സെല്ലുകളുടെ രണ്ടോ മൂന്നോ പാളികൾ തുടർന്ന് കാണപ്പെടുന്നു. ഇവയിൽ ഭൂരിഭാഗവും പ്രിക്കിൾ സെല്ലുകളാണ് . അവസാനമായി, ചതുരാകൃതിയിലുള്ള പരന്ന ന്യൂക്ലിയസ് കോശങ്ങളുടെ മൂന്നോ നാലോ പാളികളുണ്ട്. എപിത്തീലിയത്തിന്റെ പാളികൾ നിരന്തരം മൈറ്റോസിസിന് വിധേയമാണ് . ബാസൽ, വിംഗ് സെല്ലുകൾ കോർണിയയുടെ മുൻഭാഗത്തേക്ക് മാറുന്നു, അതേസമയം സ്ക്വാമസ് സെല്ലുകൾ നശിക്കുമ്പോൾ, കണ്ണുനീരിലേക്ക് വന്ന് ഒഴുകിപ്പോകുന്നു.
കോർണിയ സെൽ ലാസിക് സങ്കീർണ്ണത
തിരുത്തുകലാസിക് ചെയ്തവരിൽ കോർണ്ണിയയുടെ ഉപരിതല പാളിയിലെ (എപ്പിത്തീലിയൽ സെല്ലുകൾ) കോശങ്ങൾ കോർണിയ ഫ്ലാപ്പിനടിയിൽ വളരാൻ തുടങ്ങുന്ന ഒരു സങ്കീർണതയാണ് എപ്പിത്തീലിയൽ ഇൻഗ്രോത്ത്. എപ്പിത്തീലിയൽ ഇൻഗ്രോത്ത് എന്നത് അപൂർവ്വമായി സംഭവിക്കുന്ന ലാസിക് സങ്കീർണതയാണ്, ഇത് ലാസിക് സർജറി ചെയ്തവരിൽ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് സംഭവിക്കുന്നത്. എന്നിരുന്നാലും, മെച്ചപ്പെട്ട ലാസിക് സർജറികളിൽ എപ്പിത്തീലിയൽ ഇൻഗ്രോത്തിന്റെ സാധ്യത കൂടുതലാണെന്ന് പറയുന്നു. പക്ഷെ ഈ സങ്കീർണത പിആർകെയിലോ മറ്റ് ഫ്ലാപ്പ് ഇല്ലാത്ത സർജറികളിലോ ഇല്ല.
ഇതും കാണുക
തിരുത്തുക- സ്ട്രാറ്റേറ്റഡ് സ്ക്വാമസ് എപിത്തീലിയം
വൈകല്യങ്ങൾ
തിരുത്തുക- ആവർത്തിച്ചുള്ള കോർണിയൽ ഇറോഷൻ