കോർണിയൽ ഇൻലെ
നാൽപ്പത് വയസ്സിന് മുകളിലുള്ളവരെ ബാധിക്കുന്ന ഏറ്റവും സാധരണമായ കാഴ്ച പ്രശ്നമാണ് വെള്ളെഴുത്ത്. തിരുത്തൽ ലെൻസുകളുടെയൊ കോൺടാക്റ്റ് ലെൻസുകളുടെയോ ഉപയോഗത്തിൽ നിന്ന് പൂർണ സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന വെള്ളെഴുത്ത് രോഗികളിൽ കണ്ണിന്റെ കോർണിയയിൽ ശസ്ത്രക്രിയയിലൂടെ ഘടിപ്പിക്കുന്ന ഒരു ഉപകരണമാണ് കോർണിയൽ ഇൻലെ (ഇൻട്രാകോർണിയൽ ഇംപ്ലാന്റ് എന്നും അറിയപ്പെടുന്നു).[1][2] വിജയകരമായി ഘടിപ്പിച്ചാൽ ഇത് വായനക്ക് ഗ്ലാസുകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നത് വഴി ഉപയോക്താവിന് ഒരു മൊബൈൽ ഫോൺ ഉപയോഗിക്കുക, പത്രം വായിക്കുക, പാക്ക് ചെയ്ത സാധനങ്ങളുടെയും മരുന്നുകളുടെയും വിലകൾ വായിക്കുക, കമ്പ്യൂട്ടറിൽ പ്രവർത്തിക്കുക തുടങ്ങിയ ദൈനംദിന ജോലികളിൽ എളുപ്പത്തിൽ ഏർപ്പെടാൻ കഴിയും.
കോർണിയൽ ഇൻലെ ചെറുതും നേർത്തതും പെർമിയബിളുമാണ്. ഇത് സാധാരണയായി ദൃഷ്ടി കൂർമ്മത കുറവുള്ള കണ്ണിൽ സ്ഥാപിക്കുന്നു.
സ്പെയിനിലെ ബാഴ്‌സലോണയിൽ നിന്നുള്ള നേത്രരോഗവിദഗ്ധൻ ജോസ് ബരാക്വർ 1949 ൽ ആദ്യത്തെ കോർണിയൽ ഇൻലേ പ്രോട്ടോടൈപ്പ് സൃഷ്ടിച്ചു. എന്നിരുന്നാലും, അദ്ദേഹം ഉപയോഗിച്ച ഫ്ലിന്റ് ഗ്ലാസ് മെറ്റീരിയൽ ബയോ കോംപാറ്റിബിളിറ്റി പ്രശ്‌നങ്ങൾ കാരണം ഇതിന് അനുയോജ്യമല്ലെന്ന് കണ്ടെത്തി.[3] 1960 കളിൽ ഹൈഡ്രോജെൽ പോളിമറുകൾ ഉൾപ്പെടെ മറ്റ് സുതാര്യവും പെർമിയബിളുമായ വസ്തുക്കൾ പരീക്ഷിക്കപ്പെട്ടു.
ആദ്യകാല കോർണിയൽ ഇൻലെ സ്വീകർത്താക്കൾക്ക് കോർണിയൽ അതാര്യത, കോർണിയൽ തിന്നിങ്ങ്, കോർണിയൽ മെൽറ്റിങ്ങ് പോലുള്ള സങ്കീർണതകൾ സംഭവിച്ചിട്ടുണ്ട്. മെറ്റീരിയലും അതുപോലെ, ഇൻലെ കനവും അത് ഘടിപ്പിച്ച ആഴവും പ്രധാനമാണെന്ന് ഗവേഷകർ അധികം താമസിയാതെ കണ്ടെത്തി. എന്നിരുന്നാലും ചികിത്സ പൊതുവായ ഉപയോഗത്തിന് എത്തുന്നതിന് കാലതാമസമുണ്ടായി, ഈ ഘടകങ്ങളുടെ സുരക്ഷിതവും വിശ്വസനീയവുമായ കോമ്പിനേഷനുകൾ കണ്ടെത്തുന്നതിന് ഗണ്യമായ ഗവേഷണം നടന്നുവരുന്നു.[1]
യുഎസ് എഫ്‌ഡിഎ 2015 ഏപ്രിലിൽ കെഎഎംആർഎ കോർണിയൽ ഇന്ലെയ്ക്ക് അംഗീകാരം നൽകി.[4] അമേരിക്കൻ ഐക്യനാടുകൾ, യൂറോപ്പ്, ഏഷ്യ-പസഫിക്, അമേരിക്കൻ ഭൂഖണ്ഡം, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ ചില രാജ്യങ്ങളിൽ ഇൻലെ വാണിജ്യ ഉപയോഗത്തിലുണ്ട്. ലേസർ കൊണ്ട് സൃഷ്ടിച്ച കോർണിയൽ പോക്കറ്റിലോ ലാമെല്ലാർ കോർണിയൽ ഫ്ലാപ്പിലോ (ലാസിക്കിന് സമാനമായത്) ആയി ഇൻലെ കോർണിയയിൽ ഘടിപ്പിച്ചിക്കുന്നു.[5][6] രോഗിക്ക് വൈദ്യചികിത്സ ആവശ്യമുള്ള മറ്റൊരു രോഗാവസ്ഥ വന്നാൽ ഉൾപ്പെടുത്തിയ ഇൻലെ നീക്കംചെയ്യാം.[3]
തരങ്ങൾ
തിരുത്തുക2020 ലെ കണക്കനുസരിച്ച് അഞ്ച് കോർണിയൽ ഇൻലെകൾ ഉപയോഗത്തിലോ വികസനത്തിലോ ഉണ്ട്:
കെഎഎംആർഎ
തിരുത്തുകഒരു ചെറിയ അപ്പേർച്ചറിന്റെ ഭൗതിക തത്ത്വം ഉപയോഗിച്ച് ഫീൽഡിന്റെ ദൃശ്യ ആഴം വർദ്ധിപ്പിക്കുന്ന ഒരു ബയോ കോംപാറ്റിബിൾ റിംഗാണ് കെഎഎംആർഎഇൻലേ (KAMRAinlay) (അക്യുഫോക്കസ്, Inc.). ഫോക്കസ് ചെയ്ത പ്രകാശം കണ്ണിലേക്ക് പ്രവേശിക്കാൻ മാത്രമേ ഈ രൂപകൽപ്പന അനുവദിക്കുന്നുള്ളൂ, അതിന്റെ ഫലമായി ദൂരക്കാഴ്ച നിലനിർത്തിക്കൊണ്ട് തന്നെ സമീപ കാഴ്ചയും ഇടയിലെ കാഴ്ചയും മെച്ചപ്പെടും.[3][7] യുഎസ് എഫ്ഡിഎ അംഗീകരിച്ച ആദ്യത്തെ ചെറിയ അപ്പർച്ചർ കോർണിയൽ ഇൻലെയാണ് കെഎഎംആർഎഇൻലെ.[8]
ഫ്ലെക്സിവ്യൂമൈക്രോലെൻസ്
തിരുത്തുകഒരുതരം റിഫ്രാക്റ്റീവ് ഹൈഡ്രോഫിലിക് പോളിമർ ലെൻസാണ് ഫ്ലെക്സിവ്യൂ മൈക്രോലെൻസ് (പ്രെസ്ബിയകോപ്പറേറ്റീവ് യുഎ). ലെൻസിന്റെ സെൻട്രൽ സോണിന് റിഫ്രാക്റ്റീവ് പവർ ഇല്ല, അതേസമയം പെരിഫറൽ സോണിന് സ്റ്റാൻഡേർഡ് പോസിറ്റീവ് റിഫ്രാക്റ്റീവ് പവർ ഉണ്ട്. ബൈഫോക്കൽ ഗ്ലാസുകൾക്ക് സമാനമായ ഒരു തത്വത്തിലാണ് ഈ ഇൻലെ പ്രവർത്തിക്കുന്നത്. ബൈഫോക്കൽ ഡിസൈൻ റെറ്റിനയിലേക്ക് രണ്ട് ചിത്രങ്ങൾ (അടുത്ത് ക്കഴ്ചയും ദൂരക്കാഴ്ചയും) നൽകുന്നു. ഓരോ നിർദ്ദിഷ്ട ഫോക്കസ് പോയിന്റും അനുസരിച്ച് ഒന്ന് മൂർച്ചയുള്ളതും മറ്റൊന്ന് മങ്ങിയതുമായി മാറുന്നു. ഫ്ലെക്സിവ്യൂ മൈക്രോലെൻസ് വിവിധ ശക്തികളിൽ ലഭ്യമാണ്, വെള്ളെഴുത്ത് പുരോഗമിക്കുമ്പോൾ അവ മാറ്റാവുന്നതാണ്.[9]
റെയിൻഡ്രോപ്പ്
തിരുത്തുകനേർത്ത സുതാര്യമായ ബയോ കോംപാക്റ്റിബിൾ ഹൈഡ്രോജൽ ഇംപ്ലാന്റാണ് മുമ്പ് പ്രെസ്ബിലൻസ് അല്ലെങ്കിൽ വ്യൂ + ലെൻസ് (റിവിഷൻ ഒപ്റ്റിക്സ്, ഇങ്ക്) എന്നറിയപ്പെട്ടിരുന്ന റെയിൻ ഡ്രോപ്പ് വിഷൻ ഇൻലേ. ഇത് 2 മില്ലീമീറ്റർ വ്യാസമുള്ളതും, കനം ചുറ്റളവിൽ 10 മൈക്രോൺ മുതൽ മധ്യഭാഗത്ത് ~30 മൈക്രോൺ വരെ വ്യത്യാസപ്പെടുന്നതുമാണ്. ഇത് ഫെംടോസെകണ്ട് ലേസർ ഫ്ലാപ്പിന് കീഴിൽ കോർണിയയുടെ സ്ട്രോമൽ ബെഡിലേക്ക് ഘടിപ്പിന്നു. സമീപ വസ്തുക്കളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി കൂടിയ പവർ നൽകുന്നതിന് കോർണിയയുടെ മധ്യമേഖലയെ റെയിൻ ഡ്രോപ്പ് വിഷൻ ഇൻലേ പുനർനിർമ്മിക്കുന്നു.[9]
ഐക്കോലെൻസ്
തിരുത്തുകമറ്റൊരു റിഫ്രാക്റ്റീവ് ഹൈഡ്രോഫിലിക് പോളിമർ ലെൻസായ ഐക്കോലെൻസ് സിസ്റ്റത്തിൽ (നിയോപ്റ്റിക്സ് എജി), ഫ്ലെക്സിവ്യൂ മൈക്രോലെൻസിന് സമാനമായി കേന്ദ്ര ഭാഗത്ത് പവർ ഇല്ലാതെ, പെരിഫറൽ സോണിൽ പോസിറ്റീവ് റിഫ്രാക്റ്റീവ് പവർ ഉള്ളവയാണ്. വെള്ളെഴുത്ത് പ്രായത്തിനനുസരിച്ച് കൂടി വരുന്നത് കാരണം ആവശ്യാനുസരണം മാറ്റം ചെയ്യാൻ കഴിയുന്ന തരത്തിൽ വിവിധ പവറിൽ ഇൻലെ ലഭ്യമാണ്.[10][11]
ഡിഫ്രാക്റ്റീവ് കോർണിയൽ ഇൻലെ
തിരുത്തുകഡിസ്ഫ്രാക്റ്റീവ് കോർണിയൽ ഇൻലേ (ഡിസിഐ) എന്നത് വെള്ളെഴുത്ത് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന, ഡിഫ്രാക്ഷൻ പ്രതിഭാസങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ തരം കോർണിയ ഇംപ്ലാന്റാണ്.[12] ഇഡി ഡിഫ്രാക്റ്റീവ് ഒപ്റ്റിക്സ് ഗ്രൂപ്പ് (ഡിയോജി, സ്പെയിൻ) വികസിപ്പിച്ചെടുത്ത ഇതിന്റെ പ്രവർത്തന തത്വം, പിൻഹോളിന്റെ തത്വവും ഫോട്ടോൺ സീവ് ഇഫക്റ്റുകളും സംയോജിപ്പിക്കുന്നു. ഡിഫ്രാക്ഷൻ ഉപയോഗിച്ച്, സമീപ കാഴ്ചയിൽ ഡിഫ്രാക്റ്റീവ് ഫോക്കസ് സൃഷ്ടിക്കാൻ ഡിസിഐക്ക് കഴിയും. ഡിസിഐയുടെ ഒപ്റ്റിക്കൽ ഗുണങ്ങളെ കെഎഎംആർഎ ഇൻലേയുമായി താരതമ്യപ്പെടുത്തുന്ന നിരവധി ശാസ്ത്രീയ പഠനങ്ങളുണ്ട്, ഇവ സമീപ കാഴ്ചയിൽ ഡിസിഐ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നുവെന്ന് തെളിയിക്കുന്നു.[13][14][15][16]
അവലംബം
തിരുത്തുക- ↑ 1.0 1.1 Ashok Garg; Jorge L. Alió (2010). Refractive Surgery. Jaypee Brothers Publishers. pp. 330–. ISBN 978-81-8448-777-0.
- ↑ Frank Joseph Goes (1 January 2013). The Eye in History. JP Medical Ltd. pp. 439–. ISBN 978-93-5090-274-5.
- ↑ 3.0 3.1 3.2 Whitman, Jeffrey. "Corneal inlays provide safe, reversible option for presbyopia treatment." Ocular Surgery News U.S. Edition 2012 Aug.
- ↑ "Corneal Inlays: A Surgical Alternative to Reading Glasses". American Academy of Ophthalmology (in ഇംഗ്ലീഷ്). 2021-03-24.
- ↑ Lucio Buratto (2003). Phacoemulsification: Principles and Techniques. SLACK Incorporated. pp. 536–. ISBN 978-1-55642-604-9.
- ↑ Ashok Garg; Jorge L. Alió; Eric D. Donnenfeld (2012). Femtosecond Laser: Techniques and Technology. JP Medical Ltd. pp. 40–. ISBN 978-93-5025-876-7.
- ↑ Myron Yanoff; Jay S. Duker (13 December 2013). Ophthalmology: Expert Consult: Online and Print. Elsevier Health Sciences. pp. 156–. ISBN 978-1-4557-3984-4.
- ↑ "Corneal Inlays: A Surgical Alternative to Reading Glasses". American Academy of Ophthalmology (in ഇംഗ്ലീഷ്). 2021-03-24.
- ↑ 9.0 9.1 José L. Güell; J. L. Güell (2013). Cataract. Karger Medical and Scientific Publishers. pp. 139–. ISBN 978-3-318-02410-4.
- ↑ "Advances in the Surgical Correction of Presbyopia". Medscape (free account needed for access)
- ↑ "CRSToday.com> June 2013> Corneal Inlays: Current and Future Designs". bmctoday.net. Archived from the original on 2013-07-18. Retrieved 24 September 2014.
- ↑ Furlan, Walter D.; García-Delpech, Salvador; Udaondo, Patricia; Remón, Laura; Ferrando, Vicente; Monsoriu, Juan A. (September 2017). "Diffractive corneal inlay for presbyopia". Journal of Biophotonics. 10 (9): 1110–1114. doi:10.1002/jbio.201600320. PMID 28635120.
- ↑ Montagud-Martínez, Diego; Ferrando, Vicente; Monsoriu, Juan A.; Furlan, Walter D. (11 November 2019). "Optical Evaluation of New Designs of Multifocal Diffractive Corneal Inlays". Journal of Ophthalmology. 2019: 1–6. doi:10.1155/2019/9382467. PMC 6885268. PMID 31827914.
{{cite journal}}
: CS1 maint: unflagged free DOI (link) - ↑ Montagud-Martinez, Diego; Ferrando, Vicente; Machado, Federico; Monsoriu, Juan A.; Furlan, Walter D. (2019). "Imaging Performance of a Diffractive Corneal Inlay for Presbyopia in a Model Eye". IEEE Access. 7: 163933–163938. doi:10.1109/ACCESS.2019.2949223.
- ↑ Montagud-Martínez, Diego; Ferrando, Vicente; Garcia-Delpech, Salvador; Monsoriu, Juan A.; D. Furlan, Walter (9 September 2020). "Diffractive Corneal Inlays: A New Concept for Correction of Presbyopia". Visual Impairment and Blindness - What We Know and What We Have to Know. doi:10.5772/intechopen.89265. ISBN 978-1-83880-257-8.
- ↑ Montagud-Martínez, Diego; Ferrando, Vicente; Monsoriu, Juan A.; Furlan, Walter D. (1 May 2020). "Proposal of a new diffractive corneal inlay to improve near vision in a presbyopic eye". Applied Optics. 59 (13): D54–D58. Bibcode:2020ApOpt..59D..54M. doi:10.1364/AO.383581. PMID 32400623.