ചൈതന്യ തമാനെ സംവിധാനം ചെയ്ത മറാത്തി ചിത്രമാണ് കോർട്ട്. 2014-ലെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ ഈ ചിത്രം 2015 ൽ ഇന്ത്യയുടെ ഓസ്കർ എൻട്രിയായിരുന്നു. വിദേശ ചിത്രങ്ങളുടെ വിഭാഗത്തിലായിരുന്നു എൻട്രി. 2015 ഏപ്രിൽ 17നാണ് ഇന്ത്യയിൽ റിലീസ് ചെയ്തത്.

കോർട്ട്
കോർട്ട് പോസ്റ്റർ
സംവിധാനംചൈതന്യ തമാനെ
നിർമ്മാണംവിവേക് ഗോംബർ
രചനചൈതന്യ തമാനെ
അഭിനേതാക്കൾവീര സാതിദാർ
വിവേക് ഗോംബർ r
ഗീതാഞ്ജലി കുൽക്കർണി
പ്രദീപ് ജോഷി
ഉഷ ബാനെ
ഷിരീഷ് പവാർ
സംഗീതംസാംബാജി ഭഗത്
ഛായാഗ്രഹണംമൃണാൾ ദേശായ്
ചിത്രസംയോജനംറിഖാവ് ദേശായ്
സ്റ്റുഡിയോZoo Entertainment Pvt Ltd
വിതരണംArtscope - Memento Films (World sales)
Zeitgeist Films (United States)
രാജ്യം ഇന്ത്യ
ഭാഷമറാത്തി
ഹിന്ദി
ഗുജറാത്തി
ഇംഗ്ലീഷ്
സമയദൈർഘ്യം116 മിനിറ്റ്

ഉള്ളടക്കം

തിരുത്തുക

മുംബയിലെ ഒരു കീഴ്ക്കോടതിയാണ് ഈ ചിത്രത്തിന്റെ കഥാ പരിസരം. സർക്കാർ ജീവനക്കാരും അധ്യാപകരുമടങ്ങുന്ന പുതുമുഖങ്ങളായിരുന്നു ചിത്രത്തിലേറെയും. ദളിത് മനുഷ്യാവകാശപ്രവർത്തകനും കവിയും ഗായകനുമായ നാരായൺ കാംബ്ലെ എന്ന വൃദ്ധൻ, ആത്മഹത്യാപ്രേരണക്കുറ്റത്തിന് വിചാരണ ചെയ്യപ്പെടുന്നതാണ് സിനിമയിൽ പറയുന്നത്.

അഭിനേതാക്കൾ

തിരുത്തുക

പുരസ്കാരങ്ങൾ

തിരുത്തുക
  • 2014-ലെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ്
  • വെനീസ് ഫിലിം ഫെസ്റ്റിവലിൽ അവാർഡ്[1]
  • രാജ്യാന്തര തലത്തിൽ ഉൾപ്പെടെ 18 പുരസ്‌കാരങ്ങൾ കോർട്ട് നേടിയിട്ടുണ്ട്.
  1. Bhaskaran, Gautaman. [1] Archived 2015-08-21 at the Wayback Machine. Hindustan Times. Published September 7, 2014. Retrieved on February 15, 2015.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കോർട്ട്&oldid=3630014" എന്ന താളിൽനിന്ന് ശേഖരിച്ചത്