കോസ്‌റ്റാ കോൺകോർഡിയ കപ്പൽചേതം
പ്രത്യേകം ശ്രദ്ധിക്കുക: സമകാലികസംഭവത്തെപ്പറ്റിയുള്ള ഈ ലേഖനത്തിന്റെ ഉള്ളടക്കം ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കാം. (January 2012) |
42°21′55″N 10°55′17″E / 42.365347°N 10.921400°E
കോസ്‌റ്റാ കോൺകോർഡിയ കപ്പൽഛേദം | |
---|---|
Event | Sinking of cruise ship Costa Concordia |
Cause | Ran aground on a reef |
Location | Off Isola del Giglio, Tuscany, Italy 42°21′53″N 10°55′16″E / 42.36486°N 10.92124°E |
Date | 13 January 2012, 21:30 UTC+1 |
On board | 4,232 |
Deaths | 5[1] |
Injuries | 43 |
Missing | 14 |
Rescued | about 4,150 |
2012 ജനുവരി 13 വെള്ളിയാഴ്ച രാത്രി ( ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ) ആഡംബരക്കപ്പലായ 'കോസ്‌റ്റാ കോൺകോർഡിയ, മദ്ധ്യധരണ്യാഴിയിൽ ഇറ്റലിക്കു സമീപം ഐസോളോ ഡെൽ ഗിഗ്ലിഒ ( Isolo del Giglio) ദ്വീപിന്റെ തീരത്ത് കടൽപ്പാറയിൽ ഇടിച്ചു ചരിഞ്ഞ് പാതി മുങ്ങി. ദ്വീപിന്റെ തീരത്തിന് 300 മീറ്റർ സമീപം കൂടി സഞ്ചരിച്ചിരുന്ന കപ്പൽ നാവിക ചിത്രത്തിൽ കാണിച്ചിട്ടില്ലാത്ത പാറയിൽ ഇടിക്കുകയും, വെള്ളം കയറിക്കൊണ്ടിരിക്കുമ്പോൾ വീണ്ടും 1000 മീറ്ററോളം മുന്നോട്ടു സഞ്ചരിക്കുകയും ചെയ്തു. അപ്പോൾ ഗിഗ്ലിഒ തുറമുഖത്തേക്ക് കപ്പൽ വെട്ടിത്തിരിച്ചപ്പോൾ ചരിഞ്ഞ് മുങ്ങാൻ തുടങ്ങി എന്നാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ട ക്യാപ്ടൻ പറഞ്ഞത്. സിവിതാവേഷ്യ തുറമുഖത്തു നിന്ന് വടക്കുപടിഞ്ഞാറൻ ഇറ്റലിയിലെ സവോനയിലേക്കു യാത്ര പുറപ്പെട്ട് മൂന്നു മണിക്കൂർ കഴിഞ്ഞായിരുന്നു അപകടം.[2]
രാത്രി യാത്രക്കാർ അത്താഴം കഴിച്ചുകൊണ്ടിരിക്കേ പൊടുന്നനേ ലൈറ്റുകൾ അണഞ്ഞു. വൻശബ്‌ദത്തോടെ കപ്പൽ ഉലഞ്ഞു. അത്താഴമേശയിൽനിന്നു പാത്രങ്ങൾ നിലത്തുവീണു. അതു ടൈറ്റാനിക്കിലെ ഒരു രംഗം പോലെയുണ്ടായിരുന്നു എന്ന് രക്ഷപ്പെട്ട യാത്രക്കാരിലൊരാളായ പത്രപ്രവർത്തക മാരാ പാംജിയാനി പറഞ്ഞു. പാറയിൽത്തട്ടിയ കപ്പലിന്റെ ഇടതുവശം 50 മീറ്ററോളം പിളർന്നു. കപ്പൽ ചെരിയുകയും ലൈഫ് ജാക്കറ്റ് ധരിക്കാൻ ക്യാപ്‌ടൻ നിർദ്ദേശിക്കുകയും ചെയ്‌തതോടെ യാത്രക്കാർ പരിഭ്രാന്തരായി. ചിലർ കടലിലേക്ക് എടുത്തുചാടി.
കപ്പലിൽ യാത്രക്കാരും ജീവനക്കാരുമായി 4232 പേരാണ് ഉണ്ടായിരുന്നത്. ഇവരിൽ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുമുള്ളതായാണു സൂചന. ചില യാത്രക്കാരുടെ മൃതദേഹങ്ങൾ കടലിൽനിന്നു കണ്ടെടുത്തു. . യാത്രക്കാരെയും ജീവനക്കാരെയും ലൈഫ് ബോട്ടുകളിലും തീരസേനയുടെ ഹെലികോപ്‌ടറുകളിലുമായി രക്ഷപ്പെടുത്തി. കപ്പലിൽ ശേഷിക്കുന്നവരെ രക്ഷപ്പെടുത്താൻ ശ്രമം നടക്കുന്നു. ആകെ 6 പേർ മരണമടയുകയും 15 പേരെ കാണാതായി എന്നുമാണ് ബീ. ബീ. സീ റിപ്പോർട്ട്. . [2][3] [4]
രക്ഷപ്പെടുത്തിയവരെയെല്ലാം വിനോദസഞ്ചാരത്തിനു പേരുകേട്ട ചെറുദ്വീപായ ടസ്‌കാനിലെ സ്‌കൂളുകൾ, ഹോട്ടലുകൾ, പള്ളി എന്നിവിടങ്ങളിൽ പാർപ്പിച്ചു. തീര-നാവികസേന, വ്യോമസേന എന്നിവയുടെ അഞ്ചു ഹെലികോപ്‌ടറുകളാണു രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത്. തീരസേനാംഗങ്ങളിൽ ഒരാൾ കപ്പലിൽ ഇറങ്ങി യാത്രക്കാരെ പ്രത്യേക ബാസ്‌കറ്റിൽ കയറ്റി ഹെലികോപ്‌ടറിലേക്ക് ഉയർത്താൻ സഹായിച്ചു. കോസ്‌റ്റാ ക്രൂയിസ് എന്ന കമ്പനിയുടേതാണു കപ്പൽ.
അവലംബം
തിരുത്തുക- ↑ CNN Wire Staff (15 ജനുവരി 2012). "Report: Bodies recovered from inside ill-fated cruise ship". CNN. Retrieved 15 ജനുവരി 2012.
{{cite news}}
:|author=
has generic name (help) - ↑ 2.0 2.1 "40 passengers still unaccounted for"[പ്രവർത്തിക്കാത്ത കണ്ണി] (14 January 2012) FOCUS News Agency
- ↑ "Survivors plucked from Italian shipwreck" Archived 2012-01-17 at the Wayback Machine. (Reuters)
- ↑ http://www.bbc.co.uk/news/world-europe-16570281