കോവിൽ‌മല

ഇടുക്കി ജില്ലയിലെ ഒരു ഗ്രാമം

ഇടുക്കി ജില്ലയിലെ മന്നാൻ എന്ന ആദിവാസി സമുദായത്തിൻ‌റെ രാജ തലസ്ഥാനമാണ് കോവിൽമല. ഇന്ത്യയിൽ നിലവിലുള്ള രണ്ട് ആദിവാസി രാജവംശങ്ങളിലൊന്നാണിത്. ജില്ലയിലെ പ്രധാന വാണിജ്യകേന്ദ്രമായ കട്ടപ്പനയിൽ നിന്നും 17 കിലോ മിറ്റർ‌ അകലെ പെരിയാറിൻ‌റെ അടുത്താണ്‌ ഈ പ്രദേശം. കോഴിമല എന്നും ഈ പ്രദേശം അറിയപ്പെടുന്നു. കേരളത്തിൽ‌ രാജഭരണം നിലവിലുള്ള ഏക സമൂഹമാണ്‌ മന്നാൻ‌ ആദിവാസികൾ‌. അരിയാൻ രാജമന്നാൻ എന്ന പേരുള്ള 24 വയസ്‌ പ്രായമുള്ള യുവരാജാവായിരുന്നു ഈ സമൂഹത്തെ ഭരിച്ചിരുന്നത്. 2011 ഡിസംബർ 28-ന് കുടൽ സംബന്ധമായ അസുഖത്താൽ ഇദ്ദേഹം അന്തരിച്ചു[1]. പുതിയ രാജാവായി രാമൻരാജമന്നാനെ തെരഞ്ഞെടുത്തിരുന്നു[2]. മുക്കാൽ ലക്ഷത്തോളം അംഗങ്ങളാണ് മന്നാൻ സമൂഹത്തിലുള്ളത്.

ആചാരനുഷ്ഠാനങ്ങൾ

തിരുത്തുക

തനതായ ആചാരങ്ങളും അനുഷ്ടാനങ്ങളും പാരമ്പര്യകലകളും ഉള്ളവരാണ്‌ മന്നാൻ‌ സമൂഹം. കാലാവൂട്ട്‌ എന്ന പേരിലുള്ള ഉത്സവമാണ്‌ ഏറ്റവും പ്രധാന ഉത്സവം. ഇതിന്‌ അവതരിപ്പിക്കപ്പെടുന്ന പ്രധാന ഇനം ആദിവാസിക്കൂത്താണ്‌. കോവിലൻ-കണ്ണകി കഥയാണ് ആദിവാസികൂത്തിന് പ്രമേയം.ഇത് മന്നാൻ‌ സമൂഹത്തിന്റെ എല്ലാ ആഘോഷങ്ങളിലും അവതരിപ്പിക്കപ്പെടുന്നു. സാധാരണയായി മാർച്ച് മാസത്തിൽ നടക്കുന്ന കാലാവൂട്ട് എന്ന വിളവെടുപ്പ് ഉത്സവമാണ് ഇവരുടെ പ്രധാന ആഘോഷങ്ങളിലൊന്ന്. കാലാവൂട്ട് ഉത്സവം വിളവ് നൽകിയ പ്രകൃതിയോടുള്ള നന്ദി പ്രകാശനവും അടുത്ത തവണ മെച്ചപ്പെട്ട വിളവ് തരണമെന്നുള്ള പ്രാർത്ഥനയുമാണ്. ഇതിന് സമുദായംഗങ്ങൾ എല്ലാവരും ഒത്തുചേരുകയും ആഘോഷങ്ങളിൽ പങ്കെടുക്കുകയും ചെയ്യും.

  1. "കോവിൽമല രാജാവ് അരിയാൻ രാജമന്നാൻ അന്തരിച്ചു". Archived from the original on 2012-01-07. Retrieved 2011-12-28.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-01. Retrieved 2012-07-02.

ഇതും കാണുക

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  • കോവിൽമല രാജാവിന്റെ വെബ്‌സൈറ്റ് [1] Archived 2012-07-04 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=കോവിൽ‌മല&oldid=3629977" എന്ന താളിൽനിന്ന് ശേഖരിച്ചത്