കോഴഞ്ചേരി പാലം
കോഴഞ്ചേരി പാലം പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയും മാരാമൺ പട്ടണവും തമ്മിൽ ബന്ധിപ്പിക്കുന്ന കോൺക്രീറ്റു പാലമാണ്. ഇത് പമ്പാ നദിക്കു കുറുകെ 1948ൽ ആണു നിർമ്മാണം പൂർത്തിയാക്കിയത്. തിരുവല്ല - പത്തനംതിട്ട - കുമ്പഴ റോഡായ സംസ്ഥാന പാത 07 ആണ് ഈ പാലത്തിലൂടെ കടന്നുപോകുന്നത്. ഈ റോഡിനു ടി. കെ റോഡ് എന്നും പേരുണ്ട്. തിരുവല്ല - കുമ്പഴ ആണ് ടി. കെ. കോഴഞ്ചേരിയും മാരാമൺ പട്ടണവും പമ്പാ നദിയുടെ ഇരു കരകളിലുമായാണ് സ്ഥിതിചെയ്യുന്നത്. മാരാമൺ കൺവൻഷനു പ്രസിദ്ധമാണ് മാരാമൺ. കോഴഞ്ചേരി, പത്തനംതിട്ട ഉൾപ്പെട്ട താലുക്ക് ആകുന്നു.
വളരെ വീതികുറഞ്ഞതാണ് ഈ പാലം. വാഹനങ്ങൾ വർദ്ധിക്കുകയും റോഡിന്റെ ആവശ്യം കൂടിയെങ്കിലും ഈ പാലം ഇപ്പോഴും വീതിയില്ലാതെ തന്നെ നിലനിൽക്കുന്നു. ഇതിനടുത്ത് ആധുനിക രീതിയിൽ മറ്റൊരു പാലം പണിയാനുള്ള പ്ലാൻ നിലനിൽക്കുന്നുണ്ട്. പ്രാവർത്തികമായിട്ടില്ലെന്നു മാത്രം. മണൽ വാരൽ ഈ പാലത്തെയും ഭീഷണിപ്പെടുത്തുന്നുണ്ട്.
രൂപരേഖ
തിരുത്തുകഈ പാലം കോൺക്രിറ്റു കൊണ്ടാണു നിർമ്മിച്ചിരിക്കുന്നത്. 4 ആർച്ചുകൾ ആണ് ഈ പാലത്തിനുള്ളത്. 3 തൂണുകൾ നദിയിൽ നിർമ്മിച്ചിരിക്കുന്നു. കരയോടു ചേർന്ന് ഇരുവശങ്ങളിലും ഓരോ തൂണുകളും ഉണ്ട്. ഇതിന്റെ നീളം --വരും. വീതി -- മീറ്ററാണ്.
അവലംബം
തിരുത്തുക- http://www.mygola.com/kozhenchery-d1208382/train-station[പ്രവർത്തിക്കാത്ത കണ്ണി]
- https://www.google.co.in/search?q=kozhencherry&client=ubuntu&hs=jMZ&channel=fs&tbm=isch&imgil=Y5jL5-ZVONl38M%253A%253BNIGAV4nBDMIw1M%253Bhttps%25253A%25252F%25252Fen.wikipedia.org%25252Fwiki%25252FKozhencherry&source=iu&pf=m&fir=Y5jL5-ZVONl38M%253A%252CNIGAV4nBDMIw1M%252C_&usg=__PAh9W9JY4nlAJhIEVAxfrY8_kH8%3D&biw=1300&bih=640&ved=0ahUKEwjEpZ_BqrvMAhXHRI4KHWJCBFgQyjcIOg&ei=_T8nV4SzFseJuQTihJHABQ#imgrc=iD9K_5agUEcFJM%3A