കോളേജ് ഓഫ് വെറ്ററിനറി ആന്റ് അനിമൽ സയൻസസ്, മണ്ണുത്തി
മണ്ണുത്തിയിൽ സ്ഥിതിചെയ്യുന്ന ഒരു വെറ്റിനററി കോളേജ് ആണ് കോളേജ് ഓഫ് വെറ്ററിനറി ആന്റ് അനിമൽ സയൻസസ്, മണ്ണുത്തി. ഈ വിദ്യാഭ്യാസ സ്ഥാപനം കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് സർവകലാശാലയുമായി ബന്ധപ്പെട്ടതാകുന്നു. [1] [2] [3]
സ്ഥാപിതം | 1955 |
---|---|
സ്ഥലം | തൃശ്ശൂർ, കേരളം, ഇന്ത്യ 10°31′50″N 76°15′32″E / 10.5306°N 76.2589°E |
അഫിലിയേഷനുകൾ | കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് സർവകലാശാല |
വെബ്‌സൈറ്റ് | http://www.kvasu.ac.in/ |
ചരിത്രം
തിരുത്തുകഈ കോളേജ് 1955ൽ സർക്കാർ വെറ്ററിനറി കോളേജ് എന്ന നാമത്തിൽ നിലവിൽ വന്നു. പ്രാരംഭകാലത്തിൽ ഈ കോളേജ് കേരള സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്യപ്പെട്ടിരുന്നു. 1966ൽ അതു കോഴിക്കോട് സർവകലാശാലയായി. പിന്നീട് കേരള വെറ്ററിനറി കോളേജ് ആൻറ് ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് എന്നു പുനർനാമകരണം ചെയ്യപ്പെട്ടു. 1972ൽ കേരള കാർഷിക സർവ്വകലാശാല രൂപീകരിച്ചപ്പോൾ, ഈ കോളേജ് അതിലേക്ക് മാറ്റുകയും കന്നുകാലി മൃഗ വിജ്ഞാന കോളേജ് എന്ന് പുനർനാമകരണം ചെയ്യപ്പെടുകയും ഉണ്ടായി.
വയനാട് ജില്ലയിലെ വൈത്തിരിക്കടുത്ത് പൂക്കോട് എന്ന സ്ഥലത്ത് 2010 ജൂൺ 12നു വെറ്ററിനറി സയൻസിനു മാത്രമായി ഒരു പുതിയ സർവ്വകലാശാല ഓർഡിനൻസ് വഴി കന്നുകാലി മൃഗ വിജ്ഞാന കോളേജ് കാമ്പസ്സിനുള്ളിൽ രൂപീകരിക്കപ്പെട്ടു. ഓർഡിനൻസ് അനുസരിച്ച് നിർദ്ദിഷ്ട സർവ്വകലാശാലയുടെ അധികാരപരിധി സംസ്ഥാനവ്യാപകമായിരിക്കും.
പുതിയ സർവ്വകലാശാലക്ക് കൈമാറപ്പെട്ടവയിൽ മണ്ണുത്തിയിലെ കന്നുകാലി കോളേജും അതിന്റെ 400 ഏക്കർ കാമ്പസ്സ്, പൂക്കോട് വെറ്ററിനറി കോളേജും അതിന്റെ 90 ഏക്കർ കാമ്പസ്സ്, പൂക്കോട് വെറ്ററിനറി കോളേജിന്റെ വെറ്ററിനറി ക്ലിനിക്കൽ സമുച്ചയം, മണ്ണുത്തിയിലെ ക്ഷീരശാസ്ത്ര സാങ്കേതികവിദ്യാ കോളേജ്, പാലക്കാട്ടിലെ കന്നുകാലി ഗവേഷണ കേന്ദ്രവും അതിന്റെ 400 ഏക്കർ കാമ്പസ്സ്, ഇടുക്കിയിലെ കോലാഹലമേട്ടിലെ ക്ഷീരോത്പാദനകേന്ദ്രം, മണ്ണുത്തിയിലെ വിവിധ കേന്ദ്രങ്ങൾ, കോഴിക്കോട്ടെ കന്നുകാലി വന്ധ്യതാ കേന്ദ്രം, തൃശ്ശൂരിലെ വെറ്ററിനറി ആശുപത്രി, തുംബൂർമുഴിയിലെ പശുവളർത്തൽ കേന്ദ്രം, എന്നിവ ഉൾപ്പെടും. കേരള സർക്കാർ ആനകൾക്ക് മാത്രമായുള്ള ഇന്ത്യയിലെ ആദ്യ ആശുപത്രി അവിടെ സ്ഥാപിച്ചു.
അധ്യയന കോഴ്സുകൾ
തിരുത്തുക- ബിരുദധാരി കോഴ്സുകൾ
- ബിരുദാനന്തര കോഴ്സുകൾ
- ഡോക്ടറേറ്റ് കോഴ്സുകൾ
- ബിരുദാനന്തര സർട്ടിഫിക്കറ്റ് കോഴ്സുകൾ
- ബിരുദാനന്തര ഡിപ്ലോമ കോഴ്സുകൾ
- ഡിപ്ലോമ
- സാങ്കേതികവിദ്യ പ്രാപ്തിത വിദൂര പഠനം
- എക്സ്ടേർൺഷിപ്
ഇവയും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Test Track". ദ ഹിന്ദു. 2011-05-31. Archived from the original on 2013-06-19. Retrieved 2013-06-16.
- ↑ "റാഗിംഗ് കാമ്പസിലെ കുറ്റവാളികളിലേക്ക് വിരൽ ചൂണ്ടുന്നു: ജഡ്ജി". ദ ഹിന്ദു. 2009-07-09. Archived from the original on 2009-07-13. Retrieved 2013-06-16.
- ↑ "തൃശൂരിൽ ഡോഗ് ഷോ തുടങ്ങി". ദ ഹിന്ദു. Retrieved 2013-06-16.