കോളാമ്പിപ്പാട്ട്
മൺമറഞ്ഞുപോയ കലാരൂപങ്ങളിൽ പ്രധാനപ്പെട്ട ഒരു കലാരൂപമാണ് കോളാമ്പിപ്പാട്ട്. മലബാറിലെ മുസ്‌ലിംകൾ കല്യാണവീടുകളിൽ അവതരിപ്പിച്ചു വന്നിരുന്ന ഒരു കലാരൂപമാണിത്. പുരുഷന്മാരാണ് ഇത് അവതരിപ്പിക്കുക. കോളാമ്പിപ്പാട്ടിൽ പങ്കെടുക്കുന്നവർ വട്ടത്തിൽ ഇരുന്നാണിത് ആലപിക്കുന്നത്. ഒരാൾ വിശറിപോലെ ചെത്തിയുണ്ടാക്കിയ പാള കൊണ്ട് ഒരു കോളാമ്പിയുടെ വായയിൽ കൊട്ടിപ്പാറുന്നു. മറ്റുള്ളവർ അത് ഏറ്റു പാടുന്നു. കോളാമ്പിപ്പാട്ടിൽ പങ്കെടുക്കുന്നവർ വട്ടത്തിലിരുന്ന് ഇത് ആലപിക്കുന്നതിനാൽ തന്നെ വട്ടപ്പാട്ട് എന്നും ഇതറിയപ്പെടുന്നുണ്ട്.