കോറിഡാലിസ് സോളിഡ

ചെടിയുടെ ഇനം

വടക്കൻ യൂറോപ്പിലെയും ഏഷ്യയിലെയും നനവുള്ളതും തണലുള്ളതുമായ ആവാസവ്യവസ്ഥകളിൽ നിന്നുള്ള പപ്പാവെറേസി കുടുംബത്തിലെ പൂച്ചെടികളുടെ ഒരു ഇനമാണ് കോറിഡാലിസ് സോളിഡ. 25 സെന്റിമീറ്റർ (10 ഇഞ്ച്) വരെ വളരുന്ന ഈ സസ്യം ഒരു സ്പ്രിംഗ് എഫെമെറൽ ആണ്. സസ്യജാലങ്ങൾ വസന്തകാലത്ത് പ്രത്യക്ഷപ്പെടുകയും വേനൽക്കാലത്ത് അതിന്റെ കിഴങ്ങുകളിലെ വേരുകൾ വരെ നശിക്കുകയും ചെയ്യുന്നു. പന്നൽച്ചെടികളെ അനുസ്മരിപ്പിക്കുന്ന ഇലകൾക്കിടയിലൂടെ അടിഭാഗത്തുനിന്നുയർന്നുവരുന്ന തണ്ടുകളിൽ നിന്ന് വരുന്ന ഇടുങ്ങിയതും നീളമുള്ളതുമായ പുഷ്പങ്ങൾക്കാണ് ഇവ കൃഷി ചെയ്യുന്നത്. പൂക്കൾ വർണ്ണ വ്യതിയാനം കാണിക്കുന്നു. അവ മൗവ്, പർപ്പിൾ, ചുവപ്പ് അല്ലെങ്കിൽ വെളുപ്പ് നിറങ്ങളിൽ കാണപ്പെടുന്നു.[1]

കോറിഡാലിസ് സോളിഡ
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
Order: റാണുൺകുലേൽസ്
Family: Papaveraceae
Genus: Corydalis
Species:
C. solida
Binomial name
Corydalis solida
Synonyms

Corydalis halleri (Willd.) Willd.

സിസ്റ്റമാറ്റിക്സ്

തിരുത്തുക

1753-ൽ ലിന്നേയസ് തന്റെ ഫുമാരിയ ബൾബോസയുടെ വകഭേദം ആയ സോളിഡയ്ക്ക് ആദ്യം പേര് നൽകി. 1771-ൽ ഫിലിപ്പ് മില്ലർ ഫുമാരിയ ബൾബോസയെ F. സോളിഡ സ്പീഷിസിലേക്ക് മാറ്റി. 1811-ൽ ജോസഫ് ഫിലിപ്പ് ഡി ക്ലെയർവില്ലെ കോറിഡാലിസ് ജനുസ്സിലേക്ക് നിയമിച്ചു.[2]

നാല് ഉപജാതികളെ അംഗീകരിച്ചു:[2]

  • C. solida subsp. incisa Lidén
  • C. solida subsp. longicarpa Lidén
  • C. solida subsp. solida
  • C. solida subsp. subremota Popov ex Lidén & Zetterlund
 
Corydalis solida 'George Baker'

ഇനിപ്പറയുന്ന ഇനങ്ങളും കൾട്ടിവറുകളും റോയൽ ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ ഗാർഡൻ മെറിറ്റിന്റെ അവാർഡ് നേടുകയുണ്ടായി:

  • C. solida subsp. incisa[3] (pale purple flowers)
  • C. solida subsp. solida 'Dieter Schacht'[4] (light pink flowers)
  • C. solida subsp. solida 'George Baker'[5] (brick red flowers)
  1. RHS A-Z encyclopedia of garden plants. United Kingdom: Dorling Kindersley. 2008. p. 1136. ISBN 1405332964.
  2. 2.0 2.1 Lidén, Magnus; Zetterlund, Henrik (1997). Corydalis : a gardener's guide and a monograph of the tuberous species. Pershore, UK: AGS Publications. ISBN 978-0-900048-66-1. {{cite book}}: Unknown parameter |lastauthoramp= ignored (|name-list-style= suggested) (help) pp. 40-47
  3. http://apps.rhs.org.uk/plantselector/plant?plantid=2531[പ്രവർത്തിക്കാത്ത കണ്ണി]
  4. http://apps.rhs.org.uk/plantselector/plant?plantid=2532[പ്രവർത്തിക്കാത്ത കണ്ണി]
  5. http://apps.rhs.org.uk/plantselector/plant?plantid=2533[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കോറിഡാലിസ്_സോളിഡ&oldid=4011546" എന്ന താളിൽനിന്ന് ശേഖരിച്ചത്