കോബ്ര ഫോഴ്സ്
നക്സലൈറ്റ് തീവ്രവാദികളെ അമർച്ച ചെയ്യാനായി ഭാരത സർക്കാർ രൂപം നൽകിയ പ്രത്യേക സേനാവിഭാഗമാണ് കോബ്ര ഫോഴ്സ്.[4]അർദ്ധസൈനിക വിഭാഗമായ സി. ആർ. പി. എഫിന്റെ കീഴിലാണ് കോബ്ര പ്രവർത്തിക്കുന്നത്. കോംബാറ്റ് ബറ്റാലിയൻ ഫോർ റിസൊല്യൂട്ട് ആക്ഷൻ (COmmando Battalion for Resolute Action)എന്നാണിതിന്റെ പൂർണ്ണരൂപം. ഇതിൽ 10000 അംഗങ്ങളുണ്ടാകും. ഇവരെ നക്സൽഭീഷണിയുള്ള 70 ഓളം ജില്ലകളിൽ വിന്യസിക്കും. കോബ്ര ഫോഴ്സിന്റെ ആസ്ഥാനം ഡൽഹിയാണ്. വിന്യസിക്കപ്പെടുന്ന സംസ്ഥാനങ്ങളിലെല്ലാം ബറ്റാലിയൻ ആസ്ഥാനങ്ങളും ഉണ്ടാകും.
Commando Battalion for Resolute Action (CoBRA) | |
---|---|
CoBRA Insignia | |
പൊതുവായ പേര് | CoBRA |
ആപ്തവാക്യം | "Saṃgrāmeṃ parākramī jyī" "Victory for gallant in war" |
ഏജൻസിയെ കുറിച്ച് | |
രൂപീകരിച്ചത് | 12 September, 2008[1] |
അധികാരപരിധി | |
പ്രവർത്തനപരമായ അധികാരപരിധി | India |
നിയമപരമായ അധികാര പരിധി | India |
പ്രാഥമിക ഭരണസമിതി | Central Reserve Police Force |
രണ്ടാമത്തെ ഭരണസമിതി | Ministry of Home Affairs (India) |
പ്രവർത്തന ഘടന | |
ആസ്ഥാനം | Directorate General, Central Reserve Police Force, New Delhi |
Active Personnel[2]s | 10,000 |
മേധാവി |
|
മാതൃ ഏജൻസി | Central Reserve Police Force |
പ്രമുഖർ | |
വ്യക്തി |
|
വാർഷികംy |
|
വെബ്സൈറ്റ് | |
crpf |
പ്രത്യേകതകൾ
തിരുത്തുകഗറില്ലാ യുദ്ധമുറകളിൽ വൈദഗ്ദ്ധ്യം നേടിയവരാണ് ഇവർ. രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ സായുധസന്നാഹങ്ങൾ കരസ്ഥമാക്കിയിരിക്കുന്ന സേനാവിഭാഗമാണിത്. [5] കേന്ദ്രസർക്കാരിന്റെ 1300 കോടി രൂപയുടെ ഗ്രാന്റ് നേടിയാണ് ഇത് പ്രവർത്തിക്കുന്നത്. മിനിസ്ട്രി ഓഫ് ഡിഫൻസിന് കീഴിലുള്ള ഇന്ത്യൻ ഓർഡിനൻസ് ഫാക്ടറിയിൽ തദ്ദേശീയമായി നിർമ്മിച്ച ഉപകരണങ്ങളാണ് ഇവർക്ക് വിന്യസിച്ചിട്ടുളളത്. Cobra used mp5 x95 UBGL AKM AK47
പരിശീലനം
തിരുത്തുകമിസോറാമിലെ കൗണ്ടർ ഇൻസേർജൻസി ആന്റ് ജംഗിൾ വാർഫെയർ സ്കൂൾ(Counter Insurgency and Jungle Warfare School), സി.ആർ.പി.എഫിന്റെ സിൽച്ചാറിലെ ഭീകരവിരുദ്ധസ്കൂൾ എന്നിവിടങ്ങളിലാണ് ഇവർക്ക് പരിശീലനം നൽകുന്നത്.
അവലംബം
തിരുത്തുക- ↑ "CRPF - CENTRAL RESERVE POLICE FORCE, GOVT. OF INDIA". Archived from the original on 15 മേയ് 2015. Retrieved 27 മാർച്ച് 2015.
- ↑ "The Telegraph - Calcutta (Kolkata) - Frontpage - COBRA on way to fight Naxalites in Jharkhand". Retrieved 27 March 2015.
- ↑ "About Sector | CoBRA Sector | Central Reserve Police Force, Government of India". crpf.gov.in. Retrieved 2022-04-05.
- ↑ മാതൃഭൂമി ഇയർബുക്ക്, 2013, പേജ് 496
- ↑ Times of India (06 Oct 2012)"All-out war against PLFI before puja Archived 2013-11-12 at the Wayback Machine."