കോഫി അവൂനോർ
ഒരു ആഫ്രിക്കൻ കവിയും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു പ്രൊഫ. കോഫി അവൂനോർ (13 മാർച്ച് 1935 – 21 സെപ്റ്റംബർ 2013). 'ഇവ്' എന്ന ഘാന ഭാഷയിലും ഇംഗ്ലീഷിലും ഒരുപോലെ കൃതികൾ രചിച്ചിട്ടുണ്ട്. 1980-കളിൽ ബ്രസീലിലേയും ക്യൂബയിലേയും ഘാന അംബാസഡറായി പ്രവർത്തിച്ചു. 1990-'94 കാലഘട്ടത്തിൽ യു.എന്നിൽ ഘാനയെ പ്രതിനിധീകരിച്ചു. ഘാന പ്രസിഡൻറിന്റെ ഉപദേശകസംഘത്തിന്റെ അധ്യക്ഷനായിരുന്നു.
കോഫി അവൂനോർ | |
---|---|
8th ഘാന യു.എൻ പ്രതിനിധി | |
ഓഫീസിൽ 1990–1994 | |
രാഷ്ട്രപതി | Jerry Rawlings |
മുൻഗാമി | Victor Gbeho |
പിൻഗാമി | George Lamptey |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Wheta, Gold Coast | 13 മാർച്ച് 1935
മരണം | 21 സെപ്റ്റംബർ 2013 നയ്റോബി, കെനിയ | (പ്രായം 78)
ദേശീയത | Ghanaian |
അൽമ മേറ്റർ | |
ജോലി | കവി, അധ്യാപകൻ, രാഷ്ട്രതന്ത്രജ്ഞൻ |
ജീവിതരേഖ
തിരുത്തുകപ്രസിഡൻറ് ക്വാമി എൻ ക്രൂമ പട്ടാള അട്ടിമറിയിൽ പുറത്തായപ്പോൾ അവൂനോറിന് രാജ്യം വിടേണ്ടിവന്നു. ന്യൂയോർക്കിലായിരുന്നപ്പോൾ യൂണിവേഴ്‌സിറ്റി കംപാരറ്റീവ് ലിറ്ററേച്ചർ ഡിപ്പാർട്ട്‌മെൻറിന്റെ ചെയർമാനായിരുന്നു അദ്ദേഹം. അമേരിക്കയിൽനിന്ന് 1975-ൽ തിരിച്ചെത്തിയ അവൂനോർ പട്ടാള ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന കുറ്റത്തിന് അറസ്റ്റുചെയ്യപ്പെട്ടു. 'ദി ഹൗസ് ബൈ ദി സീ' എന്ന കവിത അദ്ദേഹം ജയിലിൽവെച്ച് രചിച്ചതാണ്.[1]
2013 സെപ്റ്റബറിൽ നെയ്‌റോബിയിലെ ഷോപ്പിങ് മാളിൽ ശനിയാഴ്ച സൊമാലിയൻഭീകരർ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടു.[2]
കൃതികൾ
തിരുത്തുക- 'റീ ഡിസ്‌കവറി ആൻഡ് അതർ പോയംസ്' (1964)
- 'ദിസ് എർത്ത്' (നോവൽ)
- 'മൈ ബ്രദർ' (നോവൽ)
- 'നൈറ്റ് ഓഫ് മൈ ബ്ലഡ്' (കവിത)
- 'ദി ഹൗസ് ബൈ ദി സീ' (1978)
പുരസ്കാരങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട അവൂനോർ കവിയും രാഷ്ട്രതന്ത്രജ്ഞനും". മാതൃഭൂമി. 2013 സെപ്റ്റംബർ 23. Archived from the original on 2013-09-23. Retrieved 2013 സെപ്റ്റംബർ 23.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "കെനിയയിലെ ആക്രമണം: മരണം 68". മാതൃഭൂമി. 2013 സെപ്റ്റംബർ 23. Archived from the original on 2013-09-23. Retrieved 2013 സെപ്റ്റംബർ 23.
{{cite news}}
: Check date values in:|accessdate=
and|date=
(help)
അധിക വായനയ്ക്ക്
തിരുത്തുക- Robert Fraser, West African Poetry: A Critical History, Cambridge University Press (1986), ISBN 0-521-31223-X
- Kwame Anthony Appiah and Henry Louis Gates, Africana: The Encyclopedia of the African and African American Experience, Basic Civitas Books (1999), ISBN 0-465-00071-1 – p. 153
- Bedrock: Writers on the Wonders of Geology, edited by Lauret E. Savoy, Eldridge M. Moores, and Judith E. Moores (Trinity University Press, 2006)