കുറ്റിച്ചെടിയായി വളരുന്ന ഒരു ഉദ്യാനസസ്യമാണ്‌ കോപ്‌സിയ (Kopsia). അപ്പോസൈനേസീ എന്ന സസ്യംകുടുംബത്തിൽ ഉൾപ്പെടുന്ന ഇതിന്റെ ശാസ്ത്രീയനാമം: Kopsia fruticosa എന്നാണ്‌. ഭാരതം കൂടാതെ ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ്, തായ്‌ലന്റ് എന്നീ ഏഷ്യൻ രാജ്യങ്ങളിൽ ഒരു ഉദ്യാനസസ്യമായി വളർത്തുന്നു[2].

കോപ്‌സിയ
Kopsia fruticosa
ശാസ്ത്രീയ വർഗ്ഗീകരണം e
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Gentianales
Family: Apocynaceae
Subfamily: Rauvolfioideae
Tribe: Vinceae
Subtribe: Kopsiinae
Leeuwenb.
Genus: Kopsia
Blume
Synonyms[1]
  • Kentrochrosia K.Schum. & Lauterb.

കുറ്റിച്ചെടിയായി വളരുന്ന ഒരു നിത്യഹരിതസസ്യമാണിത്. ഇതിന്റെ ഇലകൾ ഏകദേശം ഒരു സെന്റീ മീറ്റർ നീളമുള്ള ഞെട്ടുകളിൽ ഏകാന്തരത്തിൽ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. പൂക്കൾ 5 ദളങ്ങളോടുകൂടി കുലകളായി കാണപ്പെടുന്നു. കായ്കൾക്ക് ഗോളാകൃതിയാണുള്ളത്.

ചിത്രശാല

തിരുത്തുക
  1. "World Checklist of Selected Plant Families". Retrieved May 18, 2014.
  2. ഫ്ലവേർസ് ഇന്ത്യ എന്ന സൈറ്റിൽ നിന്നും.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കോപ്‌സിയ&oldid=3731422" എന്ന താളിൽനിന്ന് ശേഖരിച്ചത്