കോപേശ്വർ ക്ഷേത്രം
മഹാരാഷ്ട്രയിലെ കോലാപൂർ ജില്ലയിലെ ഖിദ്രാപൂരിൽ സ്ഥിതിചെയ്യുന്ന ഒരു പുരാതന ശിവക്ഷേത്രമാണ് കോപേശ്വർ ക്ഷേത്രം.[1]കോലാപ്പൂരിന് കിഴക്ക് ഭാഗത്തായി മഹാരാഷ്ട്രയുടെയും കർണാടകയുടെയും അതിർത്തിയിൽ കൃഷ്ണ നദിയുടെ തീരത്താണ് ഇതിന്റെ സ്ഥാനം.[2] 1109 നും 1178 നും ഇടയിൽ സിൽഹാരാ രാജാവായ ഗാന്ദാരാദിത്യ ആണ് ഈ ക്ഷേത്രം നിർമ്മിച്ചത്. സിൽഹാര രാജാക്കന്മാർ ജൈനമതവിശ്വാസികളായിരുന്നുവെങ്കിലും അവർ വിവിധ ഹിന്ദു ക്ഷേത്രങ്ങൾ നിർമ്മിക്കുകയും പുതുക്കിപ്പണിയുകയും ചെയ്തിരുന്നു. അങ്ങനെ എല്ലാ മതങ്ങളോടും ബഹുമാനവും സ്നേഹവും അവർ പ്രകടിപ്പിച്ചിരുന്നു. കോപാകുലനായ ശിവനെയാണ് കോപേശ്വർ എന്ന പേർ സൂചിപ്പിക്കുന്നത്.
കോപേശ്വർ ക്ഷേത്രം | |
---|---|
ശ്രീ കോപേശ്വർ | |
Location in Maharashtra | |
അടിസ്ഥാന വിവരങ്ങൾ | |
നിർദ്ദേശാങ്കം | 16°42′00″N 74°41′5″E / 16.70000°N 74.68472°E |
മതവിഭാഗം | ഹിന്ദുയിസം |
ആരാധനാമൂർത്തി | ശിവൻ |
ആഘോഷങ്ങൾ | മഹാശിവരാത്രി |
ജില്ല | കോലാപ്പൂർ ജില്ല |
സംസ്ഥാനം | മഹാരാഷ്ട്ര |
രാജ്യം | ഇന്ത്യ |
വാസ്തുവിദ്യാ വിവരങ്ങൾ | |
സ്ഥാപകൻ | ഗാന്ദാരാദിത്യ |
പൂർത്തിയാക്കിയ വർഷം | 11-ആം നൂറ്റാണ്ട് |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകGallery
തിരുത്തുക-
പിൻഭാഗം
-
ഗണപതി
-
പ്രവേശനകവാടം