കോണി യെർവുഡ് കോണൊർ
കോണി യെർവുഡ് കോണർ (ഏകദേശം 1908 - ജൂൺ 11, 1991) ഒരു ടെക്സസ് ഫിസിഷ്യനും ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്തിൽ സേവനമനുഷ്ഠിച്ച ആദ്യത്തെ കറുത്തവർഗ്ഗക്കാരിയായ ഡോക്ടറും ആയിരുന്നു. ഇംഗ്ലീഷ്:Connie Yerwood Conner.
ജീവിതരേഖ തിരുത്തുക
കോണി ടെക്സസിലെ വിക്ടോറിയയിൽ ജനിച്ച് ഓസ്റ്റിനിലാണ് വളർന്നത്. [1] നേരത്തെ തന്നെ അവൾ ഒരു ഡോക്ടറാകണമെന്ന് തീരുമാനിച്ചു. [2] കോണിയുടെ പിതാവ് ഒരു ഫിസിഷ്യനായിരുന്നു, ഒരു യുവതി എന്ന നിലയിൽ അവളും സഹോദരി ജോയ്സ് യെർവുഡും ജോലിയിൽ പിതാവിനൊപ്പം സമയം ചെലവഴിച്ചു. [3] 1925-ൽ അവൾ സാമുവൽ ഹസ്റ്റൺ കോളേജിൽ നിന്ന് ബിരുദം നേടി. [1] തുടർന്ന് കോണർ 1933 [3] ൽ മെഹാരി മെഡിക്കൽ കോളേജിൽ നിന്ന് പ്രഥമ സ്താനിയയി ബിരുദം നേടി . കോണറിന്റെ റസിഡൻസി പീഡിയാട്രിക്സിലായിരുന്നു, പക്ഷേ അവൾ ഒടുവിൽ പൊതുജനാരോഗ്യത്തിൽ കൂടുതൽ താൽപ്പര്യം പ്രകടിപ്പിച്ചു, അതിനാൽ മിഷിഗൺ സർവകലാശാലയിൽ പഠിക്കാൻ സ്കോളർഷിപ്പിൽ സ്കൂളിൽ തിരിച്ചെത്തി. [2]\
1937 [4] ൽ ടെക്സാസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്തിൽ ജോലി ചെയ്യുന്ന ആദ്യത്തെ കറുത്തവർഗ്ഗക്കാരിയായി കോണി മാറി. ഈസ്റ്റ് ടെക്സാസിൽ മിഡ്വൈഫുമാരെ പരിശീലിപ്പിക്കുന്നതിലും ടെക്സാസിലെ ഗ്രാമീണ മേഖലയിൽ വെൽനസ് ക്ലിനിക്കുകൾ സ്ഥാപിക്കുന്നതിലും അവർ ഏർപ്പെട്ടിരുന്നു. [5] . [4] ടെക്സാസിലെ മാതൃ-ശിശു ആരോഗ്യത്തിന്റെ ആദ്യ കറുത്ത വർഗക്കാരിയായ അദ്ധ്യക്ഷയായിരുന്നു അവർ. [6] 1977-ൽ വിരമിച്ചപ്പോഴേക്കും ടെക്സാസിലെ ഹെൽത്ത് സർവീസ് ഡയറക്ടറായി അവർ സ്ഥാനക്കയറ്റം നേടിയിരുന്നു. [5]
റഫറൻസുകൾ തിരുത്തുക
- ↑ 1.0 1.1
{{cite news}}
: Empty citation (help) - ↑ 2.0 2.1 Monsho, Kharen (12 June 2010). "Conner, Connie Yerwood". Handbook of Texas Online. Texas State Historical Society. Retrieved 31 October 2017.
- ↑ 3.0 3.1 Harvey, Bill (2003-02-01). Texas Cemeteries: The Resting Places of Famous, Infamous, and Just Plain Interesting Texans (in ഇംഗ്ലീഷ്). University of Texas Press. pp. 65–66. ISBN 9780292734661.
- ↑ 4.0 4.1 Winegarten, Ruthe; Kahn, Sharon (2010-07-22). Brave Black Women: From Slavery to the Space Shuttle (in ഇംഗ്ലീഷ്). University of Texas Press. pp. 63–64. ISBN 9780292785557.
- ↑ 5.0 5.1 Monsho, Kharen (12 June 2010). "Conner, Connie Yerwood". Handbook of Texas Online. Texas State Historical Society. Retrieved 31 October 2017.
- ↑ "AAUW Member Accomplishments". AAUW Austin (TX) Branch (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2017-10-12. Retrieved 2017-10-31.