കോട്ടൂർ

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം

മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ, കോട്ടക്കൽ മുനിസിപ്പാലിറ്റിയിലെ ഒരു ഗ്രാമമാണ് കോട്ടൂർ.

ചരിത്രം

തിരുത്തുക

മുന്പ് ഏറനാടും ഇപ്പോൾ തിരൂരും താലൂക്കിലെ കോട്ടക്കൽ, പുത്തൂർ, പൊന്മള,ചേങ്ങോട്ടൂർ, മാറാക്കര അംശങ്ങളുടെ മദ്ധ്യേയുള്ള ഇന്ത്യനൂർ അംശത്തിലെ ഒരു ദേശമാണ്. ഇന്ത്യനൂരുമായി അതിർത്തി പങ്കിട്ടുന്ന മൈലമ്പാടൻ ഇടവഴി മുതൽ കാരപറന്പ് ഉണ്ണ്യാൽ, തെക്കുമ്പറന്പ് പെരുങ്കുളം മുതൽ 4 സെന്റ് കോളനി വഴി മുതുവത്ത് മുകൾ പറമ്പ് തെക്കും പാലയ്ക്ക തൊടി കോട്ടപ്പറമ്പ് വഴി കൈതക്കൽ ഇടവഴി വരെ പടിഞ്ഞാറും വില്ലൂർ ദേശവുമായി അതിര് പങ്ക് വയ്ക്കുന്ന വലയതോട് വടക്കും അതിരുകളായാണ് കോട്ടൂർ അറിയപ്പെടുന്നതെങ്കിലും പേങ്ങാട്ടിടവഴി ചക്കിയൻമുകൾ കാരപറന്പ് മുതൽ വടക്കുഭാഗം കോട്ടക്കൽ അംശത്തിലെ കുറ്റിപ്പുറം ദേശത്ത് പെട്ടതാണ്. വയലും കരയും തരിശും വെറും പറമ്പുമായി കിടക്കുന്ന ഈ പ്രദേശം കിഴക്കേ കോവിലകം എന്ന് പറയപ്പെടുന്ന കോട്ടക്കൽ സാമൂതിരി കോവിലകത്തിന്റെയും ആതവനാട് ആസ്ഥാനമായ ആഴുവഞ്ചേരി തമ്പ്രാക്കളുടെയും ജന്മഭൂമിയിൽപ്പെട്ടതാണ്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കോട്ടൂർ&oldid=3918657" എന്ന താളിൽനിന്ന് ശേഖരിച്ചത്