കോട്ടുക്കൽ
കൊല്ലം ജില്ലയിലെ ഒരു ഗ്രാമം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2012 ജനുവരി മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
കൊല്ലം ജില്ലയിലെ ഇട്ടിവ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കോട്ടുക്കൽ. കേരള സർക്കാരിന്റെ സംരക്ഷണയിലുള്ള കോട്ടുക്കൽ ഗുഹാക്ഷേത്രം ഈ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. കോട്ടുക്കൽ ദേവീക്ഷേത്രം ഈ ഗ്രാമത്തിലെ ഒരു ഹൈന്ദവ ആരാധനാലയമാണ്.
സ്ഥലനാമ ചരിത്രം
തിരുത്തുകകല്ലിൽ മനോഹരമായി ക്ഷേത്രം ‘കോട്ടി’ (നിർമ്മിച്ച്)യെടുത്തപ്പോൾ ‘കോട്ടിയകല്ല്’ “കോട്ടുക്കൽ” ആയിതീർന്നതാണെന്ന് പറയപ്പെടുന്നു. കോട്ടുക്കല്ലിനടുത്തുള്ള ‘കൊട്ടാരഴികം’ കൊട്ടുകാർ അഴികമായിരുന്നുവത്രേ. മഹാവാദ്യമായ ചെണ്ടകൊട്ട് കുലത്തൊഴിലാക്കിയ മാരാർ സമുദായക്കാർ അവിടെ താമസിച്ചിരുന്നു. ഇന്നും ഈ വിഭാഗത്തിൽ ധാരാളം പേർ കൊട്ടാരഴികത്ത് താമസിക്കുന്നു.[1]
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുക- എൽ .പി സ്കൂൾ കോട്ടുക്കൽ(താഴേ പള്ളിക്കൂടം)
- യു. പി സ്കൂൾ കോട്ടുക്കൽ(മേലെ പള്ളിക്കൂടം)
- ഡോ: വയലാ വാസുദേവൻപിള്ള മെമ്മോറിയൽ ഹൈയർ സെക്കന്ററി സ്കുൾ
ആരാധനാലയങ്ങൾ
തിരുത്തുക- കോട്ടുക്കൽ ഗുഹാക്ഷേത്രം
- മഞ്ഞിപ്പുഴ ശ്രീ ഭഗവതീ-ഭദ്രകാളീ ക്ഷേത്രം
- ഉടയന്കാവ് ദേവീക്ഷേത്രം
- പനയ്ക്കൽ പരബ്രഹ്മക്ഷേത്രം
- പുതിയ ത്രിക്കോവിൽക്ഷേത്രം
- ചാവര് കാവ്
- മഞ്ഞിപ്പുഴ കാവ്
- നെടുപുറം അപ്പൂപ്പന്കാവ്
- ആനപുഴയ്ക്കൽ മുസ്ലീം ജമാ അത്ത്
- മാർത്തൂസ്മൂനി ഓർത്തഡോക്സ്സ് സിറിയൻ ചർച്ച്
- മുരിയനല്ലൂർ ശ്രീ മഹാദേവ ക്ഷേത്രം
അതിർത്തികൾ
തിരുത്തുക- വടക്ക്, ഇത്തിക്കര ആറ്
- തെക്ക്, ഫിൽഗിരി ഗ്രാമവികസന ട്രസ്റ്റ്,
- കിഴക്ക്, ക്രിഷിഫാം
- പടിഞ്ഞാറ്, ഇത്തിക്കര ആറ്
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-01-27.