കോട്ടയ്ക്കൽ ശശിധരൻ
കേരള സംഗീത നാടക അക്കാദമിയുടെ 2023 ലെ ഗുരു പൂജ പുരസ്കാരം നേടിയ കഥകളി കലാകാരനാണ് കോട്ടയ്ക്കൽ ശശിധരൻ.[1][2]'പകർന്നാട്ടം' എന്ന ആത്മകഥ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ കൃതിക്ക് കേരള കലാമണ്ഡലത്തിന്റെ പുരസ്കാരം ലഭിച്ചു.[3][4]
ജീവിതരേഖ
തിരുത്തുകപന്തല്ലൂർ സ്വദേശിയായ ശശിധരൻ കോട്ടയ്ക്കൽ പി.എസ്.വി. നാട്യസംഘത്തിൽനിന്നാണ് കഥകളി പഠിച്ചത്. പ്രാഥമിക പഠനത്തിനു ശേഷം അഹമ്മദാബാദിൽ മൃണാളിനി സാരാഭായിയുടെ 'ദർപ്പണ' അക്കാദമിയിൽച്ചേർന്നു.
ഭരതനാട്യം, മോഹിനിയാട്ടം, മറ്റ് നാടോടി നൃത്തരൂപങ്ങൾ എന്നിവ അഭ്യസിച്ചു. മൃണാളിനി, മകൾ മല്ലിക സാരാഭായ്, അവരുടെ മകൾ അനാഹിത സാരാഭായ് എന്നീ മൂന്നുതലമുറകളുടെ കൂടെ നൃത്തംചെയ്തു. ശാകുന്തളവും കൃഷ്ണകഥയും യേശുവിന്റെ ജീവിതവുമെല്ലാം നൃത്തരൂപത്തിലാക്കി അവതരിപ്പിച്ചു. കേംബ്രിഡ്ജ്, ഓക്‌സ്ഫഡ്, യേൽ, ബാർഡ് തുടങ്ങി ലോകപ്രശസ്തമായ മിക്ക സർവകലാശാലകളിലും വിദ്യാർഥികളെ നൃത്തംപഠിപ്പിച്ചിട്ടുണ്ട്.
പുരസ്കാരങ്ങൾ
തിരുത്തുക- കേരള സംഗീത നാടക അക്കാദമിയുടെ 2023 ലെ ഗുരു പൂജ പുരസ്കാരം
കുടുംബം
തിരുത്തുകനർത്തകി കൂടിയായ വസന്തയാണ് ഭാര്യ. മകൻ കീർത്തിക് ശശിധരൻ അറിയപ്പെടുന്ന ഇന്ത്യൻ -ഇംഗ്ലീഷ് എഴുത്തുകാരനാണ്.
അവലംബം
തിരുത്തുക- ↑ /web/20240721171928/https://keralakaumudi.com/news/news.php?id=1322954&u=sangeetha-nadaka-academy
- ↑ http://keralasangeethanatakaakademi.in/wp-content/uploads/2024/07/notification17072024-1.pdf
- ↑ https://www.mathrubhumi.com/books/reviews/writer-sethu-reviews-pakarnnattam-autobiography-of-kottakkal-sasidharan-1.7656721
- ↑ /web/20240721175829/https://www.prd.kerala.gov.in/ml/node/101660