കോട്ടയം ഭാസി

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

ഒന്നാം കേരളാ നിയമസഭയിൽ കോട്ടയം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച കമ്മ്യൂണിസ്റ്റുകാരനായ രാഷ്ട്രീയ പ്രവർത്തകനാണ് കോട്ടയം ഭാസി എന്നറിയപ്പെടുന്ന പി. ഭാസ്കരൻ നായർ. 1912 ഡിസംബർ 25നായിരുന്നു ഭാസി ജനിച്ചത്. 1952-56 വരെ തിരുക്കൊച്ചി നിയമസഭയിലും ഭാസി അംഗമായിരുന്നു.[1]

കോട്ടയം ഭാസി
കേരള നിയമസഭ അംഗം
ഓഫീസിൽ
മാർച്ച് 16 1957 – ജൂലൈ 31 1959
പിൻഗാമിഎം.പി. ഗോവിന്ദൻ നായർ
മണ്ഡലംകോട്ടയം
വ്യക്തിഗത വിവരങ്ങൾ
ജനനം
പി. ഭാസ്കരൻ നായർ

(1912-12-25)ഡിസംബർ 25, 1912
കോട്ടയം
മരണം1981(1981-00-00) (പ്രായം 68–69)
രാഷ്ട്രീയ കക്ഷിസി.പി.ഐ.
As of സെപ്റ്റംബർ 16, 2020
ഉറവിടം: നിയമസഭ

ആദ്യകാലങ്ങളിൽ കോൺഗ്രസ് അനുഭാവിയായിരുന്ന ഭാസി പിന്നീട് സി.പി.ഐ.യിൽ ചേർന്നു. എ.ഐ.സി.സി. അംഗം, കോട്ടയം മുനിസിപ്പൽ കൗൺസിലർ, കോട്ടയം ഡി.സി.സി. പ്രസിഡന്റ്, എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. വിലക്ക് ലംഘിച്ച് സമരം നടത്തിയതിന് 1942-ൽ ഭാസിയേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

"https://ml.wikipedia.org/w/index.php?title=കോട്ടയം_ഭാസി&oldid=3461454" എന്ന താളിൽനിന്ന് ശേഖരിച്ചത്