കോട്ടപ്പുറം, കാസർഗോഡ്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കോട്ടപ്പുറം | |
അപരനാമം: കോട്ടപ്പുറം | |
12°14′24″N 75°07′49″E / 12.239892°N 75.130218°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | നഗരം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കാസർഗോഡ് |
ഭരണസ്ഥാപനം(ങ്ങൾ) | നീലേശ്വരം നഗരസഭ |
' | |
' | |
' | |
വിസ്തീർണ്ണം | കണക്കാക്കിയിട്ടില്ലചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | കണക്കാക്കിയിട്ടില്ല |
ജനസാന്ദ്രത | കണക്കാക്കിയിട്ടില്ല/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
671341 +0467 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | കോട്ടപ്പുറം ഹൌസ് ബോട്ട് |
കാസർഗോഡ് ജില്ലയിലെ നീലേശ്വരം നഗരസഭയിലെ ഒരു പ്രദേശമാണ് കോട്ടപ്പുറം.[1] കോട്ടപ്പുറം എന്ന നാമത്തിൽ ഈ നാട് അറിയപ്പെടാൻ തുടങ്ങിയതും, അതിനു കാരണം ആകുന്ന തരത്തിൽ ഇവിടെ ഒരു കോട്ട ഉണ്ടായതും പതിനേഴാം നൂറ്റാണ്ടിനെ പകുതിയിൽ വെച്ച് ആയിരിക്കണം. 1732 ഇലാണ് കോലത്തിരിയും ,ഇക്കെരിയും(കർണാടക രാജാക്കന്മാർ ) തമ്മിലുണ്ടാക്കിയ ഉടമ്പടി അനുസരിച്ച് നീലേശ്വരത്ത് ഒരു കോട്ട കെട്ടാൻ ഇക്കീരിക് അനുവാദം ലഭിക്കുന്നത്. കോട്ടപ്പുറം കോട്ട രൂപം കൊള്ളുന്നത് അങ്ങനെയാണ്. 1736 ആകുമ്പോഴേക്കും വളപട്ടണം, പുഴയ വരെ ജയിച്ചു കയറിയ ഇക്കെരിയന്മാരെ കോലത്തിരിമാരും ഡച്ചുകാരും ചേർന്നു നേരിട്ടു. മടക്കരയിൽ വെച്ച് നടന്ന ഘോര യുദ്ധത്തിൽ ഇക്കെരിയന്മാരുടെ കർണാടക സൈന്യം പരാജയപ്പെട്ടു. എങ്കിലും, കോട്ടപ്പുറം കോട്ടയിൽ അവർ സുരക്ഷിതർ ആയിരുന്നു.ഇംഗ്ലീഷ് ,ഫ്രഞ്ച്,കർണാടക, കോലത്തിരി , എല്ലാരും കൂടി മലബാറിന്റെ മണ്ണിൽ രാഷ്ട്രിയ അനിശ്ചിതത്വം ഉണ്ടാക്കിയ ഒരു കാലം ആയിരുന്നു അത്. 1751 ആകുമ്പോഴേക്കും കോട്ട ഫ്രഞ്ചുകാരുടെ കയ്യിലായി. ഇംഗ്ലീഷുകാർ ഈ കോട്ട പിടിച്ചെടുക്കാൻ പലപ്പോഴായി ശ്രമിച്ചു. ഏത് കലഘട്ടത്തിൽ ഈ കോട്ട പൂർണമായി തകർക്കപ്പെട്ടു എന്നത് വ്യക്തമല്ല.
കോട്ടപ്പുറം ഒരു തുറമുഖ നഗരം
തിരുത്തുകചരിത്രത്തിൽ രേഖപ്പെടുത്തിയിടത്തെല്ലാം കോട്ടപ്പുറം ഒരു വാണിജ്യ നഗരം ആയിട്ടാണ് കാണപ്പെടുന്നത്. നമ്മുടെ നാടിന്റെ പ്രകൃതി ദത്തമായ സവിശേഷതകൾ കാരണം, ഇതൊരു തുറമുഖനഗരമായി മാറി. ഇന്നത്തെ കോട്ടപ്പുറം നാടെന്ന സങ്കല്പത്തിൽ നിന്നും തീർത്തും വിഭിന്നമായി നീലേശ്വരം കേന്ദ്രികരിക്കപ്പെട്ടു നടന്ന രാജവംശങ്ങളുടെയും, ഭരണങ്ങളുടെയും ഒരു നഗരവും കച്ചവടകേന്ദ്രവും ആയിരുന്നു കോട്ടപ്പുറം. ഡച്ചുകാർ വാണിജ്യ ഉൽപ്പന്നങ്ങൾ കാര്യങ്കോട് പുഴ വഴി കോട്ടപ്പുറത്ത് എത്തിച്ച്, അവിടെ നിന്നാണ് കയറ്റുമതിചെയ്തിരുന്നത്
12 നൂറ്റാണ്ടിന്റെ അന്ത്യത്തിൽ കേരള തീരത്ത് സഞ്ചരിച്ച മാർക്കാപോളോയുടെ യാത്രവിവരണത്തിലോ, 14 നൂറ്റാണ്ടിൽ കേരളം സഞ്ചരിച്ച ഇബ്നു ബ്തൂതയുടെ യാത്ര വിവരണത്തിലോ നീലേശ്വരം രാജ്യത്തെക്കുറിച്ചോ,ഈ മാപ്പിള നഗരത്തെക്കുറിച്ചോ വ്യക്തമായി ഒന്നും പറയുന്നില്ല. അപ്പോൾ ഒരു പക്ഷെ നീലേശ്വരം രാജ്യം തന്നെ നിലവിൽ വന്നിട്ടുണ്ടാകനം എന്നില്ല. കാരണം കോലത്തിരി നീലേശ്വരം രാജ്യം പകുത്തു കൊടുക്കുമ്പോൾ മാപ്പിള മാരുടെ ആവാസ കേന്ദ്രമായ ഒരു നഗരവും കൊടുത്തിരുന്നു ചരിത്രത്തിൽ കാണാം. മംഗലാപുരത്ത് നിന്ന് എഴിമാലയിലീക് പുറപ്പെട്ട ഇബ്നു ബത്തൂത്ത ഒരു ,മുസ്ലിം കേന്ദ്രത്തെ അവഗണിക്കാനുള്ള സാധ്യത കുറവാണ്. എങ്കിലും 1929 ഇല് ലണ്ടനിൽ പ്രസിദ്ധികരിച്ച ബതൂതയുടെ യാത്ര വിവരണത്തിന്റെ ഇംഗ്ലീഷ് പതിപ്പിൽ പരിഭാഷകൻ ഏഴിമലയെ കുറിച്ചുള്ള വിവരണത്തിൽ ഒരു അടിക്കുറിപ്പ് ഉണ്ട. അതിൽ ബത്തൂത്ത ഏഴിമലതുറമുഖം എന്ന് വിശേഷിപ്പിച്ചത് ഇന്ന് നീലേശ്വരം എന്ന് അറിയപ്പെടുന്ന സ്ഥലത്തെ ആയിരിക്കാം എന്നു സൂചന ഉണ്ടെന്നും, നീലേശ്വരം എന്ന് പറയുമ്പോൾ അതു കോട്ടപ്പുറം ആകാനെ സാധ്യത ഉള്ളൂവെന്നും ഇതുമായി ബന്ധപ്പെട്ട് പഠനങ്ങൾ നടത്തിയവർ അഭിപ്രായപ്പെടുന്നു.
16 നൂറ്റാണ്ടിൽ ആദ്യത്തിൽ കേരള സഞ്ചരിച്ച പോർത്തുഗീസ് സഞ്ചാരി ഭുവര്തെ ബാർബോസ കോട്ടികുളത്തിനും ഏഴിമലക്കും ഇടയിൽ ഒരു തുറ മുഗ നഗരം സഞ്ചരിച് വിവരം നൽകിയിട്ടുണ്ട്. " ഇവിടം ഒരു പട്ടണവും തുറമുഖവും ഉള്ളത് കൊണ്ട് കച്ചവടത്തിനും,ഗതാഗതിനും സൗകര്യം ഉണ്ട്. ജനങ്ങൾ മുസ്ലിംകളും, ഹിന്ദുക്കളും ആണ് ". ഇങ്ങനെ പോകുന്നു വിവരണങ്ങൾ. ഈ തുറമുഖപട്ടണം കോട്ടപ്പുറം ആകാനെ വഴിയുള്ളൂ....
1679-1728 കാല ഗട്ടങ്ങളിൽ വടക്കൻ മേഗലകളിൽ പ്രതാപികൾ ആയിരുന്ന ഡചു (DUTCH )കാർ നീലേശ്വരം ആയി ഉണ്ടാക്കിയ കരാർ പ്രകാരം കുരുമുളക് കച്ചവടം നിലെശ്വരത്തിന്റെ കിഴാക്കാൻ പ്രദേശങ്ങളിൽ നിന്നും ശേഖരിക്കുന്ന ചരക്കുകൾ കര്യങ്ങോട്പുഴ വഴി കോട്ടപ്പുറം എത്തിച്ചാണ് കയറ്റി അയച്ചതെന്നത് ചരിത്രത്തിൽ കാണാം.
ടിപ്പു സുൽത്താനെ പതനം കോട്ടപ്പുറം നാടിനെയും ബ്രിട്ടീഷ് അധീനതയിൽ ആക്കി. എങ്കിലും ബ്രിട്ടീഷ് കലഗട്ടത്തിൽ തന്നെ നാട്ടിൽ ഒരു സ്കൂൾ നിർമ്മിക്കപ്പെട്ടത് ചരിത്രപരമായും കൊട്ടപുരത്തിന്റെ പ്രാധാന്യം കണക്കിലെടുതാഗം.
കേരളത്തിലെ ഏറ്റവും വലിയ നടപ്പാലം
തിരുത്തുകതേജസ്വിനി പുഴയുടെ കുറുകെ 400 mtrs നീളമുള്ള കേരളത്തിലെ ഏറ്റവും വലിയ നടപ്പാലം ഇവിടെ സ്തിടി ചെയ്യുന്നു . ഈ പാലം അച്ചാംതുരുത്തി - കോട്ടപ്പുറം ബന്ധിപ്പിക്കുന്ന പാലം മാത്രമല്ല മറിച് നീലേശ്വരം നഗരസഭയേയും - ചെറുവത്തൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്നു .കഴിഞ്ഞ രണ്ടാം പ്രളയത്തിൽ ഇതിന്റെ വടക്കുഭാഗം പൂർണ്ണമായും തകർന്നിരിന്നു
സമീപ പ്രദേശങ്ങൾ
തിരുത്തുകആനച്ചാൽ, കോയാമ്പുറം , ഉച്ചൂളിക്കുതിര്(ഫാറൂഖ് നഗർ),നീലേശ്വരം, കടിഞ്ഞിമൂല
പ്രധാന ആകർഷണങ്ങൾ
തിരുത്തുകകോട്ടപ്പുറം ഹൌസ് ബോട്ട് , ഫഖീർ സാഹിബ് വലിയുല്ലാഹ് ദർഗ, കോട്ടപ്പുറം നടപ്പാലം, തേജസ്വിനി പുഴ, കോട്ടപ്രം കായൽ ( കായൽ ടൂറിസം പ്രകൃതി സൗഹൃദ തീം പാർക്ക്)
ആരാധനാലയങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ www.justkerala.in/tourism/kasaragod/places-to-see-in-kasaragod/kottappuram