കേരളത്തിൽ മലപ്പുറം ജില്ലയിലെ ഒരു പ്രധാന ഫുട്ബോൾ സ്റ്റേഡിയമാണ് കോട്ടപ്പടി സ്റ്റേഡിയം.കേരള സർക്കാറിൻറെ കീഴിലുള്ള റവന്യൂ വകുപ്പ് ലീസിന് മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിലിന് കൈമാറിയ 2.79 ഏക്കർ സ്ഥലത്താണ് ഇത് നിർമ്മിച്ചിട്ടുള്ളത്. [1] മലപ്പുറം ബസ് സ്റ്റാൻറിൽ നിന്നും കോഴിക്കോട് റോഡ് വഴി സഞ്ചരിക്കുന്നതിനിടക്കുള്ള കോട്ടപ്പടി മാർക്കറ്റിനോട് ചേർന്നാണ് ഇത് നിലകൊള്ളുന്നത്.2014 മെയ് മാസത്തിലാണ് ഈ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്.കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ആയിരുന്നു ഉദ്ഘാടകൻ.

Kottapadi Stadium at Down Hill Malappuram
Kottapadi Stadium at Down Hill Malappuram
Kottapadi Stadium at Down Hill Malappuram

സൗകര്യങ്ങൾ തിരുത്തുക

ഗാലറിയും പവിലിയനും ഉൾപ്പെടെ 10000 പേർക്ക് വരെ ഇരിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. ടീമുകൾക്കുള്ള ഡ്രെസിങ് റൂം, വിശ്രമ മുറി,റഫറിമാർക്കുള്ള മുറി, വി.ഐ.പി പവിലിയൻ,അതിഥികൾക്കായുള്ള രണ്ട് മുറികൾ, വൈദ്യസഹായം എന്നിവ സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുണ്ട്. [2]

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2015-12-16.
  2. http://malabarinews.com/news/malappuram-kottappadi-stadium-football/
"https://ml.wikipedia.org/w/index.php?title=കോട്ടപ്പടി_സ്റ്റേഡിയം&oldid=3924511" എന്ന താളിൽനിന്ന് ശേഖരിച്ചത്