ചമ്പകം

ചെടിയുടെ ഇനം
(കോട്ടച്ചെമ്പകം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തെക്കേ ഏഷ്യയിലും,തെക്കു കിഴക്കൻ ഏഷ്യയിലും കാണപ്പെടുന്ന മണമുള്ള പൂക്കളോടു കൂടിയ ഒരു വൃക്ഷമാണ്‌ ചെമ്പകം. ഇംഗ്ലീഷ്: Champak (Champa) ശാസ്തീയനാമം മഗ്‌നോളിയ ചമ്പക (Magnolia champaca)എന്നാണ്‌. [1] ചമ്പകം, കോട്ടച്ചെമ്പകം എന്നിങ്ങനെയും പേരുകൾ ഇതിനുണ്ട്. ശക്തമായ വിഷഹാര ഔഷധമായ ഇത് ഹിന്ദുക്കളും, ബുദ്ധമതക്കാരും ഇത് പുണ്യവൃക്ഷമായി കരുതുന്നു.[അവലംബം ആവശ്യമാണ്] ഇതിന്റെ പൂക്കൾ സാധാരണയായി വെളുത്തതോ, മഞ്ഞയോ, ചുവപ്പോ ആയിരിക്കും. വർഷം മുഴുവൻ പുഷ്പിക്കും. വണ്ടുകളാണ്‌ പരാഗണം നടത്തുന്നത്‌. വിത്തുമുളച്ച്‌ തൈകൾ ഉണ്ടാവും. എന്നാൽ അവ പുഷ്പിക്കാൻ 8-10 വർഷങ്ങളെടുത്തേക്കാം. എന്നാൽ ഗ്രാഫ്റ്റ്‌ ചെയ്ത്‌ ഉണ്ടാക്കിയ തൈകളിൽ 2-3 വർഷം കൊണ്ട്‌ പൂവുണ്ടാകും. [2] കേരളത്തിലെ വനങ്ങളിലും നാട്ടിൻപുറത്തും ധാരാളം കണ്ടുവരുന്നു.

Champak
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Order:
Family:
Genus:
Species:
M. champaca
Binomial name
Magnolia champaca
(L.) Baill. ex Pierre
Synonyms
  • Michelia champaca L.
  • Michelia rufinervis Blume
  • Michelia tsiampacca Blume
  • Michelia tsiampacca var. blumei Moritzi
ചെമ്പകം
ചെമ്പക പൂക്കൾ
ചെമ്പകം

പേരിനു പിന്നിൽ

തിരുത്തുക
 
Wiktionary
ചമ്പകം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ ധാരാളം കണ്ടുവരുന്ന വൃക്ഷമാണ്‌ ഇത്. ഇന്ത്യ ഉൾപ്പെടുന്ന ദ്വീപിനെ ജമ്പുദ്വീപം എന്നാണ്‌ പുരാതനകാലത്ത് വിളിച്ചിരുന്നത്. അതിൽ നിന്നായിരിക്കണം ചമ്പക എന്ന പേര്‌ വന്നത്[അവലംബം ആവശ്യമാണ്]. ബംഗാളിയീലും ഹിന്ദിയുലും ചമ്പാ എന്നാണ്‌ ഇത് അറിയപ്പെടുന്നത്. സംസ്കൃതത്തിൽ ചമ്പകഃ, അതിഗന്ധ, ചാമ്പേയം, ഹേമപുഷ്പം എന്നൊക്കെ പേരുകൾ ഉണ്ട്.

ചരിത്രം

തിരുത്തുക

ആയുർ‌വേദഗ്രന്ഥങ്ങളിൽ പെട്ട ചരക സംഹിതയിൽ ചമ്പകത്തെ പറ്റി പരാമർശമുണ്ട്. ബൗദ്ധര് മലേറിയക്ക് പ്രതിവിധിയായി ചമ്പകത്തിന്റെ തൊലിയും പൂവും ഉപയോഗിച്ചിരുന്നു. [3]

കേരളത്തിലെ മിക്ക സ്ഥലങ്ങളിലും കണ്ടുവരുന്നു. ക്ഷേത്രങ്ങളുടെ പരിസരങ്ങളിൽ വച്ചു പിടിപ്പിക്കുന്ന സമ്പ്രദായവും ഉണ്ട്. ഹിമാലയത്തിൽ 900 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ കണ്ടു വരുന്നുണ്ട്. അസ്സാം, ദക്ഷിണേന്ത്യ, എന്നിവിടങ്ങളിലും ധാരാളം കണ്ടുവരുന്നു

50-മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു വലിയ മരമാണ്‌ ചമ്പകം. [4] ഇലകൾ അനുപർണങ്ങളോടുകൂടിയതാണ്. ഏകാന്തരക്രമത്തിൽ ഇലകൾ വിന്യസിച്ചിരിക്കുന്നു. 10-20 സെ.മീ നീളവും 4-8 സെ.മീ വരെ വീതിയും ഉള്ളവയാണ്‌ ഇലകൾ. ഇതിന്റെ ഉപരിതലം മിനുത്തതും അടിഭാഗം രോമിലവുമാണ്‌. പൂവിന്‌ കടുത്ത സുഗന്ധമുണ്ട്. സഹപത്രങ്ങൾക്കുള്ളിലാണ്‌ പൂക്കൾ സ്ഥിതി ചെയ്യുന്നത്.

നാട്ടുകുടുക്ക, വിറവാലൻ എന്നീ ശലഭങ്ങളുടെ ലാർവ്വാ-ഭക്ഷണസസ്യം കൂടിയാണ് ചമ്പകം.

രസാദി ഗുണങ്ങൾ

തിരുത്തുക

രസം :എരുവ്, കയ്പ്, ചവർപ്പ്, മധുരം

ഗുണം :ഗുരു, സ്നിഗ്ധം

വീര്യം :ശീതം

വിപാകം :കടു [5]

ഔഷധയോഗ്യ ഭാഗം

തിരുത്തുക

പട്ട, പൂവ്, മൊട്ട്, വേരിന്മേൽ തൊലി [5] ഇതിന്റെ തടി വീടിനുള്ളിലെ ഫർണിച്ചർ നിർമ്മിക്കുന്നതിന് യോഗ്യമല്ല. ദോഷ ഗുണം ഉണ്ടാകുമെന്ന് പറയപ്പെടുന്നു.

ഇവകൂടി കാണുക

തിരുത്തുക

ചിത്രശാല

തിരുത്തുക

ബാഹ്യകണ്ണികൾ

തിരുത്തുക

കുറിപ്പുകൾ

തിരുത്തുക
  1. വിനോദ്കുമാർ‍, ആർ (2008) [ജൂൺ 2008]. കേരളീയം (പ്രഥമ പതിപ്പ് ed.). കേരളം: ഡി.സി. ബുക്സ്. ISBN 978-81-264-1963-0. {{cite book}}: |access-date= requires |url= (help); Check date values in: |accessdate= (help); Cite has empty unknown parameters: |month=, |chapterurl=, |origdate=, and |coauthors= (help)
  2. http://www.worldagroforestry.org/sea/products/afdbases/af/asp/SpeciesInfo.asp?SpID=17940[പ്രവർത്തിക്കാത്ത കണ്ണി]
  3. ഡോ. എസ്., നേശമണി (1985). ഔഷധസസ്യങ്ങൾ. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. ISBN 81-7638-475-5. {{cite book}}: Cite has empty unknown parameter: |coauthors= (help)
  4. http://www.worldagroforestry.org/sea/products/afdbases/af/asp/SpeciesInfo.asp?SpID=17940[പ്രവർത്തിക്കാത്ത കണ്ണി]
  5. 5.0 5.1 ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്


"https://ml.wikipedia.org/w/index.php?title=ചമ്പകം&oldid=4093923" എന്ന താളിൽനിന്ന് ശേഖരിച്ചത്