ജപ്പാനിലെ കനഗാവയിലെ കാമകുര എന്ന സ്ഥലത്തുള്ള ബുദ്ധമത ക്ഷേത്രമാണ് കോടോകു-ഇൻ (高徳院?). ജോഡോ-ഷു എന്ന വിഭാഗത്തിന്റെ ക്ഷേത്രമാണിത്.

അമിഡ ബുദ്ധ, കോടോകു-ഇൻ
പ്രതിമയുടെ സമീപദൃശ്യം
കാമകുര ഡൈബാറ്റ്സുവിന്റെ സമീപദൃശ്യം

അമിഡ ബുദ്ധന്റെ 1252-ൽ കാമകുര കാലഘട്ടത്തിൽ പണിയിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്ന ഒരു വലിയ ഓട്ട് പ്രതിമയാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. ജപ്പാനിലെ ഏറ്റവും പ്രധാനപ്പെട്ട ഐക്കണുകളിലൊന്നാണിത്. ഒരു വലിയ മരപ്രതിമയാണ് ഈ സ്ഥാനത്തുണ്ടായിരുന്നത്. അത് നശി‌ച്ചശേഷമാണ് ഓട്ടുപ്രതിമ പണികഴിപ്പിച്ചത്. ഓട്ടുപ്രതിമയ്ക്ക് സംരക്ഷണമായി ഉണ്ടായിരുന്ന ഹാൾ പലവട്ടം നശിച്ചുപോയിട്ടുണ്ട്. നൂറ്റാണ്ടുകളായി തുറന്നന്നിലയിലാണ് പ്രതിമ.

ബുദ്ധപ്രതിമ

തിരുത്തുക
 
1930-കളിലെ സഞ്ചാരികൾക്കായുള്ള പോസ്റ്റർ

അമിതാഭ ബുദ്ധന്റെ ഒരു വലിയ ഓട്ടുപ്രതിമയാണ് കമാകുരയിലെ വലിയ ബുദ്ധപ്രതിമ എന്നറിയപ്പെടുന്നത്. കമാകുരയിലെ കോടോകു ഇൻ ക്ഷേത്രത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ജപ്പാനിലെ കനഗാവ പ്രിഫെക്ചറിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒരുപക്ഷേ 1252-ൽ കാമകുര കാലഘട്ടത്തിലായിരിക്കാം ഈ ഓട്ടുപ്രതിമ പണികഴിപ്പിക്കപ്പെട്ടത്. ഇതാണ് ക്ഷേത്രത്തിലുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഈ പ്രതിമ പണികഴിപ്പിക്കുന്നതിന് മുൻപ് ഇവിടെ മരത്തിൽ നിർമിച്ച ഒരു വലിയ ശിൽപ്പമുണ്ടായിരുന്നു. 1243-ൽ പത്ത് വർഷ‌ത്തെ അദ്ധ്വാനത്തിനുശേഷമാണ് മരത്തിന്റെ പ്രതിമയുടെ പണി തീർന്നത്. ഇനാഡ എന്ന കുലീനസ്ത്രീയും ബുദ്ധമതസന്യാസിയായ ജോകോ എന്നയാളുമാണ് ഇതിനായുള്ള പണം ശേഖരിച്ചത്. ഒരു കൊടുങ്കാറ്റിൽ 1248-ൽ ഈ പ്രതിമയ്ക്ക് നാശനഷ്ടം സംഭവിച്ചു. പ്രതിമ സൂക്ഷിച്ചിരുന്ന വലിയ ഹാളും നശിച്ചുപോയി. അടുത്ത ശിൽപ്പം ഓടിൽ നിർമ്മിക്കാമെന്ന് ജോകോ നിർദ്ദേശിച്ചു. പ്രതിമയ്ക്കും പ്രതിമ സൂക്ഷിക്കാനുള്ള കെട്ടിടത്തിനും വേണ്ടിയുള്ള പണം ശേഖരിക്കപ്പെട്ടു.[1] ഓനോ ഗോറോമോൺ എന്നയാളാകാം മൂശയിൽ ശിൽപ്പം തയ്യാറാക്കിയത്.[2] താൻജി ഹിസാടോമോ എന്ന വ്യക്തിയാകാനും സാദ്ധ്യതയുണ്ട്/[3] ഇവർ രണ്ടാളുമായിരുന്നു അക്കാലത്ത് ഓട്ട് നിർമിതികൾ ഉണ്ടാക്കുന്നതിൽ പ്രമുഖർ.[4] ഒരുസമയത്ത് പ്രതിമയിൽ ഗിൽഡ് പണികളുണ്ടായിരുന്നു. പ്രതിമയുടെ ചെവികൾക്കടുത്ത് ഇപ്പോഴും സ്വർണ്ണത്തിന്റെ അംശങ്ങളുണ്ട്.[5]

1334-ൽ ഒരു കൊടുങ്കാറ്റിൽ പ്രതിമ സൂക്ഷിച്ചിരുന്ന കാൾ നശിച്ചു. ഇത് പുതുക്കിപ്പണിയപ്പെട്ടുവെങ്കിലും 1369-ൽ മറ്റൊരു കൊടുങ്കാറ്റിൽ വീണ്ടും നശിച്ചു. ഇത് വീണ്ടും നിർമ്മിക്കപ്പെട്ടു.[1] ഇവിടെയുണ്ടായിരുന്ന അവസാന കെട്ടിടം 1498 സെപ്റ്റംബർ 20-നുണ്ടായ സുനാമിയിൽ ഒഴുകിപ്പോയി. മുരോമാച്ചി കാലഘട്ടത്തിലായിരുന്നു ഇത്.[6] അതിനുശേഷം ഈ പ്രതിമ തുറസായ സ്ഥലത്താണ് നിൽക്കുന്നത്.[6]

അടിസ്ഥാനമുൾപ്പെടെ 13.35 മീറ്റർ ഉയരമാണ് പ്രതിമയ്ക്കുള്ളത്.[7] ഏകദേശം 93 ടൺ ഭാരവും പ്രതിമയ്ക്കുണ്ട്. അകം പൊള്ളയായ പ്രതിമയാണിത്. സന്ദർശകർക്ക് ഉൾഭാഗം കാണാവുന്നതാണ്. വർഷങ്ങളായി പല സന്ദർശകരും ഉള്ളിൽ ചുവരെഴുത്തുകൾ നടത്തിയിട്ടുണ്ട്.[8] ഒരുകാലത്ത് ശിൽപ്പത്തിന്റെ താഴെ ഭാഗത്തായി ഓട്ടിൽ നിർമിച്ച മുപ്പത്തിരണ്ട് താമരമൊട്ടുകൾ ഉണ്ടായിരുന്നു. ഇന്ന് ഇവയിൽ നാലെണ്ണമേ നിലവിലുള്ളൂ.[9]

1923 -ലെ ഭൂകമ്പം പ്രതിമയുടെ അടിസ്ഥാനം നശിക്കാനിടയാക്കി. ഇത് 1925-ൽ പുനർനിർമിച്ചു.[1] 1960–61 കാലത്ത് പ്രതിമയുടെ അറ്റകുറ്റപ്പണികൾ നടത്തപ്പെട്ടു. കഴുത്ത് സംരക്ഷിക്കുകയും ഭൂകമ്പങ്ങളിൽ നിന്ന് ഇതിനെ സംരക്ഷിക്കാനുള്ള നടപടികൾ എടുക്കുകയും ചെയ്തു.[1]

2016-കളുടെ തുടക്കത്തിൽ കൂടുതൽ ഗവേഷണങ്ങളും അറ്റകുറ്റപ്പണികളും നടത്തുകയുണ്ടായി.[10]

വിശദാംശങ്ങൾ

തിരുത്തുക
  • ഭാരം: 121 ടൺ[11]
  • ഉയരം: 13.35 മീറ്റർ (43.8 അടി)
  • മുഖത്തിന്റെ നീളം: 2.35 മീറ്റർ (7 അടി 9 ഇഞ്ച്)
  • കണ്ണിന്റെ നീളം: 1.0 മീറ്റർ (3 അടി 3 ഇഞ്ച്)
  • വായുടെ നീളം: 0.82 മീറ്റർ (2 അടി 8 ഇഞ്ച്)
  • ചെവിയുടെ നീളം: 1.90 മീറ്റർ (6 അടി 3 ഇഞ്ച്)
  • രണ്ട് മുട്ടുകൾ തമ്മിലുള്ള അകലം: 9.10 മീറ്റർ (29.9 അടി)
  • ‌കയ്യിലെ തള്ളവിരലിന്റെ ചുറ്റളവ്: 0.85 മീറ്റർ (2 അടി 9 ഇഞ്ച്)

റുഡ്യാഡ് കിപ്ലിങ്ങിന്റെ കവിത

തിരുത്തുക

റുഡ്‌യാഡ് കിപ്ലിംഗ് 1901-ൽ രചിച്ച കിം എന്ന നോവലിന്റെ ആദ്യ അദ്ധ്യായങ്ങൽക്ക് മുന്നിലായി കൊടുത്തിട്ടുള്ള കവിതാശകലങ്ങളിൽ ഈ പ്രതിമയെ "ദ ബുദ്ധ അറ്റ് കാമകുര" എന്നാണ് വിശേഷിപ്പിക്കുന്നത്. കിപ്ലിംഗ് 1892-ൽ ഈ ക്ഷേത്രം സന്ദർശിച്ചതിനുശേഷം എഴുതിയ കവിതയിൽ നിന്നാണ് ഈ വരികൾ എടുത്തിട്ടു‌ള്ളത്.[12] കവിതയുടെ പൂർണ്ണരൂപം 1903-ലെ "ദ ഫൈവ് നേഷൻസ്" എന്ന കൃതിയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.[12]

ചിത്രശാല

തിരുത്തുക

ഇവയും കാണുക

തിരുത്തുക
  1. 1.0 1.1 1.2 1.3 Takao Sato (ed.). Daibutsu: The Great Buddha of Kamakura. Hobundo. p. 7.
  2. Frédéric, Louis. Japan Encyclopedia Harvard University Press (2005). p.755
  3. Kate Tsubata (May 25, 2008). "The Great Buddha at Kamakura". The Washington Times. {{cite news}}: Italic or bold markup not allowed in: |publisher= (help) Retrieved 2011-09-20.
  4. The New Official Guide, Japan Japan Travel Bureau (1975) p.404
  5. "Kotoku-in (The Great Buddha)". Kamakura Today. 2002. Archived from the original on 2012-06-07. Retrieved 2016-11-20. {{cite web}}: Italic or bold markup not allowed in: |publisher= (help) Accessed 2011-09-20.
  6. 6.0 6.1 Tsuji, Yoshinobu (1983). "Study on the Earthquake and the Tsunami of September 20, 1498". In Iida, Kumiji; Iwasaki, Toshio (eds.). Tsunamis: Their Science and Engineering, Proceedings of the International Tsunami Symposium, 1981. Tokyo: Terra Scientific Publishing (Terrapub). pp. 185–204. ISBN 90-277-1611-0.
  7. "An Overview of the Great Buddha" Kotoku-in Official Website. Accessed 2011-09-20.
  8. Takao Sato (ed.). Daibutsu: The Great Buddha of Kamakura. Hobundo. p. 14.
  9. Takao Sato (ed.). Daibutsu: The Great Buddha of Kamakura. Hobundo. p. 16.
  10. Waku Miller (March 11, 2016). "A Clean Bill of Health for Kamakura's Great Buddha". Nippon.com. {{cite news}}: Italic or bold markup not allowed in: |publisher= (help) Retrieved 2016-11-10.
  11. "Information about Daibutsu onsite". Archived from the original on 2012-06-30. Retrieved 2016-11-20.
  12. 12.0 12.1 Rudyard Kipling, "The Buddha at Kamakura". Retrieved 2011-09-20.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ Buddha at Kamakura എന്ന താളിലുണ്ട്.

35°19′01″N 139°32′09″E / 35.31684°N 139.53573°E / 35.31684; 139.53573

"https://ml.wikipedia.org/w/index.php?title=കോടോകു-ഇൻ&oldid=3970145" എന്ന താളിൽനിന്ന് ശേഖരിച്ചത്