സാധാരണയായി വിമാനങ്ങളുടെ മുൻഭാഗത്ത് കാണുന്ന ഒരു ഭാഗമാണ് കോക്പിറ്റ് അഥാവാ ഫ്ലൈറ്റ് ഡെക്.പൈലറ്റുമാർ കോക്പിറ്റിലിരുന്നാണ് വിമാനം നിയന്ത്രിക്കുന്നത്.വലിയ വിമാനങ്ങളിലെല്ലാം കോക്പിറ്റ് ഒരു അടച്ചിട്ട പ്രത്യേക മുറിയായിരിക്കും.ചെറിയ വിമാനങ്ങളിൽ ഇവ തുറന്നും കാണപ്പെടുന്നു.

പൈലറ്റ് ഇരിക്കുന്ന സ്ഥലത്തിന് കോക്പിറ്റ് എന്ന പദം 1914ലാണ് ഉപയോഗത്തിൽ വന്നത്.വിമാനങ്ങൾക്കു പുറമെ ഫോർമുല വൺ പോലുള്ള മൽസരങ്ങൾക്കുപയോഗിക്കുന്ന അതിവേഗമുള്ള കാറുകളിലെ ഡ്രൈവർ സീറ്റുകൾക്കും കോക്പിറ്റ് എന്നു പറയാറുണ്ട്.വിവിധ വിമാന നിയന്ത്രണോപാധികൾ, മാപിനികൾ തുടങ്ങിയവ കോക്പിറ്റിൽ കാണപ്പെടുന്നു.സാധാരണ വിമാനത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് കോക്പിറ്റ് സംരക്ഷിക്കപ്പെട്ടിരിക്കും.സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിനു ശേഷം പല വിമാന കമ്പനികളും കോക്പിറ്റിന് കൂടുതൽ സുരക്ഷാസംവിധാനങ്ങൾ നൽകുകയുണ്ടായി.

ഗ്ലാസ് കോക്പിറ്റ്തിരുത്തുക

 
The Airbus A380 glass cockpit featuring "pull out keyboards and 2 wide computer screen on the sides for pilots"[1].

പൂർണ്ണമായും ഇലക്ട്രോണിക് ഡിസ്പ്ളേ ഉപയോഗിക്കുന്ന കോക്പിറ്റുകൾ ഗ്ലാസ് കോക്പിറ്റ് എന്നറിയപ്പെടുന്നു.ആധുനിക വിമാനങ്ങളിലാണ് ഗ്ലാസ് കോക്പിഠുകൾ ഉള്ളത്.സാധാരണ കോക്പിറ്റുകളിലെ യാന്ത്രിക മാപിനികൾക്കു വിരുദ്ധമായി ഗ്ലാസ് കോക്പിറ്റുകൾ കമ്പ്യൂട്ടറുകളും കമ്പ്യൂട്ടർ ഡിസ്‌പ്ലേകളും വ്യാപകമായി ഉപയോഗിക്കുന്നു.

അവലംബംതിരുത്തുക

  1. A380 Australia visit November 2005

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=കോക്‌പിറ്റ്&oldid=1693404" എന്ന താളിൽനിന്ന് ശേഖരിച്ചത്