കോക്ച്ച നദി (പേർഷ്യൻ: رودخانه کوکچه) വടക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഒരു നദിയാണ്. പഞ്ച് നദിയുടെ പോഷകനദിയായ ഇത് ഹിന്ദുക്കുഷിലെ ബദക്ഷാൻ പ്രവിശ്യയിലൂടെയാണ് ഒഴുകുന്നത്. ഫൈസാബാദ് നഗരം കോക്ച്ച നദിയോരത്താണ് സ്ഥിതിചെയ്യുന്നത്. ആർടിൻ ജെലോ ഗ്രാമത്തിനു സമീപം നദിക്കു കുറുകെ ഒരു പാലം സ്ഥിതിചെയ്യുന്നു.[1] ബദക്ഷാൻ പ്രവിശ്യയിലെ ലാപിസ് ലസൂലി ഖനനത്തിൻറെ പേരിൽ കോക്ച്ചാ നദീതടം അറിയപ്പെടുന്നു.

അഫ്ഗാനിസ്താനിലെ ബദക്ഷാൻ പ്രവിശ്യയിലെ കോക്ച്ചാ നദി.

അവലംബം തിരുത്തുക

  1. Adamec, Ludwig W., ed. (1972), Historical and Political Gazetteer of Afghanistan, vol. 1, Graz, Austria: Akadamische Druck-u. Verlangsanstalt, p. 25 {{citation}}: Cite has empty unknown parameters: |origmonth=, |month=, |chapterurl=, and |coauthors= (help)
"https://ml.wikipedia.org/w/index.php?title=കോക്ച്ച_നദി&oldid=3655256" എന്ന താളിൽനിന്ന് ശേഖരിച്ചത്