കൊൽക്കത്ത നാഷണൽ മെഡിക്കൽ കോളേജ്

കൊൽക്കത്ത നാഷണൽ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ പശ്ചിമ ബംഗാൾ സംസ്ഥാനത്തെ കൊൽക്കത്തയിൽ സ്ഥിതിചെയ്യുന്ന ഒരു മെഡിക്കൽ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനമാണ്. നാഷണൽ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും (സ്ഥാപനം,1921) കൊൽക്കത്ത മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സംയോജനമായാണ് ഇത് സ്ഥാപിക്കപ്പെട്ടത്.

കൊൽക്കൊത്ത് നാഷണൽ മെഡിക്കൽ കോളജ് & ചിത്തരഞ്ജൻ ഹോസ്പിറ്റൽ, കൊൽക്കൊത്ത
പ്രമാണം:Calcutta National Medical College and Hospital Logo.png
തരംMedical College and Hospital
സ്ഥാപിതം1948; 77 വർഷങ്ങൾ മുമ്പ് (1948)
പ്രധാനാദ്ധ്യാപക(ൻ)പ്രൊ. (ഡോ.) അജയ് കുമാർ റായ്
വിദ്യാർത്ഥികൾTotals:
  • MBBS – 250
  • MD+MS – 126
  • DM – 4
  • M.Ch – 3
മേൽവിലാസം32, Gorachand Road Beniapukur, കൊൽക്കൊത്ത, 700014, ഇന്ത്യ
22°32′47″N 88°22′12″E / 22.5464277°N 88.3698861°E / 22.5464277; 88.3698861
ക്യാമ്പസ്Urban
അഫിലിയേഷനുകൾവെസ്റ്റ് ബംഗാൾ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ്
വെബ്‌സൈറ്റ്www.cnmckolkata.com

കൊൽക്കത്ത നാഷണൽ മെഡിക്കൽ കോളേജിന്റെ ഉത്ഭവം നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഫലമായി സ്ഥാപിതമായ 1921 ഏപ്രിൽ 14-ലെ [1] നാഷണൽ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് അല്ലെങ്കിൽ ജാതിയ ആയുർബിഗ്യൻ വിദ്യാലയ എന്ന ആശയത്തിൽ നിന്നാണ്. നേതാജി സുഭാഷ് ചന്ദ്രബോസാണ് ഇത് ഉദ്ഘാടനം ചെയ്തത്. പ്രാദേശികമായി ചിത്തരഞ്ജൻ ഹോസ്പിറ്റൽ എന്ന് അറിയപ്പെടുന്ന 1948 ൽ സ്ഥാപിതമായ ഈ സ്ഥാപനം 1967 ൽ ദേശസാൽക്കരിക്കപ്പെട്ടു. ഈ സ്ഥാപനത്തിന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ (എംസിഐ) അംഗീകാരം ലഭിച്ചിട്ടുണ്ട്. 2003 വരെ കൊൽക്കത്ത സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിരുന്ന ഇത് നിലവിൽ വെസ്റ്റ് ബംഗാൾ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. ഡോ. സുന്ദരി മോഹൻ ദാസ് ആയിരുന്നു കോളേജിന്റെ സ്ഥാപക പ്രിൻസിപ്പൽ.[2]

ചരിത്രം

തിരുത്തുക
 
കൊൽക്കത്ത നാഷണൽ മെഡിക്കൽ കോളേജിന്റെയും ആശുപത്രിയുടെയും അക്കാദമിക് വിഭാഗം.

ദേശീയ നേതാക്കളുടെ ആഹ്വാനപ്രകാരം, നിരവധി വിദ്യാർത്ഥികൾ പഴയ ബ്രിട്ടീഷ് സർക്കാരുമായി ഏതെങ്കിലും തരത്തിൽ ബന്ധമുള്ള സ്ഥാപനങ്ങളിൽ നിന്ന് പുറത്തുപോയി. നിസ്സഹകരണ പ്രസ്ഥാന കാലത്ത് കൊൽക്കത്തയിലെ മെഡിക്കൽ വിദ്യാഭ്യാസം മെഡിക്കൽ കോളേജ് ഓഫ് ബംഗാൾ; ക്യാമ്പ്‌ബെൽ മെഡിക്കൽ സ്കൂൾ (പിന്നീട് N.R.S. മെഡിക്കൽ കോളേജ് എന്നറിയപ്പെട്ടു), കാർമൈക്കൽ മെഡിക്കൽ കോളേജ് (പിന്നീട് R.G. കാർ മെഡിക്കൽ കോളേജ് എന്നറിയപ്പെട്ടു) എന്നീ 3 സ്ഥാപനങ്ങളാണ് നൽകിയിരുന്നത്. ആദ്യത്തെ രണ്ടും സർക്കാർ സ്ഥാപനങ്ങളായിരുന്നപ്പോൾ ഒരു സമ്പൂർണ്ണ സർക്കാർ സ്ഥാപനമല്ലാതിരുന്ന അവസാനത്തേതിന് ബ്രിട്ടീഷുകാരുമായി ചില ബന്ധങ്ങളുണ്ടായിരുന്നു. ഹെല്ലൈഡ് പാർക്കിലെ മെഡിക്കൽ കോളേജിലെ പ്രഗത്ഭരായ ഏതാനും വിദ്യാർത്ഥികളുടെ യോഗത്തിൽ ഒരു സ്വദേശി മെഡിക്കൽ കോളേജ് എന്ന ആശയം ആദ്യമായി രൂപപ്പെട്ടു. ദേശബന്ധു ചിത്തരഞ്ജൻ ദാസ് അദ്ധ്യക്ഷത വഹിച്ച ഈ യോഗത്തിലെ പ്രഭാഷകരിലൊരാൾ ഡോ. സുന്ദരി മോഹൻ ദാസ് ആയിരുന്നു.

അത്തരമൊരു കോളേജ് സ്ഥാപിക്കുമെന്ന് വിദ്യാർത്ഥികൾക്ക് ഉറപ്പ് നൽകപ്പെട്ടു. ബ്രിട്ടീഷ് ഭരണകാലത്തുനടന്ന അപമാനകരമായ നിരവധി സംഭവങ്ങൾ ബംഗാളികൾക്ക് അവരുടെ സ്വത്വം നിലനിറുത്തുന്നതിനേക്കുറിച്ച് ഒരു ഗൗരവമുള്ള ചിന്തയിലേക്ക് നയിച്ചു. അത്തരത്തിലുള്ള ഒരു ഉദാഹരണമാണ് ബംഗാളിലെ മഹാകവിയായിരുന്ന മൈക്കൽ മധുസൂദൻ ദത്തയ്ക്ക് അക്കാലത്ത് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണത്തിലായിരുന്ന പ്രസിഡൻസി ജനറൽ ആശുപത്രിയിൽ (ഇപ്പോൾ PGMER & SSKM ഹോസ്പിറ്റൽ) നിരവധി തവണ പ്രവേശനം നിഷേധിക്കപ്പെട്ടത്. ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പണ്ഡിറ്റ് ഈശ്വര ചന്ദ്ര വിദ്യാസാഗർ ദേശീയ വിദ്യാഭ്യാസ നയം (ഗൌരിയ സർബ വിദ്യായതൻ) തയ്യാറാക്കി. പിന്നീട് ഈ ദേശീയ വിദ്യാഭ്യാസ നയം ശ്രീ അരബിന്ദോ ഘോഷ്, ആചാര്യ പ്രഫുല്ല ചന്ദ്ര റോയ് എന്നിവർ പുനർനിർമ്മിച്ചു. നാഷണൽ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂഷൻ (ജാതിയ ആയുർബിഗ്യാൻ പരിഷത്ത്), നാഷണൽ സയൻസ് ഇൻസ്റ്റിറ്റ്യൂഷൻ (ജാതിയ ബിഗ്യാൻ പരിഷത്ത്) എന്നിങ്ങനെ രണ്ട് വിഭാഗങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു പുതുക്കിയ ചട്ടക്കൂടിലുള്ള ഈ നയം.[1] Archived 2021-04-16 at the Wayback Machine.

1920 ൽ ഡിസംബറിലെ നാഗ്പൂർ വാർഷിക കോൺഗ്രസ് സെഷനിൽ മഹാത്മാഗാന്ധി “ഗോലാമി ഹതാവോ” എന്ന മുദ്രാവാക്യം പ്രഖ്യാപിക്കുകയും കൗൺസിലുകളിലും കോടതികളിലും വിദ്യാഭ്യാസത്തിലും ബ്രിട്ടീഷ് സർക്കാരുമായുള്ള എല്ലാ ബന്ധങ്ങളും ബഹിഷ്‌കരിക്കുവാൻ അഭ്യർത്ഥിക്കുകയും ചെയ്തു. ഈ പ്രമേയത്തെ ദേശബന്ധു ചിത്തരഞ്ജൻ ദാസ് ശക്തമായി പിന്തുണച്ചു. പണ്ഡിറ്റ് ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ ദേശീയ വിദ്യാഭ്യാസ കൗൺസിലെന്ന യഥാർത്ഥ ആശയത്തെ അടിസ്ഥാനമാക്കി പുതിയ ദേശീയ സർവകലാശാലകൾ വികസിപ്പിച്ചുകൊണ്ട് ദേശീയ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാൻ ഗാന്ധിജി പദ്ധതിയിട്ടു. ദേശീയ വിദ്യാഭ്യാസം നടപ്പിലാക്കാൻ ഗാന്ധിജി തന്റെ ജാരിയ സന്ദർശനത്തിലൂടെ 70000 രൂപ നേടി. ഈ പണം ഡോ. രാജേന്ദ്ര പ്രസാദിനെ ഏൽപ്പിക്കുകയും അത് “തിലക് സ്വരാജ് ഫണ്ട്” സ്ഥാപിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു.[2] Archived 2021-04-16 at the Wayback Machine.

കൊൽക്കത്ത മെഡിക്കൽ സ്കൂൾ

തിരുത്തുക

1907-ൽ ഡോ. ശരത് കുമാർ മുള്ളിക്ക് മറ്റ് പ്രശസ്ത ഡോക്ടർമാർക്കൊപ്പം ചേർന്ന് നാഷണൽ മെഡിക്കൽ കോളേജ് ഓഫ് ഇന്ത്യ (ദ നാഷണൽ കോളേജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസ്) എന്ന പേരിൽ 191, ബൌബസാർ സ്ട്രീറ്റിൽ ഒരു മെഡിക്കൽ സ്കൂൾ ആരംഭിച്ചു. 1910 ൽ കൊൽക്കത്ത ഫ്രീ ഹോസ്പിറ്റൽ (കിംഗ്സ് ഹോസ്പിറ്റൽ) എന്ന പേരിൽ ഒരു ആശുപത്രി ഈ സ്ഥാപനവുമായി ചേർത്തു. 1914 ൽ മഹാരാജ മനീന്ദ്ര ചന്ദ്ര നന്ദി സംഭാവന ചെയ്ത 301/3, അപ്പർ സർക്കുലർ റോഡിലെ ഒരു സ്ഥലത്ത് ആശുപത്രി മാറ്റി സ്ഥാപിച്ചു. ദേശീയ നേതാക്കളായ ലാലാ ലജ്പത് റായ്, സുരേന്ദ്രനാഥ് ബാനർജി എന്നിവരുടെ അനുഗ്രഹാശിസുകൾ ഈ സംരംഭത്തിന് പിന്നിലുണ്ടായിരുന്നു. 1916 ലെ ഇന്ത്യൻ മെഡിക്കൽ ഡിഗ്രി നിയമം പാസാക്കപ്പെട്ടതോടെ സ്ഥാപനം അടച്ചുപൂട്ടേണ്ടി വന്നു. ഈ കോളജും ആശുപത്രിയും 1919 ൽ ഡോ. ശരത് കുമാർ മുള്ളിക് വീണ്ടും തുറന്നു. 1923 ഏപ്രിലിൽ മാനേജ്മെൻറ് കൊൽക്കത്ത മെഡിക്കൽ ഇൻസ്റ്റിറ്റ്യൂഷൻ എന്ന പേരിലുള്ള മറ്റൊരു രജിസ്റ്റർ ചെയ്ത സൊസൈറ്റി ഏറ്റെടുത്തു. ഈ സ്ഥാപനം LMF കോഴ്‌സിനായി ബംഗാളിലെ സ്റ്റേറ്റ് മെഡിക്കൽ ഫാക്കൽറ്റിയുമായി അഫിലിയേറ്റ് ചെയ്യപ്പെടുകയും കൂടാതെ ഫാക്കൽറ്റിയുടെ ലൈസൻസിയേറ്റ് പരീക്ഷയ്ക്കുള്ള ആദ്യ ബാച്ച് വിദ്യാർത്ഥികൾ 1924-1925 ൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു.[3] Archived 2021-04-16 at the Wayback Machine.

നാഷണൽ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്

തിരുത്തുക

1920 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നാഗ്പൂർ സെഷൻ നിസ്സഹകരണത്തിനുള്ള പ്രമേയം അംഗീകരിച്ചുകൊണ്ട് സർക്കാർ സ്ഥാപനങ്ങളെയും മറ്റ് സർക്കാർ ബന്ധമുള്ള മറ്റു സ്ഥാപനങ്ങളേയും ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം നൽകി. സർക്കാർ ഇതര എഞ്ചിനീയറിംഗ്, മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നതിനായി ദേശബന്ധു ചിത്തരഞ്ജൻ ദാസ് ദേശീയ വിദ്യാഭ്യാസ സമിതി പരിഷ്‌കരിച്ചു. ഇത്തരത്തിൽ ആദ്യമായി രൂപീകരിക്കപ്പെട്ട ജാദവ്പൂർ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പിന്നീട് ജാദവ്പൂർ സർവകലാശാലയായി മാറി.[4] Archived 2021-04-16 at the Wayback Machine.

1921 ഏപ്രിൽ 14 ന് ദേശബന്ധു ചിത്തരഞ്ജൻ ദാസ് പൊയില ബൈഷാകിന്റെ (1328 ബംഗബ്ദ) ശുഭദിനത്തിൽ, ജാതിയ ആയുർബിഗ്യൻ വിദ്യാലയ (നാഷണൽ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്) വെല്ലിംഗ്ടൺ സ്ക്വയറിലെ 11, ഫോർബ്സ് മാൻഷനിൽ “തിലക് സ്വരാജ് ഫണ്ടിൽ നിന്ന് 15000 / - രൂപ” ഉപയോഗിപ്പെടുത്തിക്കൊണ്ട് ആരംഭിച്ചു. അന്നത്തെ അതായത് സൈഫുദ്ദീൻ കിച്ച്ലെവ്, ഹക്കീം അജ്മോൽ ഖാൻ, ശ്രീ പുരുഷോത്തം ദാസ് ഠണ്ടൻ, ഡോ. ബി.സി. ഘോഷ് തുടങ്ങിയ അക്കാലത്തെ ദേശീയ നേതാക്കളിൽ പലരും ഉദ്ഘാടനച്ചടങ്ങിൽ സംബന്ധിച്ചിരുന്നു. ആചാര്യ പ്രഫുള്ള ചന്ദ്ര റോയ് പ്രസിഡന്റായും ഡോ. കുമുദ് ശങ്കർ റേ, ഡോ. സതീഷ് ചന്ദ്ര സെൻഗുപ്ത എന്നിവർ സ്ഥാപനത്തിന്റെ സെക്രട്ടറിമാരുമായി. ഡോ. സുന്ദരി മോഹൻ ദാസ് ആയിരുന്നു സ്ഥാപക പ്രിൻസിപ്പൽ. അഹിംസാ, നിസ്സഹകരണ പ്രസ്ഥാനങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ ബ്രിട്ടീഷ് സർക്കാർ വിവിധ കോളേജുകളിൽ നിന്ന് പുറത്താക്കിയ വിദ്യാർത്ഥികൾക്ക് ശാസ്ത്രീയ വിദ്യാഭ്യാസം നൽകുകയായിരുന്നു ഈ സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യം. താമസിയാതെ, ഇൻസ്റ്റിറ്റ്യൂട്ട് കാസിംബസാറിലെ മഹാരാജ മനീന്ദ്ര ചന്ദ്ര നന്ദി സംഭാവന ചെയ്ത കങ്കുർഗാച്ചിയിലെ 189, മാനിക്താല മെയിൻ റോഡിലുള്ള ഗാർഡൻ ഹൌസിലേക്ക് മാറ്റി സ്ഥാപിച്ചു. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഒരു ആശുപത്രി ആരംഭിക്കുകയും ഇത് പിന്നീട് രോഗബാധിതരായ അഗതികൾക്കായി “നാഷണൽ ഇൻഫർമറി” എന്ന് നാമകരണം ചെയ്യപ്പെട്ടു. ഇതുകൂടാതെ ഈ സ്ഥലത്ത് ഒരു ടിബി ആശുപത്രിയും നിർമ്മിക്കപ്പെട്ടു. പ്രഭാഷണങ്ങൾ ലായങ്ങളിലാണ് നടന്നിരുന്നത്.[5] Archived 2021-04-16 at the Wayback Machine.

നിസ്സഹകരണ പ്രസ്ഥാനത്തിന്റെ അനുയായികളായ വിദ്യാർത്ഥികളിൽ പലരും കങ്കുർഗാച്ചിയിൽ 5 വർഷത്തെ കോഴ്‌സ് പൂർത്തിയാക്കുകയും നാഷണൽ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് അവരുടെ സ്വന്തമായ “NATMB” സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. NATMB സർ‌ട്ടിഫിക്കറ്റുമായ പാസായ വിദ്യാർത്ഥികളെ യോഗ്യതയില്ലാത്തവരായി കണക്കാക്കാമെന്ന് പെട്ടെന്നുതന്നെ മനസ്സിലാകുകയും അങ്ങനെ ഒരു അംഗീകാരം തേടേണ്ടി വരുകയും ചെയ്തു. അങ്ങനെ 1927 ൽ ബംഗാളിലെ സ്റ്റേറ്റ് മെഡിക്കൽ ഫാക്കൽറ്റിയുടെ LMF കോഴ്സുമായി ഈ സ്കൂൾ അഫിലിയേറ്റ് ചെയ്യപ്പെട്ടു. എല്ലാ NATMB സർട്ടിഫിക്കറ്റ് വിദ്യാർത്ഥികൾക്കും LMF ആകാനുള്ള അവസരങ്ങളും നൽകി.[6] Archived 2021-04-16 at the Wayback Machine.

ചിത്തരഞ്ജൻ ആശുപത്രി

തിരുത്തുക

1925 ൽ കൊൽക്കത്തയിലെ ആദ്യ മേയറായിരുന്ന ദേശബന്ധു ചിത്തരഞ്ജൻ ദാസ് ആശുപത്രി ആവശ്യങ്ങൾക്കായി കൊൽക്കത്ത കോർപ്പറേഷനിൽ നിന്ന് ഗോരചന്ദ് റോഡിലെ 5 ഏക്കർ സ്ഥലം കൈമാറി. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള നിര്യാണത്തോടെ ദേശപ്രിയ ജതിന്ദ്ര മോഹൻ സെൻഗുപ്ത അടുത്ത മേയറായി സ്ഥാനമേൽക്കുകയും 1927 ഫെബ്രുവരി 20 ന് 100 കിടക്കകളുള്ള ഒരു ആശുപത്രിയുടെ ശിലാസ്ഥാപനം നടത്തിക്കൊണ്ട് അതിന് ചിത്രരഞ്ജൻ ഹോസ്പിറ്റൽ എന്ന് നാമകരണം നടത്തുകയും ചെയ്തു.[7] Archived 2021-04-16 at the Wayback Machine.

കൊൽക്കൊത്ത നാഷണൽ മെഡിക്കൽ കോളജ് & ഹോസ്പിറ്റൽ

തിരുത്തുക

ഒരു മെഡിക്കൽ കോളേജ് സ്ഥാപിക്കുകയെന്ന ലക്ഷ്യത്തിനായി 1944 ൽ രണ്ട് സൊസൈറ്റികളുടെ അധികാരികളും അവരുടെ വിഭവങ്ങൾ ഒരുമിച്ച് സമാഹരിക്കാൻ തീരുമാനിച്ചു. 1948 ൽ നഗരത്തിലെ രണ്ട് മെഡിക്കൽ സ്കൂളുകളായ കൊൽക്കത്ത മെഡിക്കൽ സ്കൂൾ, നാഷണൽ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ സംയോജനത്തോടെ കൊൽക്കത്ത നാഷണൽ മെഡിക്കൽ കോളേജ് രൂപീകൃതമായി. ഐ‌എൻ‌എയിലെ മേജർ ജനറൽ അതുൽ ചന്ദ്ര ചാറ്റർജി അന്നത്തെ പശ്ചിമ ബംഗാളിലെ ആരോഗ്യ സേവന ഡയറക്ടറായിരുന്നു. ജോയിന്റ് കമ്മിറ്റിയുടെ അഭ്യർഥന മാനിച്ച് അദ്ദേഹം പുതുതായി രൂപീകരിക്കപ്പെട്ട സംയുക്ത സമിതിയുടെ പ്രസിഡന്റായി. ഡോ. കുമുദ് ശങ്കർ റേ, ഡോ. സതീഷ് ചന്ദ്ര സെൻഗുപ്ത എന്നിവരായിരുന്നു സെക്രട്ടറിമാർ. ക്യാപ്റ്റൻ സത്യസാഖ മൈത്രയെ സ്ഥാപനത്തിന്റെ ആദ്യത്തെ പ്രിൻസിപ്പലായി നിയമിച്ചു. പുതുതായി പ്രവേശനം നേടിയ എം‌.ബി‌.ബി‌.എസ്. വിദ്യാർത്ഥികൾക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നൽകാനുള്ള മനോഭാവത്തോടെ ഇവിടെ പ്രശസ്തരായ അധ്യാപകർ നിയമിക്കപ്പെട്ടു. അനാട്ടമിയിൽ ഡോ. മോത്തിലാൽ പാൻ, ഫാർമക്കോളജിയിൽ ഡോ. പ്രേമങ്കൂർ ഡേ, ഫിസിയോളജിയിൽ ഡോ. എസ്.പി. നിയോജി, ജൈവരസതന്ത്രത്തിൽ ഡോ. കുമാർനാഥ് ബാഗ്ചി എന്നിവായിരുന്നു അദ്ധ്യാപകർ. 1948 ഒക്ടോബർ നാലാം തിയതി ഇന്നത്തെ കോളേജ് തുറന്നത് അക്കാലത്ത് പശ്ചിമ ബംഗാൾ ഗവർണറായിരുന്ന ശ്രീ കൈലാഷ് നാഥ് കട്ജുവായിരുന്നു.[3]

  1. "History – CNMCH AGON" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Archived from the original on 2021-04-13. Retrieved 2021-04-13.
  2. "Calcutta National Medical Institute (Estd 1948): About us". cnmckolkata.in. Archived from the original on 24 November 2015. Retrieved 2017-12-14.
  3. "History – CNMCH AGON" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Archived from the original on 2021-04-16. Retrieved 2021-04-29.