കൊസാറ ദേശീയോദ്യാനം
കൊസാറ ദേശീയോദ്യാനം (Serbian Cyrillic: Национални парк Козара) ജോസിപ് ബ്രോസ് ടിറ്റോ 1967 ൽ ഒരു സംരക്ഷിത ദേശീയവനമായി പ്രഖ്യാപിച്ച ദേശീയോദ്യാനമാണ്. ബോസ്നിയ ഹെർസഗോവിനയിലെ റിപ്പബ്ലിക സർപ്‍സ്‍കയിലെ ഉന, സവ, സന, വിർബാസ് നദികൾക്കിടയിലാണ് ഈ ദേശീയോദ്യാനം നിലനിൽക്കുന്നത്. ഈ 33.75 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള നിബിഢ വനങ്ങളും മലനിരകളിലെ പുൽമേടുമെല്ലാം ചേർന്ന് 'ഗ്രീൻ ബ്യൂട്ടി ഓഫ് ക്രാജിന' എന്ന അപരനാമം നേടിയിരിക്കുന്നു.
കൊസാറ ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Bosnia and Herzegovina |
Nearest city | Prijedor |
Coordinates | 45°00′30″N 16°53′30″E / 45.00833°N 16.89167°E |
Area | 175 km² |
Established | 6 April 1967[1] |
Governing body | http://www.npkozara.com/ |
കൊസാറ ഒരു പ്രധാന വേട്ടയാടൽ പ്രദേശമാണ്. ഈ ദേശീയോദ്യനാത്തിലെ ഏറ്റവും വലിയ, 180 സ്ക്വയർ കിലോമീറ്റർ വിസ്തീർണ്ണമുള്ള പ്രദേശത്ത് മാനുകൾ ഫെസെൻറ്, കുറുക്കൻ, കാട്ടുപന്നികൾ, മുയലുകൾ, കാട്ടുതാറാവുകൾ എന്നിവയെ നിയന്ത്രിതമായ നിലയിൽ വേട്ടയാടുന്നതിന് അനുമതി നൽകിയിരിക്കുന്നു. ദേശീയോദ്യാനത്തിൻറെ ഒരു ചെറിയ ഭാഗം പ്രകൃതി സ്നേഹികൾക്കായി മാറ്റിവച്ചിരിക്കുന്നു. വനത്തിലൂടെയുള്ള നടത്തം, മലകയറ്റം, ബൈക്കിങ്, സസ്യങ്ങളുടെ ശേഖരണം എന്നിവ ഈ ഭാഗത്തെ നിരവധി പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.