കൊളോണിയൽ ചരിത്രരചന
സാമ്രാജ്യത്വരാജ്യങ്ങളിലെ ചരിത്രകാരന്മാർ തങ്ങളുടെ രാജ്യത്തിന്റെ അധീനതയിലുള്ള കോളനികളുടെ ചരിത്രം നിർമ്മിച്ചിരുന്നതിനെയാണ് കൊളോണിയൽ ചരിത്രരചന എന്ന് പറയുന്നത്. തങ്ങളുടെ ഭരണകൂടങ്ങൾ കോളനികളിൽ അധീശത്വം പുലർത്തുന്നതു് ന്യായീകരിക്കുകയും നിലനിർത്തുകയും ചെയ്യുക എന്നതായിരുന്നു കൊളോണിയൽ ചരിത്രകാരന്മാരുടെ പ്രാഥമികലക്ഷ്യം.[1]
1815നു ശേഷമാണ് ബ്രിട്ടീഷ് ചരിത്രകാരന്മാർ അവരുടെ സാമ്രാജ്യത്വ ചരിത്രരചനാ സമ്പ്രദായം ആരംഭിക്കുന്നത്. ഈ കാലമാവുമ്പോഴേക്കും ഇംഗ്ലണ്ട് യൂറോപ്പിൽ സാമ്പത്തികമായും സൈനികമായും എതിരില്ലാത്ത ശക്തിയായി മാറിക്കഴിഞ്ഞിരുന്നു.[2]
ജെയിംസ് മിൽ, വിൻസന്റ് സ്മിത്ത്, വില്ല്യം വിൽസൺ ഹണ്ടർ, ജെയിംസ് ടോഡ്, മൗണ്ടസ്റ്റുവർട്ട് എലിഫിൻസ്റ്റൺ എന്നിവർ ഇവരിൽ പ്രമുഖരാണു്.[1]