കൊളാറ്ററൽ നാശനഷ്ടം (യാദ്രിശ്ചികമായി സംഭവിക്കുന്ന കേടുപാടുകൾ) എന്നത് ഒരു സൈനിക ഓപ്പറേഷൻ അല്ലെങ്കിൽ സംഘർഷത്തിനിടയിൽ സംഭവിക്കുന്ന അപ്രതീക്ഷിതമോ ആകസ്മികമോ ആയ നാശത്തെ സൂചിപ്പിക്കുന്നു. ഇത് സാധാരണക്കാരെയോ സിവിലിയൻ സ്വത്തുക്കളെയോ യുദ്ധേതര കാര്യങ്ങളെയോ ബാധിക്കുന്നു.[1] മറ്റെന്തെങ്കിലും ലക്ഷ്യം വയ്ക്കാൻ ഉദ്ദേശിച്ചുള്ള ഒരു പ്രവർത്തനത്തിൻ്റെ പാർശ്വഫലമായി സംഭവിക്കുന്ന ഹാനിയോ നാശത്തെയോ വിവരിക്കാൻ ഈ പദം പലപ്പോഴും ഉപയോഗിക്കുന്നു.[2] ഈ പദം സാധാരണയായി സൈനിക, യുദ്ധ സന്ദർഭങ്ങളുമായി ബന്ധപ്പെട്ടിരിക്കുമ്പോൾ രാഷ്ട്രീയം, ബിസിനസ്സ് അല്ലെങ്കിൽ പാരിസ്ഥിതിക നയം പോലുള്ള മറ്റ് മേഖലകളിലെ ഒരു പ്രവർത്തനത്തിൻ്റെയോ തീരുമാനത്തിൻ്റെയോ ഉദ്ദേശിക്കാത്ത അനന്തരഫലങ്ങളെ വിവരിക്കാനും ഇത് ഉപയോഗിക്കാവുന്നതാണ്.[3]

1945 മാർച്ച് 9-10 രാത്രിയിൽ നടന്ന ആക്രമണത്തിന് ശേഷം ടോക്കിയോ. സൈനിക വ്യോമയാന ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ഒറ്റ ആക്രമണം.
  1. Holland, Joseph (2007). "Military Objective and Collateral Damage: Their Relationship and Dynamics". Yearbook of International Humanitarian Law. 7: 35–78. doi:10.1017/S1389135904000352. ISSN 1389-1359.
  2. "Collateral Damage". Merriam-Webster Dictionary. Merriam Webster. Retrieved 17 February 2021.
  3. "The meaning and origin of the expression: Collateral Damage". Phrase Finder UK. Retrieved 17 February 2021.
"https://ml.wikipedia.org/w/index.php?title=കൊളാറ്ററൽ_നാശനഷ്ടം&oldid=4106441" എന്ന താളിൽനിന്ന് ശേഖരിച്ചത്