ഇന്ത്യയിൽ, കേരളത്തിലെ തൃശൂർ നഗരത്തിൽ സ്ഥിതി ഒരു കൊട്ടാരമാണ് കൊല്ലങ്കോട് കൊട്ടാരം.

കൊല്ലങ്കോട് കൊട്ടാരം
കൊല്ലങ്കോട് കൊട്ടാരം
അടിസ്ഥാന വിവരങ്ങൾ
നഗരംതൃശൂർ
രാജ്യംഇന്ത്യ
പദ്ധതി അവസാനിച്ച ദിവസം1904
ഇടപാടുകാരൻVasudeva Raja, Raja of Kollengode

ചരിത്രം

തിരുത്തുക
 
കൊല്ലങ്കോട് കൊട്ടാരം രേഖാചിത്രത്തിൽ

കൊല്ലങ്കോട് രാജാവായിരുന്ന വാസുദേവ രാജ, 1904-ൽ ഈ കൊട്ടാരം നിർമ്മിച്ച് മകൾക്ക് കൊടുത്തു. യഥാർത്ഥ കൊല്ലങ്കോട് കൊട്ടാരം (കളരി കോവിലകം) സ്ഥിതി ചെയ്യുന്നത് പാലക്കാട്ടെ കൊല്ലെങ്കോഡിലാണ്. 1975 ൽ പുരാവസ്തു വകുപ്പ് തൃശൂരിലെ കൊല്ലെങ്കോഡ് കൊട്ടാരത്തിന്റെ ഭാഗം ഏറ്റെടുത്ത് ഒരു മ്യൂസിയമാക്കി മാറ്റി. ഇവിടെ, വാസുദേവ രാജയുടെ ചില സ്വകാര്യ വസ്തുക്കൾ പ്രദർശിപ്പിച്ചിരിക്കുന്നു. പരമ്പരാഗത കേരള വാസ്തുവിദ്യയുടേയും പാശ്ചാത്യ രൂപകൽപ്പനയുടേയും സമ്മേളനമാണ് കൊട്ടാരത്തിന്റെ വാസ്തുവിദ്യ. കൊട്ടാരത്തിൽ ഇപ്പോൾ മ്യൂറൽ ആർട്ട് മ്യൂസിയം (തൃശൂർ) പ്രവർത്തിക്കുന്നു.[1][2][3][4]

  1. "Mural Art, palakkad". Kerala Holidays. Archived from the original on 2014-03-18. Retrieved 2012-06-10.
  2. "Archaeological Museum". Kerala Tourism. Archived from the original on 11 September 2013. Retrieved 2012-06-10.
  3. "palakkad". Rang 7. Retrieved 2012-06-10.[പ്രവർത്തിക്കാത്ത കണ്ണി]
  4. "Kollengode Palace all set to turn into heritage museum". Newindianexpress.com. Archived from the original on 2013-05-13. Retrieved 2013-05-08.
"https://ml.wikipedia.org/w/index.php?title=കൊല്ലങ്കോട്_കൊട്ടാരം&oldid=4095547" എന്ന താളിൽനിന്ന് ശേഖരിച്ചത്