തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്‍‍ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കൊല്ലങ്കാവ്. ശ്രീ ഭൂതത്താൻ ആൽത്തറ ക്ഷേത്രം കൊല്ലങ്കാവിൽ ആണ് സ്ഥിതി ചെയ്യുന്നത്. ആനാട് പഞ്ചായത്തിന് കീഴീൽ സ്ഥിതി ചെയ്യുന്ന കൊല്ലങ്കാവ് തലസ്ഥാന നഗരമായ തിരുവനന്തപുരത്തു നിന്ന് 18 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ്. കരമനയാറിന്റെ പ്രധാന പോഷക നഥിയായ കിള്ളിയാർ കൊല്ലങ്കാവിലൂടെ ഒഴുകുന്നു.[1]നെടുമങ്ങാട് സ്ഥിതി ചെയ്യുന്ന വ്യവസായ സ്ഥാപനമായ കശുവണ്ടി ഫാക്ടറി കൊല്ലങ്കാവിന്റെ പ്രധാന ആകർഷണമാണ്.

  1. https://www.keralatourism.org/routes-locations/kollamkavu/id/7263
"https://ml.wikipedia.org/w/index.php?title=കൊല്ലങ്കാവ്&oldid=3333560" എന്ന താളിൽനിന്ന് ശേഖരിച്ചത്