കൊല്ലം മെമു ഷെഡ്
മെമു തീവണ്ടികളുടെ അറ്റകുറ്റപ്പണികൾക്കും പരിപാലനത്തിനുമായി കൊല്ലം ജില്ലയിൽ സ്ഥാപിച്ചിരിക്കുന്ന പണിപ്പുരയാണ് കൊല്ലം മെമു ഷെഡ് (ഇംഗ്ലീഷ്: Kollam MEMU Shed)[1]. ദക്ഷിണ റെയിൽവേക്കു കീഴിലുള്ള നാലു മെമു ഷെഡുകളിലൊന്നാണ് കൊല്ലത്തേത്. [2] നിലവിൽ കൊല്ലം ജംഗ്ഷനിൽ നിന്നു സർവീസ് നടത്തുന്ന അഞ്ച് ജോടി മെമു തീവണ്ടികളുടെ അറ്റകുറ്റപ്പണികളാണ് ഈ ഷെഡിൽ നടക്കുന്നത്.
Location | |
---|---|
Location | കൊല്ലം ജംഗ്ഷൻ റെയിൽവേസ്റ്റേഷൻ |
Coordinates | 8°53′10″N 76°35′50″E / 8.886068°N 76.597297°E |
Characteristics | |
Owner(s) | ഇന്ത്യൻ റെയിൽവേ |
Operator(s) | ദക്ഷിണ റെയിൽവേ |
Depot code(s) | QLN |
Type | ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് |
Rolling stock | മെമു |
Routes served | QLN–ALLP–ERS141.4 km QLN–KTYM–ERS155.6 km QLN–CAPE151.1 km |
History | |
Opened | 1 ഡിസംബർ 2013 |
ചരിത്രം
തിരുത്തുക2008-ലെ ഇന്ത്യൻ റെയിൽവേ ബജറ്റിലാണ് കൊല്ലത്തും പാലക്കാടും മെമു ഷെഡുകൾ അനുവദിക്കുന്നതായി പ്രഖ്യാപിച്ചത്. കേരളത്തിനായി അനുവദിച്ച ആദ്യ മെമു ഷെഡ് കൊല്ലത്തേതായിരുന്നു. റെയിൽവേയുടെ അനാസ്ഥയും അനുമതി ലഭിക്കാനുള്ള കാലതാമസവും കാരണം ഷെഡിന്റെ ഉദ്ഘാടനം രണ്ടു വർഷത്തിലേറെ നീണ്ടുപോയി.[3] 2011 ജനുവരി 1-ന് പാലക്കാട് മെമു ഷെഡിന്റെ ഉദ്ഘാടനം നടന്നു.[4] കൊല്ലം മെമു ഷെഡിന്റെ നിർമ്മാണം പൂർത്തിയായി അഞ്ചുവർഷം കഴിഞ്ഞ് 2013 ഡിസംബർ 1-ന് കമ്മീഷൻ ചെയ്തു.[5] അത്യാധുനിക സൗകര്യങ്ങളുള്ള കൊല്ലം മെമുഷെഡ് കേരളത്തിലെ ഏറ്റവും വലിയ മെമു ഷെഡാണ്.
മെമു ട്രെയിനുകളുടെ പരിപാലനം
തിരുത്തുകതീവണ്ടി നം. | ആരംഭം | ലക്ഷ്യം | ഷെഡ്യൂൾ |
---|---|---|---|
66302 | കൊല്ലം ജംഗ്ഷൻ | എറണാകുളം ജംഗ്ഷൻ ( ആലപ്പുഴ വഴി) | തിങ്കൾ |
66310 | കൊല്ലം ജംഗ്ഷൻ | എറണാകുളം ജംഗ്ഷൻ ( ആലപ്പുഴ വഴി) | ചൊവ്വ |
66308 | കൊല്ലം ജംഗ്ഷൻ | എറണാകുളം ജംഗ്ഷൻ ( കോട്ടയം വഴി) | ബുധൻ |
66304 | കൊല്ലം ജംഗ്ഷൻ | കന്യാകുമാരി (തിരുവനന്തപുരം വഴി) | വെള്ളി |
66300 | കൊല്ലം ജംഗ്ഷൻ | എറണാകുളം ജംഗ്ഷൻ ( കോട്ടയം വഴി) | ശനി |
അവലംബം
തിരുത്തുക- ↑ "നാലു സർവീസുകൾ പരിഗണനയിൽ". ജന്മഭൂമി. 2012-04-20. Archived from the original on 2017-10-23. Retrieved 2017-10-23.
- ↑ MEMU Maintenance Work Begins in Kollam Kollam MEMU Shed Archived 2016-06-24 at the Wayback Machine.
- ↑ Rs.74-crore MEMU shed project awaits nod
- ↑ More Memu sheds sought in Railway Budget Archived 2016-06-24 at the Wayback Machine.
- ↑ MEMU Maintenance Work Begins in Kollam Kollam MEMU Shed Archived 2016-06-24 at the Wayback Machine.