നിരവധി മലയാള പ്രൊഫഷണൽ നാടകങ്ങൾ രംഗത്തെത്തിച്ച നാടക സമിതിയാണ് കൊല്ലം ട്യൂണ. ട്യൂണ അശോകന്റെ നേതൃത്ത്വത്തിൽ പ്രവർത്തിച്ചിരുന്ന സമിതിയിലൂടെ തിലകൻ, കെ.ടി.എസ്. പടന്നയിൽ ഉൾപ്പെടെ നിരവധി പ്രസിദ്ധ കലാകാരന്മാർ രംഗത്തു വന്നു. ഏഴോളം നാടകങ്ങൾ ഈ സമിതിക്കു വേണ്ടി തിലകൻ സംവിധാനം ചെയ്തിട്ടുണ്ട്.

ട്യൂണാ അശോകൻ

സിംഹനം തിരുത്തുക

കൊല്ലം ട്യൂണയുടെ സിംഹനം നാടകം സംവിധാനം ചെയ്തത് തിലകനായിരുന്നു. എസ് എൽ പുരം സദാനന്ദന്റെ "കാട്ടുകുതിര' നാടകം വേദികൾ പിടിച്ചടക്കിയ കാലമായിരുന്നു അത്. അതിന് വെല്ലുവിളി ഉയർത്തിയാണ് ട്യൂണ അശോകൻ സിംഹനം നിർമ്മിച്ചത്. കാട്ടുകുതിര സിനിമയാക്കിയപ്പോൾ അതിലെ മുഖ്യവേഷം തിലകനായിരുന്നു.[1]

നാടകങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

  1. http://yugadeepthy.blogspot.com/p/blog-page_30.html
  2. https://malayalasangeetham.info/a.php?8134