മധ്യ അമേരിക്കയിലെ ഏറ്റവും വലിയ ദ്വീപാണ് പനാമയിലെ വെരഗ്വാസ് പ്രവിശ്യയിലുള്ള കൊയിബ. പസഫിക് തീരത്താണ് ഇതിന്റെ സ്ഥാനം. വെരഗ്വാസ് പ്രവിശ്യയിലെ മൊണ്ടിജോ ജില്ലയിലെ ഭാഗമാണിത്.

Coiba National Park and its Special Zone of Marine Protection
Parque nacional Coiba
Isla Granito de Oro, Coiba National Park.
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംപാനമ Edit this on Wikidata
മാനദണ്ഡംix, x[1]
അവലംബം1138
നിർദ്ദേശാങ്കം7°29′N 81°47′W / 7.48°N 81.79°W / 7.48; -81.79
രേഖപ്പെടുത്തിയത്2005 (29th വിഭാഗം)
വെബ്സൈറ്റ്www.coibanationalpark.com
കൊയിബ is located in Panama
കൊയിബ
Location in Panama

ചരിത്രം

തിരുത്തുക

12,000 വർഷം മുമ്പെങ്കിലും പനാമയുടെ മുഖ്യകരഭാഗത്തുനിന്നു വേർപെട്ടു പോയതാണ് കൊയിബ ദ്വീപ്. 1560 വരെ അമേരിന്ത്യരുടെ കേന്ദ്രമായിരുന്ന ഇവിടം സ്പാനിഷ് കുടിയേറ്റക്കാർ കീഴടക്കി. 1918-ൽ ഇവിടെ ഒരു തടവറയും പീനൽ കോളനിയും സ്ഥാപിച്ചു. ഒമാർ തോറിഹോസിന്റെയും നൊറിയേഗയുടെയും സർവാധിപത്യ ഭരണക്കാലത്ത് കുപ്രസിദ്ധമായിരുന്നു ഈ തടവറ. പിൻക്കാലത്ത് ജയിൽ അടച്ചുപൂട്ടി. 2005-ൽ കൊയിബയെ ലോകപൈതൃക കേന്ദ്രമായി യുനെസ്കോ പ്രഖ്യാപിച്ചു.

പരിസ്ഥിതി

തിരുത്തുക

ദ്വീപിലെ വനപ്രദേശത്ത് ജാഗ്വർ ഉൾപ്പെടെയുള്ള മാർജ്ജാര ജാതികൾ പലതുണ്ട്. അപൂർവ്വ പക്ഷികളുമുണ്ട്. ദ്വീപിനു ചുറ്റുമുള്ള പവിഴപ്പുറ്റ് റീഫ്, അമേരിക്കൻ വൻകരകളിലെ പസഫിക് തീരത്തുള്ള ഏറ്റവും വലിയ പവിഴപ്പുറ്റാണ്.

  1. http://whc.unesco.org/en/list/1138. {{cite web}}: Missing or empty |title= (help)
"https://ml.wikipedia.org/w/index.php?title=കൊയിബ&oldid=3361773" എന്ന താളിൽനിന്ന് ശേഖരിച്ചത്