ഓർക്കിഡ് കുടുംബമായ ഓർക്കിഡേസീയിൽ പെട്ട സപുഷ്പി സസ്യങ്ങളുടെ മോണോടൈപിക് ജീനസ് ആയ കൊട്ടോണിയയിലെ അറിയപ്പെടുന്ന ഒരേയൊരു സ്പീഷീസ് ആണ് കൊട്ടോണിയ പെഡൻകുലാരിസ്.(Cottonia peduncularis) ഇന്ത്യയിലും ശ്രീലങ്കയിലും സ്വദേശിയാണ് ഇത്. മദ്രാസ് എഞ്ചിനീയർ ഗ്രൂപ്പിൽ സേവനമനുഷ്ടിച്ചിരുന്ന മേജർ എഫ്.കൊട്ടൺ എന്ന അമച്വർ സസ്യശാസ്ത്രജ്ഞനാണ് ഈ സസ്യം തലശ്ശേരിയിൽ നിന്ന് ശേഖരിച്ചത്. ഇദ്ദേഹത്തിന്റെ പേരിലാണ് ഈ ജീനസ് അറിയപ്പെടുന്നത്. റോബർട്ട് വൈറ്റ് ആണ് ഈ ജീനസ് ആരംഭിച്ചത്.[2]

കൊട്ടോണിയ പെഡൻകുലാരിസ്
1890 illustration from
Curtis's Botanical Magazine
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Subtribe:
Genus:
Cottonia

Species:
C. peduncularis
Binomial name
Cottonia peduncularis
Synonyms[1]
  • Vanda peduncularis Lindl.
  • Cottonia macrostachya Wight
  • Vanda bicaudata Thwaites

അധിസസ്യമായ ഈ ഓർക്കിഡിന് രോമാവൃതമായ, ഈച്ചയുടെ രൂപത്തിലുള്ള ലിപ് ഉണ്ട്. അതുകൊണ്ട് ഇതിനെ തേനീച്ച ഓർക്കിഡ് എന്ന് വിളിക്കാറുണ്ട്. ഇതിന് പ്രശസ്തമായ ഓഫ്രിസ് ആപിഫെറ(Ophrys apifera) ഓർക്കിഡിനോട് രൂപസാദൃശ്യമുണ്ടെങ്കിലും ഓഫ്രിസ് ജീനസിലെ പോലെ ഈ ജീനസിൽ ഈച്ചകൾ പരാഗണം നടത്തുന്നില്ല. വാൻഡ പെഡൻകുലാരിസ്(Vanda peduncularis) എന്ന പേരിൽ ഇതിനെ ആദ്യം വിവരിച്ചത് ലിൻഡ്ലേ(Lindley) ആയിരുന്നു.[3]

ഇത് കൂടി കാണുക

തിരുത്തുക
  • List of natural Orchidaceae genera
  1. The Plant List (2013). Version 1.1[പ്രവർത്തിക്കാത്ത കണ്ണി]
  2. "Cottonia macrostachya". Curtis's Botanical Magazine. 46: 7099. 1890.
  3. [F.W.B.] (1885). "Orchids. Vanda peduncularis". The Garden: 51.
  • Wight, R. (1851) Icones Plantarum Indiae Orientalis 5: 21.
  • Berg Pana, H. 2005. Handbuch der Orchideen-Namen. Dictionary of Orchid Names. Dizionario dei nomi delle orchidee. Ulmer, Stuttgart
  • Pridgeon, A.M., Cribb, P., Chase, M.W. & Rasmussen, F.N. (Eds) (2014) Genera Orchidacearum Volume 6: Epidendroideae (Part 3); page 168 ff., Oxford: Oxford University Press. ISBN 978-0-19-964651-7978-0-19-964651-7

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക