ഒരു ചെറിയ മുളയും അതിന്റെ ദ്വാരത്തിലൂടെ തള്ളാനുള്ള മറ്റൊരു വടിയും ചേർന്നതാണ് കൊട്ടത്തോക്ക്. ബാല്യകാലവിനോദമായി കൊട്ടത്തോക്കിന് വളരെയധികം പ്രചാരം ലഭിച്ചിരുന്നു.

പൗട്ടത്തോക്ക്

നിർമ്മാണം

തിരുത്തുക

ചെറിയ കായകൾ കടന്നുപോകാവുന്ന വലിപ്പത്തിൽ ദ്വാരമുള്ള മുള ഏകദേശം ഏഴിഞ്ച് നീളത്തിൽ മുറിച്ചെടുത്താണ് കൊട്ടത്തോക്കിന്റെ പ്രധാനഭാഗം ഉണ്ടാക്കുന്നത്. അതിനുശേഷം ആ മുളയുടെ ദ്വാരത്തിലൂടെ കടന്നുപോകാവുന്ന വലിപ്പത്തിൽ മറ്റൊരു മുള ചീളി ശരിയാക്കുന്നു. ഈ മുളംതണ്ടിന്റെ നീളം ദ്വാരത്തോടെയുള്ള മുളയുടെ നീളത്തേക്കാൾ അല്പം കുറവായിരിക്കും. മുളയുടെ മുന്നിൽ വെച്ചിരിക്കുന്ന ഉണ്ട തെറിച്ചുപോകുമ്പോൾ മുളയുടെ പിന്നിൽ വെയ്ക്കുന്ന ഉണ്ട തെറിച്ചുപോകാതെ മുളയുടെ മുന്നിൽ വന്നിരിക്കുന്നതിനാണ് തള്ളുന്ന തണ്ടിന്റെ നീളം അല്പം കുറയ്ക്കുന്നത്.

പ്രവർത്തനം

തിരുത്തുക

ദ്വാരമുള്ള മുളയുടെ രണ്ടറ്റത്തും ചെറിയ കായ തിരുകി വെച്ച് ഒരെണ്ണത്തിന്റെ പിന്നിൽ ചീളിശരിയാക്കിയ മുളതണ്ടുകൊണ്ട് ശക്തിയിൽ തള്ളുമ്പോൾ മറ്റേയറ്റത്തുള്ള കായ ചെറിയ ശബ്ദത്തോടെ തെറിച്ച് പോകുന്നതാണ്. മുളയുടെ ദ്വാരം അടഞ്ഞിരിക്കുന്ന കായകൾ തെറിച്ചുപോകുമ്പോൾ ശബ്ദവും ഉണ്ടാകും. ദ്വാരത്തിന്റെ വലിപ്പത്തിനൊത്ത കായ്കൾ ഉപയോഗിച്ചാൽ ശബ്ദവും ദൂരവും കൂടുതലായിരിക്കും. മുന്നിലെ കായ തെറിച്ചു പോയിക്കഴിഞ്ഞാൽ പുറകിലെ കായ മുന്നിൽ വരും. അപ്പോൾ മുളയുടെ പുറകിൽ പുതിയ കായ വെയ്ക്കാം. മുളയുടെ ദ്വാരത്തിന്റെ വ്യാസം മുകളിലേക്ക് പോകുംതോറും കുറയുന്നതിനാൽ, മുളയുടെ അടിഭാഗം പുറകുവശത്തേക്ക് പിടിച്ചായിരിക്കണം ഉപയോഗിക്കേണ്ടത്. വ്യാസം കുറഞ്ഞ ദ്വാരത്തിലൂടെ പുറത്തെത്തുന്ന കായകൾ കൂടുതൽ ശബ്ദം ഉണ്ടാക്കുകയും കൂടുതൽ ദൂരം താണ്ടുകയും ചെയ്യും.

കൊട്ടക്കായകൾ

തിരുത്തുക

സാധാരണയായി ചകിരിപ്പഴത്തിന്റേയും കണലിയുടേയും കായകളാണ് കൊട്ടത്തോക്കിൽ ഉണ്ടയായി ഉപയോഗിക്കുന്നത്. ചകിരിപ്പഴത്തേയും കണലിയേയും കൊട്ടയ്ക്ക എന്നും പറയാറുണ്ട്.കൊട്ടതോക്കിൽ കൂവ എന്ന ചെടിയുടെ കിഴങ്ങും ചിലപ്പോൾ ഉപയോഗിക്കാറുണ്ട് . ഏതു കായ തോക്കിൽ ഉപയോഗിച്ചാലും, വായു നിബദ്ധമായിരിക്കണം (air tight ) എന്നു മാത്രം .

ചിത്രശാല

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കൊട്ടത്തോക്ക്&oldid=2426524" എന്ന താളിൽനിന്ന് ശേഖരിച്ചത്