കോട്ടഞ്ചേരി മല
(കൊട്ടഞ്ചേരി മല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ കാസർഗോഡ് ജില്ലയിലായി പശ്ചിമഘട്ടത്തിന്റെ ഭാഗമായ മലകളാണ് കോട്ടഞ്ചേരി മലകൾ.[1] കാഞ്ഞങ്ങാടിന് ഏകദേശം 45 കിലോമീറ്റർ കിഴക്കായി മലയോര പട്ടണമായ കൊന്നക്കാടിന് അടുത്താണ് ഈ മല. ഒരു വിനോദസഞ്ചാര കേന്ദ്രവും സാഹസിക മലകയറ്റത്തിനായി ഉള്ള ഒരു നല്ല സ്ഥലവുമാണ് ഇവിടം. കുടക്, ബ്രഹ്മഗിരി മലനിരകളിലെ തലക്കാവേരി ഇവിടെനിന്നും അടുത്താണ്.