കൊച്ചുവേളി - മംഗളൂരു ജംഗ്ഷൻ അന്ത്യോദയ എക്സ്പ്രസ്
ദക്ഷിണ റെയിൽവേയുടെ ഭാഗമായ തിരുവനന്തപുരം റെയിൽവേ ഡിവിഷനു കീഴിൽ സർവീസ് നടത്തുന്ന ഒരു എക്സ്പ്രസ് തീവണ്ടിയാണ് കൊച്ചുവേളി - മംഗളൂരു ജംഗ്ഷൻ അന്ത്യോദയ എക്സ്പ്രസ് (തീവണ്ടി നമ്പർ - 16355/16356).[2] ഈ തീവണ്ടി തിരുവനന്തപുരം ജില്ലയിലെ കൊച്ചുവേളിയെ ആലപ്പുഴ വഴി കർണാടകയിലെ മംഗളൂരുവുമായി (മംഗലാപുരം) ബന്ധിപ്പിക്കുന്നു. ആഴ്ചയിൽ രണ്ടു ദിവസമാണ് ട്രെയിൻ സർവീസ് നടത്തുന്നത്.[3] എറണാകുളം - ഹൗറ അന്ത്യോദയ എക്സ്പ്രസിനു ശേഷം കേരളത്തിലൂടെ സർവീസ് നടത്തുന്ന രണ്ടാമത്തെ അന്ത്യോദയ എക്സ്പ്രസ് തീവണ്ടിയാണ് കൊച്ചുവേളി - മംഗളൂരു അന്ത്യോദയ എക്സ്പ്രസ്.
കൊച്ചുവേളി - മംഗളൂരു ജംഗ്ഷൻ അന്ത്യോദയ എക്സ്പ്രസ് | |||||
---|---|---|---|---|---|
പൊതുവിവരങ്ങൾ | |||||
തരം | അന്ത്യോദയ എക്സ്പ്രസ് | ||||
ആദ്യമായി ഓടിയത് | 9 ജൂൺ 2018[1] | ||||
നിലവിൽ നിയന്ത്രിക്കുന്നത് | ദക്ഷിണ റെയിൽവേ | ||||
യാത്രയുടെ വിവരങ്ങൾ | |||||
യാത്ര ആരംഭിക്കുന്ന സ്റ്റേഷൻ | കൊച്ചുവേളി (KCVL) | ||||
നിർത്തുന്ന സ്റ്റേഷനുകളുടെ എണ്ണം | 8 | ||||
യാത്ര അവസാനിക്കുന്ന സ്റ്റേഷൻ | മംഗളൂരു ജംഗ്ഷൻ (MAJN) | ||||
സഞ്ചരിക്കുന്ന ദൂരം | 615 കി.മീ (2,018,000 അടി) | ||||
ശരാശരി യാത്രാ ദൈർഘ്യം | 12 മണിക്കൂർ 15മിനിറ്റ് | ||||
സർവ്വീസ് നടത്തുന്ന രീതി | ബൈ-വീക്ക്ലി [a] | ||||
ട്രെയിൻ നമ്പർ | 16355/16356 | ||||
സൗകര്യങ്ങൾ | |||||
ലഭ്യമായ ക്ലാസ്സുകൾ | അൺറിസർവ്ഡ് | ||||
സീറ്റ് ക്രമീകരിക്കുന്നതിനുള്ള സൗകര്യം | ഉണ്ട് | ||||
ഉറങ്ങാനുള്ള സൗകര്യം | ഇല്ല | ||||
ഭക്ഷണ സൗകര്യം | ഇല്ല | ||||
വിനോദ പരിപാടികൾക്കുള്ള സൗകര്യം | ഇല്ല | ||||
യാത്രാസാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള സൗകര്യം | ഉണ്ട് | ||||
സാങ്കേതികം | |||||
റോളിംഗ് സ്റ്റോക്ക് | 1 | ||||
ട്രാക്ക് ഗ്വേജ് | 1,676 mm (5 ft 6 in) | ||||
വേഗത | 51 km/h (32 mph) | ||||
|
സർവീസ്
തിരുത്തുകവെള്ളി, ഞായർ ദിവസങ്ങളിൽ രാത്രി 8 മണിക്കു മംഗളൂരു ജംഗ്ഷനിൽ നിന്നു പുറപ്പെടുന്ന അന്ത്യോദയ എക്സ്പ്രസ് (16356) പിറ്റേദിവസം രാവിലെ 8:15-നു കൊച്ചുവേളിയിൽ എത്തിച്ചേരുന്നു. കൊച്ചുവേളിയിൽ നിന്നു വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 9:25-നു മടക്കയാത്ര ആരംഭിക്കുന്ന അന്ത്യോദയ എക്സ്പ്രസ് (16355) പിറ്റേ ദിവസം രാവിലെ 9:15-നു മംഗളൂരു ജംഗ്ഷനിൽ എത്തുന്നു.
സ്റ്റോപ്പുകൾ
തിരുത്തുകനിലവിൽ ജില്ലാ ആസ്ഥാനങ്ങളിൽ മാത്രമാണ് അന്ത്യോദയ എക്സ്പ്രസ് തീവണ്ടിക്കു സ്റ്റോപ്പുകൾ അനുവദിച്ചിരിക്കുന്നത്.
സൗകര്യങ്ങൾ
തിരുത്തുകകൊച്ചുവേളി - അന്ത്യോദയ എക്സ്പ്രസ്സ് തീവണ്ടിയിൽ പൂർണ്ണമായും എൽ.എച്ച്.ബി. കോച്ചുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ദീൻദയാലു കോച്ചുകളിലേത് പോലെ അലൂമിനിയം കോമ്പോസിറ്റ് പാനലുകൾ ഉപയോഗിച്ചാണ് അന്ത്യോദയ എക്‌സ്പ്രസ്സിന്റെ കോച്ചുകളുടെ ഉൾവശം രൂപകൽപ്പന ചെയ്തിരിക്കുന്നത്. റെയിൽവേ സ്റ്റേഷനുകളുടെയും മറ്റും വിവരങ്ങൾ ലഭ്യമാക്കുന്ന എൽ.ഇ.ഡി. സ്ക്രീൻ സംവിധാനം ഈ തീവണ്ടിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കുഷ്യൻ സീറ്റുകൾ, കുടിവെള്ളം വിതരണം ചെയ്യാനുള്ള യന്ത്രങ്ങൾ, ജൈവ ശുചിമുറികൾ, സി.സി.ടി.വി. ക്യാമറ നിരീക്ഷണ സംവിധാനം, മോഷണം തടയാനുള്ള സംവിധാനം, അഗ്നിശമനോപകരണങ്ങൾ, മൊബൈൽ ഫോൺ ചാർജിംഗ് പോയിന്റുകൾ എന്നിവയും ഈ തീവണ്ടിയിൽ ലഭ്യമാണ്. അത്യാധുനിക സൗകര്യങ്ങളുള്ള ഈ തീവണ്ടിയിൽ മുൻകൂർ റിസർവേഷനില്ലാത്ത ജനറൽ കോച്ചുകൾ മാത്രമാണുള്ളത്.
Loco | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18
|
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
EOG | UR | UR | UR | UR | UR | UR | UR | UR | UR | UR | UR | UR | UR | UR | UR | UR | EOG |
കുറിപ്പുകൾ
തിരുത്തുക- ↑ ആഴ്ചയിൽ രണ്ടു ദിവസം സർവീസ് നടത്തുന്നു.
അവലംബം
തിരുത്തുക- ↑ "Mangaluru-Kochuveli Antyodaya Express to launch today". The New Indian Express. Express News Service. 9 June 2018. Retrieved 10 June 2018.
- ↑ "16356/Mangaluru Jn. - Kochuveli Antyodaya Express (Via Alappuzha)". indianrailinfo.com.
- ↑ Sastry, Anil Kumar (25 October 2017). "New Rly. timetable brings two new trains to city". The Hindu.
പുറം കണ്ണികൾ
തിരുത്തുക- കൊച്ചുവേളി - മംഗലാപുരം ജംഗ്ഷൻ അന്ത്യോദയ എക്സ്പ്രസ്, ഇന്ത്യാറെയിൽഇൻഫോ.കോം