കൊച്ചുണ്ണി തമ്പുരാൻ
കേരളീയ പാരമ്പര്യ വിഷചികിത്സാ ചരിത്രത്തിൽ അനിഷേധ്യമായ സ്ഥാനമാണ് കൊച്ചി രാജവംശത്തിനുള്ളത്. പ്രയോഗ സമുച്ചയം എന്ന വിഷചികിത്സാ ഗ്രന്ഥത്തിന്റെ കർത്താവും കിരീടാവകാശിയായ രാജകുമാരനുമായിരുന്നു കൊച്ചുണ്ണി തമ്പുരാൻ (1897-1937). അദ്ദേഹത്തിന്റെ പൂർണ്ണ നാമം മഹാരാജ കേരളവർമ കൊച്ചുണ്ണി തമ്പുരാൻ എന്നായിരുന്നു. അദ്ദേഹത്തെ മിടുക്കൻ തമ്പുരാനെന്നും അറിയപ്പെട്ടിരുന്നു. അക്കാലത്തെ പ്രഗല്ഭനായ വിഷഹാരിയുമായിരുന്നു അദ്ദേഹം. [1]
പ്രയോഗ സമുച്ചയത്തിന്റെ അവതാരികയിൽ പുത്തേഴത്ത് രാമമേനോൻ കൊച്ചുണ്ണി തമ്പുരാനെക്കുറിച്ച് ഇങ്ങനെ എഴുതുന്നു.
“ | വിഷ വൈദ്യ വിഷയമായ നല്ല പഠിപ്പും പാരമ്പര്യവും പരിചയവുമുണ്ടായിരുന്ന ഒരു പ്രഗല്ഭനായിരുന്നു ശ്രീ.കൊച്ചുണ്ണി തമ്പുരാൻ. തൃശൂർ പെരിങ്ങാവിലുണ്ടായിരുന്നു തിരുമനസ്സിലെ അധിവാസ സ്ഥാനം സകലർക്കും പ്രവേശനം സ്വാതന്ത്യവുമുണ്ടായിരുന്ന ഒരു അഭയ സ്ഥലമായിരുന്നു. സമയഭേതമോ, ജാതിഭേതമോ, ഉച്ചനീചത്വമോ കൂടാതെ വിഷബാധിതരായസകലരേയും സ്വീകരിക്കുകയും ചികിത്സിക്കുകയും ചെയ്ത് പോന്നു. അവിടുത്തെ ചികിത്സയുടെ ഗുണം അനുഭവിക്കാൻ സംഗതി വന്നിട്ടുള്ളവർ അവരവരുടെ അനുഭവങ്ങളെ രേഖപ്പെടുത്തുമെങ്കിൽ അതു വിനോദവും വിജ്ഞാനവും മാത്രമല്ല തിരുമനസ്സിലെ മഹാമനസ്കതയുടെ ചരിത്രവും നൽകുന്ന സൽകൃതിയായിരിക്കുന്നതാണ് | ” |
അദ്ദേഹം തുടർന്ന് ഇങ്ങനെ എഴുതുന്നു.
“ | വലിയ സ്വതന്ത്രനും, ധീരനും, ഉദാരനും, ആശ്രിതവത്സലനും ആയിരുന്നു ആ തിരുമേനി. വിഷചികിത്സയിൽ വലിയ ആവേശമായിരുന്നു. തന്നിമിത്തം അദ്ദേഹത്തിന്റെ വസതി എപ്പോഴും ജനത്തിരക്ക് ഒഴിയാത്തതായിരുന്നു. | ” |
അവലംബങ്ങൾ
തിരുത്തുക- ↑ ആയുർവേദ ഗവേഷണ കേന്ദ്രത്തിന് മിടുക്കൻ തമ്പുരാന്റെ പേര് നൽകണം Archived 2015-03-10 at the Wayback Machine., മാതൃഭൂമി, 23 ജൂലൈ 2014
സ്രോതസ്സുകൾ
തിരുത്തുക- പ്രയോഗസമുച്ചയം - കൊച്ചുണ്ണി തമ്പുരാൻ