കരിങ്കൊച്ച
ഏഷ്യയിൽ ഇന്ത്യയിലും പാകിസ്താനിലും ശ്രീലങ്കയിലും ഇന്ത്യോനേഷ്യയിലും ചൈനയിലും കൂടാതെ ഓസ്ട്രേലിയയിലും കണ്ടുവരുന്ന ഒരു പക്ഷിയാണ് കരിങ്കൊച്ച[1] [2][3][4] (Black Bittern). കൈതകൊക്ക് എന്നും ഇവ അറിയപ്പെടുന്നുണ്ട്. നാണം കുണുങ്ങികളായ കരിങ്കൊച്ചകളെ കണ്ടുപിടിയ്ക്കാൻ വലിയ പ്രയാസമാണ്. വിളവും പാകമായ നെൽപാടങ്ങളിലും കണ്ടൽ കാടുകളിലും കൈതക്കൂട്ടങ്ങളുമാണ് ഇവയെ കാണുക. മഴക്കാലത്താണ് കരിങ്കൊച്ചകളെ കൂടുതൽ കാണാനാകുക. പേര് സൂചിപ്പിക്കുംപോലെ കറുത്ത നിറമുള്ള പക്ഷികളാണിവ. കഴുത്തിലും തൊണ്ടയിലുമായി മഞ്ഞ നിറത്തിലുള്ള അടയാളങ്ങൾ ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നു. മഴക്കാലത്താണ് കൂടുകെട്ടുന്നത്. മൂന്നുനാല് മുട്ടകൾ വരെ ഒരു സീസണിൽ ഇടും.
കരിങ്കൊച്ച (Black Bittern) | |
---|---|
in Kolkata, West Bengal, India. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | I. flavicollis
|
Binomial name | |
Ixobrychus flavicollis (Latham, 1790)
|
രൂപ വിവരണം
തിരുത്തുകമുകൾഭാഗം ചാരനിറമോ കറുപ്പു നിറമോ ആണ്.കഴുത്തിന്റെ വശങ്ങളിൽ മഞ്ഞവരകൾ. അടിവശം ചാരനിറം. കവിളിലും കഴുത്തിലും തവിട്ടു നിറത്തിലുള്ള കുത്തുകൾ.
ഭക്ഷണം
തിരുത്തുകമത്സ്യം, തവള, കീടങ്ങൾ.
കൂടുകെട്ടൽ
തിരുത്തുകജൂൺ മുതൽ സെപ്തംബർ വരെ
ചിത്രശാല
തിരുത്തുക- ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 489. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help)