കേൾവിശക്തി
കേൾക്കാനുള്ള കഴിവിനെയാണ് കേൾവിശക്തി എന്ന് പറയുന്നത്. ശബ്ദതരംഗങ്ങളെ ചെവി പോലുള്ള അവയവം ഉപയോഗിച്ച് ഗ്രഹിക്കുന്നതാണ് കേൾവി. ചെവിയാണ് ശബ്ദം കേൾക്കാനുള്ള അവയവം. കേൾക്കാനുള്ള കഴിവ് നഷ്ടപ്പെട്ട അവസ്ഥയെയാണ് ബധിരത എന്ന് പറയുന്നത്. പരമ്പരാഗതമായ പഞ്ചേന്ദ്രിയങ്ങളിൽ ഒന്നാണ് കേൾവി അഥവാ ശ്രവണം എന്നത്.
ചെവിയുടെ കഴിവനുസരിച്ച് കേൾവിശക്തി കൂടിയും കുറഞ്ഞുമിരിക്കും. അന്തരീക്ഷത്തിൽ തരംഗങ്ങളായി സഞ്ചരിക്കുന്ന ശബ്ദത്തെ ചെവിയിലെത്തിക്കാൻ കഴിയുന്നരീതിയിലാണ് ചെവിയുടെ പുറംഭാഗം അഥവാ ബാഹ്യകർണം ഉള്ളത്. ശബ്ദതരംഗങ്ങൾ ചെവിയിലെ കർണപടത്തിൽ തട്ടുന്നു. കർണപടത്തിന്റെ വിറയൽ ഇന്കസ്, മാലിസ് സ്റ്റേപ്പിസ് എന്നീ ചെറിയ അസ്ഥികളിലൂടെയും സഞ്ചരിച്ച് തലച്ചോറിലെത്തുന്നു. കണ്ണാണ് പഞ്ചേന്ദ്രിങ്ങളിൽ പ്രധാനം തലച്ചോറിലേക്ക് ഏറ്റവും കൂടുതൽ സന്ദേശം അയയ്ക്കുന്നത് കണ്ണാണ്. അതുകഴിഞ്ഞാൽ പിന്നെ രണ്ടാം സ്ഥാനം ചെവിക്കാണ്. രാസമാറ്റത്തിലുപരി, സ്പർശനത്തെപ്പോലെ ഭൌതിക മാറ്റത്തിലൂടെയാണ്, ഭൌതികാനുഭൂതിയിലൂടെയാണ്, കേൾവിയിൽ ശബ്ദം തിരിച്ചറിയുന്നത്.
മനുഷ്യന് കണ്ണ് എന്നപോലെയാണ് ചില ജീവികൾക്ക് ചെവി. അതില്ലാതെ അവർക്ക് ജീവിക്കാനാകില്ല. ഉദാഹരണം വവ്വാൽ. വവ്വാലിന് രാത്രിസമയത്ത് ഉപയോഗിക്കാനാകുന്ന ഇന്ദ്രിയം അതിന്റെ ചെവിയാണ്. അവയുണ്ടാക്കുന്ന മനുഷ്യനുകേൾക്കാനാകാത്ത ശബ്ദം തട്ടിതിരിച്ചുവരുന്നതറിഞ്ഞാണ് അവ വഴിയിലെ തടസ്സങ്ങൾ അറിയുന്നത്. ഈ ശബ്ദത്തിന് അൾട്രാസൗണ്ട് എന്നുപറയും. വവ്വാലുകളെ കൂടാതെ ചില ജീവികൾക്കും ഈ ശബ്ദം കേൾക്കാം. പൂച്ച തന്നെ ഇതിനൊരുദാഹരണമാണ്