റബർ ബോർഡ് ഓഫ് ഇന്ത്യ
റബർ കൃഷിക്കും അനുബന്ധമേഖലയുടെ വികസനത്തിനുമായി ഇന്ത്യയിലെ കേന്ദ്ര സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് റബർ ബോർഡ് (The Rubber Board, India). റബർ ബോർഡിൽ നിന്നും ലഭിക്കുന്ന ധനസഹായ പദ്ധതികളിൽ അധികവും റബർ ഉത്പാദക സംഘങ്ങൾ, സ്വാശ്രയ സംഘങ്ങൾ, റബർ ബോർഡിന്റെ കമ്പനികൾ എന്നിവ മുഖേനയാണ് നടപ്പാക്കുന്നത്. പുതുകൃഷി, ആവർത്തന കൃഷി എന്നീ കാര്യങ്ങൾക്കുവേണ്ടി നൽകുന്ന സബ്സിഡി, തൊഴിലാളി ക്ഷേമ ആനുകൂല്യങ്ങൾ എന്നിവയാണ് വ്യക്തികൾക്ക് നേരിട്ട് വിതരണം ചെയ്യുന്നത്.
റബ്ബർ ബോർഡ് - വിഭാഗങ്ങൾ
തിരുത്തുക- റബ്ബറുത്പാദന വിഭാഗം
- റബ്ബർ ഗവേഷണ വിഭാഗം
- റബ്ബർ സംസ്കരണ, ഉത്പന്ന വികസന വിഭാഗം
- പരിശീലന വിഭാഗം
- ഭരണകാര്യനിർവഹണ വിഭാഗം
- സാമ്പത്തിക വ്യാപാര വിഭാഗം
- അനുമതിപത്ര-എക്സൈസ് തീരുവ വിഭാഗം
- സ്ഥിതിവിവര-ആസൂത്രണ വിഭാഗം
- വിപണനതന്ത്ര വിഭാഗം