കേരള സോപ്പ്സ്
കേരള സോപ്പ് നിർമാതാക്കൾ
കേരള സംസ്ഥാനത്തെ ഒരു പൊതുമേഖലാ സോപ്പ് നിർമ്മാണ കമ്പനിയാണ് കേരള സോപ്‌സ് ആൻഡ് ഓയിൽസ് ലിമിറ്റഡ്.[1][2] 1914-ലാണ് കമ്പനി സ്ഥാപിതമായത്.[3] കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായാണ് കമ്പനി പ്രവർത്തിക്കുന്നത്. നാലു പതിറ്റാണ്ടിന്റെ പ്രവർത്തനത്തിനുശേഷം, കനത്ത നഷ്ടം മൂലം 2002-ൽ പൂട്ടി. എട്ട് വർഷത്തേക്ക് അടച്ചിട്ട ശേഷം, പുതിയ മാനേജുമെന്റിന്റെ കീഴിൽ 2010 ജനുവരി 1-ന് പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. കോഴിക്കോട് നടക്കാവ് അണ് ആസ്ഥാനം. കുളി സോപ്പ്, അലക്ക് സോപ്പ്, പാത്രം കഴുകുന്ന സോപ്പ് എന്നിവ ഉത്പാദിപ്പിക്കുന്നു.[2] കേരളത്തിലെ മറയൂരിൽ നിന്നുള്ള ചന്ദനതൈലം ഉപയോഗിച്ച് നിർമ്മിച്ച കേരള സാൻഡൽസ് കുളി സോപ്പ് പേരുകേട്ടതാണ്. അന്താരാഷ്ട്ര വിപണിയിൽ മത്സ രിക്കനുള്ള തയ്യാർ എടുപ്പിലാണ് സ്ഥാപനം.[1] [2] [4]
സ്ഥാപിതം | 2010 |
---|---|
ആസ്ഥാനം | വെള്ളയിൽ, കോഴിക്കോട്, കേരളം , |
ഉത്പന്നങ്ങൾ | കേരള സാൻഡൽസ്, ത്രിൽ, വെപ്പ്, കൈരളി, കോൾറ്റാർ, വാഷ്‌വെൽ. |
മാതൃ കമ്പനി | കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ് |
വെബ്സൈറ്റ് | keralasoaps |
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 Kerala State Industrial Enterprises Official Website.
- ↑ 2.0 2.1 2.2 "The Hindu, 29 Dec 2009". Archived from the original on 2012-11-10. Retrieved 2019-07-06.
- ↑ Bloomberg BusinessWeek.
- ↑ "ExpressIndia.com 'Kerala Soaps and Oils scouting for partners to meet capacity utilisation'". Archived from the original on 2012-10-14. Retrieved 2019-07-06.