കേരള ബുക്ക് മാർക്കറ്റിംഗ് സൊസൈറ്റി
1995-ൽ കേരള ബുക്ക് മാർക്കറ്റിംഗ് സൊസൈറ്റി എന്ന ബുക്ക് മാർക്കിന് രൂപം നൽകി. സാംസ്കാരിക വകുപ്പു മന്ത്രി ചെയർമാനും വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വൈസ് ചെയർമാനായും സർക്കാർ നേരിട്ട് നിയമനം നല്കുന്ന ഒരാൾ സെക്രട്ടറിയും സർക്കാർ നിയമിക്കുന്ന ഒരു വിദഗ്ദ്ധ അംഗവും മറ്റ് അംഗങ്ങളും, എല്ലാ സർക്കാർ സാംസ്കാരിക സ്ഥാപനങ്ങളുടെയും പ്രതിനിധികളും കൂടി അടങ്ങുന്നതാണ് ബുക്ക് മാർക്ക് ഭരണസമിതി.
പ്രവർത്തനങ്ങൾ
തിരുത്തുകസർക്കാർ സ്ഥാപനങ്ങൾ പുറത്തിറക്കുന്ന ഗ്രന്ഥങ്ങളോടൊപ്പം വേണ്ടത്ര വിതരണസൗകര്യങ്ങളില്ലാതെ വിഷമിക്കുന്ന ചെറുകിട പ്രസാധകരുടെയും വ്യക്തികളുടെയും നല്ല ഗ്രന്ഥങ്ങൾ ഒരു കമ്മിറ്റിയുടെ പരിശോധനയ്ക്കു ശേഷം വിതരണത്തിനായി ബുക്ക്മാർക്ക് ഏറ്റെടുക്കാറുണ്ട്. [1]
അവലംബം
തിരുത്തുക- ↑ സാംസ്‌കാരിക വകുപ്പ്, കേരള സർക്കാർ [1] 2019 ജൂലൈ 9 ന് ശേഖരിച്ചത്