കേരള പരിസ്ഥിതി ഉച്ചകോടി
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
കേരളത്തിലെ പ്രഥമ പരിസ്ഥിതി ഉച്ചകോടി 2011 ഓഗസ്റ്റ് 3 മുതൽ 5 വരെ തിരുവന്തപുരം തൈക്കാട് ഗാന്ധിഭവനിലെ സൈലന്റ് വാലി നഗറിൽ നടത്തപ്പെട്ടു.
പ്രധാന ലക്ഷ്യം
തിരുത്തുകകേരളത്തിലെ ഓരോ ജില്ലയും നേരിടുന്ന പരിസ്ഥിതി ഭീഷണികൾ വിലയിരുത്തി അവയ്ക്ക് പരിഹാരം നിർദ്ദേശിക്കുക.
സംഘാടകർ
തിരുത്തുകകേരള സർവകലാശാല ഗാന്ധിയൻ പഠന കേന്ദ്രം, ഗ്രീൻ കമ്മ്യൂണിറ്റി , പബ്ലിക് റിലേഷൻസ് വകുപ്പ്, കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക കൌൺസിൽ , ജൈവവൈവിധ്യ ബോർഡ് , സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് , നാഷണൽ സർവീസ് സ്കീം , വിദ്യാഭ്യാസ വകുപ്പ് , നെഹറു യുവകേന്ദ്ര, ഗാന്ധിയൻ യുവജനവേദി എന്നിവരാണ് നേതൃത്വം നൽകിയത്.
പ്രധാന വിഷയങ്ങൾ
തിരുത്തുകതിരുവനന്തപുരം, കാസർകോട് ജില്ലകളുടെ പരിസ്ഥിതി റിപ്പോർട്ടുകൾ, പരിസ്ഥിതി ആഘാതം കുട്ടനാട്ടിൽ, അഗസ്ത്യകൂടവും കാണിക്കാരും, കാവുകളുടെ പരിസ്ഥിതി പ്രാധാന്യം, പ്ലാച്ചിമടയും കോർപറേറ്റ് ചൂഷണവും, ഖരമാലിന്യ നിർമാർജ്ജന മാർഗങ്ങൾ, പരുക്കേറ്റ പരിസ്ഥിതിയും ശുചിത്വ കേരളവും മലിനമായിക്കൊണ്ടിരിക്കുന്ന ജലം, വായു, മണ്ണ്, വിഷമയമാവുന്ന ഭക്ഷണം, വേനൽ ചൂടിന്റെ ഏറുന്ന കാഠിന്യം, പകർച്ചവ്യധികളുടെയും പുതിയ രോഗങ്ങളുടെയും കടന്നുകയറ്റം, ശോഷിച്ചു വരുന്ന പ്രകൃതി സമ്പത്ത്. കൂടാതെ 14 ജില്ലാതല റിപ്പോർട്ടുകൾ, പരിസ്ഥിതി പ്രവർത്തകരുടെ 60 പ്രബന്ധങ്ങൾ, ശാസ്ത്രജ്ഞരുടെയും വിദ്യാർഥികളുടെയും അവതരണങ്ങൾ എന്നിവ ഉൾപ്പെടെ എൺപതോളം വിഷയങ്ങൾ ചർച്ച ചെയ്തു. അനുബന്ധമായി പരിസ്ഥിതി ചിത്രങ്ങളുടെ പ്രദർശനമായ ഹരിതം 2011 , പരിസ്ഥിതി കലോത്സവം, ഗ്രീൻ ഫിലിം ഫെസ്ടിവൽ ,ഹരിത വിദ്യാർഥി സംഗമം , ഹരിത സാഹിത്യ സംഗമം , പ്രദർശനങ്ങൾ എന്നിവയും സംഘടിക്കപ്പെട്ടു.