കേരള സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡ്

(കേരള ജൈവവൈവിധ്യ ബോർഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരള സർക്കാരിനു കീഴിൽ പ്രവർത്തിച്ചു വരുന്ന സ്വയംഭരണാവകാശമുള്ള സ്ഥാപനമാണ് കേരള സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡ് (The Kerala State Biodiversity Board) (KSBB). ദേശീയ ജൈവ വൈവിദ്ധ്യ അതോരിട്ടി സ്ഥാപിച്ച 28സംസ്ഥാന ബോർഡുകളിൽ ഒന്നാണ്. ഇതിന്റെ ആസ്ഥാനം തിരുവനന്തപുരമാണ്(പള്ളിമുക്ക്) . 2002ലെ ബയോളജിക്കൽ നിയമവും 2008ലെ സംസ്ഥാന ജൈവ വൈവിദ്ധ്യ നിയമം എന്നിവയിലെ വ്യവസ്ഥകൾ അനുസരിച്ചാണ് ബോർഡ് പ്രവർത്തിക്കുന്നത്. ചെയർമാനും മെമ്പർ സെക്രട്ടറിയും ഒരു കൂട്ടം സർക്കാർ ഉദ്യോഗസ്ഥരും ചേർന്ന് ബോർഡിനെ നിയന്ത്രിക്കുന്നു. 2014 മെയ് 21ന് അന്തരാഷ്ട്ര ബയോളജിക്കൽ ഡൈവേഴ്സിറ്റി ദിനത്തിന്റെ തലേന്ന് ശക്തിസ്ഥൽ'' എന്ന പദ്ധതി സംസ്ഥാനത്തിന്റെ ജൈവവൈവിദ്ധ്യത്തിന്റെ മേന്മ, സംസ്ഥാനത്തെ സർവകലാശാലകളിലും മറ്റു സ്ഥാപനങ്ങളും ഉയർത്തിക്കാട്ടുന്നതിനആണ് പ്രഖ്യാപിച്ചത്.[1] കേരളത്തിൽ ജൈവവൈവിധ്യത്തിനുള്ള ഭീഷണി നേരിടുന്നതിനും, പ്രകൃതി വിഭവങ്ങൾ അനധികൃതമായി ചൂഷണം ചെയ്യുന്നത് തടയുന്നതിനും സംസ്ഥാന ജൈവവൈവിധ്യ ബോർഡ് രൂപീകരിക്കുമെന്ന് 2003 ജനുവരിയിൽ, അന്നത്തെ കേരള മുഖ്യമന്ത്രി എ.കെ. ആന്റണി അറിയിച്ചു. [2]. 2005 ഫെബ്രുവരി 28-ാം തിയതി കേരള ജൈവവൈവിധ്യ ബോർഡ് സ്ഥാപിതമായി. [3]

ഹരിതപുരസ്‌കാരം

തിരുത്തുക

ജൈവവൈവിധ്യ ബോർഡിന്റെ ആദ്യ ഹരിതപുരസ്‌കാരം, 2007-ൽ, തിരുവനന്തപുരം, വഴുതയ്ക്കാടുള്ള ശ്രീ ശാരദാദേവി ശിശുവിഹാർ യു.പി. സ്‌കൂളിലെ ഹെഡ് മിസ്ട്രസും, കുട്ടികളും അന്നത്തെ കേരള മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദനിൽ നിന്ന് ഏറ്റുവാങ്ങി. 2008 ലെ ഹരിതപുരസ്‌കാരം പരിസ്ഥിതി പ്രവർത്തകനും, അദ്ധ്യാപകനുമായിരുന്ന ജോൺ സി. ജേക്കബിനു ലഭിച്ചു. [4]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക