കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് നിർമ്മിക്കുന്ന ഇ– ഓട്ടോയുടെ പേരാണ‌് കേരള നീം ജി. ഡ്രൈവർക്കും മൂന്ന‌് യാത്രക്കാർക്കും സഞ്ചരിക്കാവുന്ന കേരള നീം ജി കാഴ‌്ചയിൽ സാധാരണ ഓട്ടോപോലെയാണ‌്. എന്നാൽ, ഒരു കിലോമീറ്റർ പിന്നിടാൻ സാധാരണ ഓട്ടോയിൽ രണ്ട‌് രൂപ ചെലവാകുമ്പോൾ ഇ–- ഓട്ടോയിൽ വെറും 50 പൈസമാത്രമേ ചെലവ് വരുന്നുള്ളു. സംരക്ഷണ ചെലവാകട്ടെ സാധാരണ ഓട്ടോയുടെ മൂന്നിലൊന്ന‌ും. [1]

നിർമ്മാണം

തിരുത്തുക

കേരളാ നീം ജി എന്ന ഇലക്ട്രിക് ഓട്ടോറിക്ഷ വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിക്കാൻ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോമൊബൈൽസ് ലിമിറ്റഡിനാണ് (കെഎഎൽ) കേന്ദ്രാത്തിന്റെ അനുമതി ലഭിച്ചിരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായാണ് ഒരു പൊതുമേഖലാസ്ഥാപനം, കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം ഇ–ഓട്ടോ നിർമ്മാണത്തിനുള്ള യോഗ്യത സ്വന്തമാക്കുന്നത്. കേന്ദ്ര ഘനവ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള പുനെയിലെ ദി ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (എആർഎഐ)യിൽ ആണ് അംഗീകാരത്തിനുള്ള പരിശോധനകൾ നടന്നത്. [2]

ജർമൻ സാങ്കേതികവിദ്യയിൽ തദ്ദേശീയമായി നിർമിച്ച ബാറ്ററിയും രണ്ട് കെ.വി മോട്ടോറുമാണ് ഓട്ടോയുടെ പ്രധാന ഭാഗം. മൂന്നു മണിക്കൂർ 55 മിനിറ്റ് കൊണ്ട് ബാറ്ററി പൂർണമായും ചാർജ് ചെയ്യാം. ഒരു തവണ ചാർജ് ചെയ്താൽ 100 കിലോ മീറ്റർ വരെ സഞ്ചരിക്കാം. കെഎഎല്ലിൻറെ നെയ്യാറ്റിൻകരയിലെ പ്ലാൻറിൽ നിന്നും 15000 ഇ ഓട്ടോകൾ ഒരു വർഷത്തിനുള്ളിൽ നിരത്തിലിറക്കാനാണ് പദ്ധതി. [3]

പ്രത്യേകതകൾ

തിരുത്തുക

ശബ്ദമലിനീകരവണവും കാർബൺ മലിനീകരണവും കുറവായിരിക്കുമെന്നതാണ് ഈ ഓട്ടോയുടെ ഒരു പ്രത്യേകത. കുലുക്കവും തീരെ കുറവായിരിക്കും. അറ്റകുറ്റപ്പണിയും കുറവായിരിക്കുമെന്നാണ് കമ്പനി പറയുന്നത്. 2020 ഓടെ ഈ ഓട്ടോറിക്ഷ വിപണിയിൽ അവതരിപ്പിക്കും. [4]

ചാർജ്ജിങ്

തിരുത്തുക

മൂന്ന‌് മണിക്കൂർ 55 മിനിറ്റ‌ുകൊണ്ട‌് ബാറ്ററി പൂർണമായും ചാർജ‌് ചെയ്യാം. ഒരു തവണ മുഴുവൻ ചാർജ‌് ചെയ‌്താൽ 100 കിലോമീറ്റർ സഞ്ചരിക്കും. സാധാരണ ത്രീ പിൻ പ്ലഗ് ഉപയോഗിച്ചും ബാറ്ററി റീച്ചാർജ് ചെയ്യാം. ചാർജ‌് ചെയ്യുന്നതിന‌് ഗാർഹിക വൈദ്യുതി നിരക്ക‌ുമാത്രമേ ചാർജിങ് യൂണിറ്റുകളിൽ നിന്നും ഈടാക്കൂകയുള്ളു. [5]

ഏകദേശം 2.70 ലക്ഷം രൂപയാണ‌് ഇ– ഓട്ടോയുടെ വില. [6]

  1. https://www.deshabhimani.com/news/kerala/news-kerala-10-07-2019/809994
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-18. Retrieved 2019-08-18.
  3. https://www.mathrubhumi.com/auto/news/kal-electric-auto-production-starts-1.3946577
  4. https://www.manoramanews.com/news/business/2019/07/11/kerala-electric-auto.html
  5. https://www.mathrubhumi.com/auto/news/kerala-s-electric-auto-launch-on-onam-1.3891426
  6. https://www.youtube.com/watch?v=WsrHM4eZuyI
"https://ml.wikipedia.org/w/index.php?title=കേരള_നീം_ജി&oldid=3944357" എന്ന താളിൽനിന്ന് ശേഖരിച്ചത്