കേരാഫെഡ്
കേരത്തിലെ നാളികേര കർഷക സഹകരണ സംഘങ്ങളുടെ അപ്പക്സ് ഫെഡറേഷൻ
(കേരള കേരകർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ നാളികേര കർഷക സഹകരണ സംഘങ്ങളുടെ അപ്പക്സ് ഫെഡറേഷനാണ് കേരാഫെഡ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കേരള കേരകർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡ്. [3] ശ്രീ. വി. ചാമുണ്ണിയാണ് കേരാഫെഡ് ചെയർമാൻ.[4]
കേരള കേരകർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡ് | |
---|---|
ചുരുക്കപ്പേര് | കേരാഫെഡ് |
ആസ്ഥാനം | വെള്ളയമ്പലം, തിരുവനന്തപുരം, കേരളം, ഇന്ത്യ[1] |
ഉത്പന്നങ്ങൾ | കേര വെളിച്ചെണ്ണ, കേര തേങ്ങാപാൽ പൊടി, കേരജം കേശാമൃതം |
പ്രവർത്തന മേഖലകൾ | നാളികേര സംഭരണം, വെളിച്ചെണ്ണ, തേങ്ങാപാൽ പൊടി എന്നിവയുടെ ഉത്പാദനം |
ചെയർമാൻ | അഡ്വ ജെ. വേണുഗോപാലൻ നായർ[2] |
മാനേജിംഗ് ഡയറക്ടർ | എൻ.രവികുമാർ |
വെബ്സൈറ്റ് | www |
പ്രവർത്തനങ്ങൾ
തിരുത്തുകനാളികേര സംഭരണ, വിതരണ മേഖലകളിൽ പ്രവർത്തിയ്ക്കുന്ന കേരഫെഡ് കേര എന്ന ബ്രാൻഡ് നാമത്തിൽ വെളിച്ചെണ്ണയും, നാളികേര പാൽപ്പൊടിയും ഉത്പാദിപ്പിച്ച് വിപണിയിലെത്തിയ്ക്കുന്നു.[5] കൊപ്രയിൽ നിന്ന് എണ്ണ വേർതിരിച്ചെടുക്കുന്നതിനായ് രണ്ട് എക്സ്പ്പെല്ലർ ഓയിൽ എക്സ്ട്രാക്ഷൻ ഫാക്ടറികൾ കേരഫെഡ് സജ്ജീകരിച്ചിരിയ്ക്കുന്നു. ഇതിൽ ഒരു ഫാക്ടറി കോഴിക്കോട് നടുവന്നൂരും മറ്റൊന്ന് കൊല്ലം കരുനാഗപ്പള്ളിയിലുമാണ്.[3]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-08-13. Retrieved 2019-01-14.
- ↑ "Board of Directors". Kerafed. Kerafed.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ 3.0 3.1 "Kerafed - about us". Kerafed. Kerafed.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Board of Directors". Kerafed. Kerafed.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Kerafed - Products". Kerafed. Kerafed.